താമ്പാ, ഫ്‌ളോറിഡ: സുവർണ്ണ ജൂബിലി ആഘോഷിക്കുന്ന മലയാളി അസോസിയേഷൻ ഓഫ് സെൻട്രൽ ഫ്‌ളോറിഡയുടെ ഇരുപത്തിയഞ്ചാമത് വാർഷിക പിക്‌നിക്കിന്റെ ഒരുക്കങ്ങൾ പൂർത്തിയായതായി പ്രസിഡന്റ് ഷീലാ കുട്ടി, സെക്രട്ടറി ബിജോയ് ജേക്കബ് എന്നിവർ അറിയിച്ചു.  770 ജെറാൾഡ് അവന്യൂ, സെഫ്‌നറിലുള്ള റോഡ്‌നി കോൾഡൺ പാർക്കിൽ വച്ച്  25-ന് ശനിയാഴ്ച 9 മണിക്ക് പരിപാടികൾ ആരംഭിക്കും.

മുതിർന്നവർക്കും കുട്ടികൾക്കും ഒരുപോലെ ആസ്വദിക്കാവുന്ന നിരവധി നിറക്കൂട്ടുകളാണ് ഇത്തവണ സംഘാടകർ ഒരുക്കിയിരിക്കുന്നത്. ഇതിനോടനുബന്ധിച്ച് നടത്തുന്ന പാചക മത്സരവും, ക്രിക്കറ്റ് ടൂർണമെന്റും വേറിട്ട ഒരു അനുഭവമായിരിക്കും അംഗങ്ങൾ നൽകുക. നാടൻ വിഭവങ്ങളും, പാശ്ചാത്യ വിഭവങ്ങളും അടക്കം നിരവധി ഡിഷുകളുടെ രുചിക്കൂട്ടുകൾ ആസ്വദിക്കാനുള്ള ഒരു അസുലഭ അവസരം കൂടിയായിരിക്കും മലയാളി അസോസിയേഷൻ ഓഫ് സെൻട്രൽ ഫ്‌ളോറിഡയുടെ ഈ രജതജൂബിലി പിക്‌നിക്ക്.

തട്ടുകട മോഡൽ ദേശ, മസാല ദോശ, മദ്രാസ് ദോശ, ഷ്‌റിച്ച് ദോശ, ചിക്കൻ ദോശ, ഓംലറ്റ് ദോശ, ഉള്ളി ദോശ തുടങ്ങി നിരവധി ദോശകളും മറ്റ് വിഭവങ്ങളും തത്സമയം തയാറാക്കി വിതരണം ചെയ്യുന്നത് ഇത്തവണത്തെ മറ്റൊരു പ്രത്യേകതയാണ്. പായസം തയാറാക്കൽ മത്സരമാണ് ആകർഷകമായ മറ്റൊരിനം. പ്രസ്തുത മത്സരങ്ങളിലും മറ്റ് സ്പോർട്സ് മത്സരങ്ങളിലും വിജയികളാകുന്നവരെ കാത്തിരിക്കുകയാണ് സമ്മാനങ്ങളുടെ പെരുമഴയും ട്രോഫിയും കാഷ് അവാർഡുകളും.

കൂടുതൽ വിവരങ്ങൾക്ക്: സാജൻ കോരത്, ഷീലാ രാജു, സാലി മച്ചാനിക്കൽ, അഞ്ജു സാം, അരുൺ ജയമോൻ, ബേബിച്ചൻ, ജിബിൻ ജോസ്, ജോൺസൺ പടിക്കപ്പറമ്പിൽ, റേഹി മാത്യു, സജി മഠത്തിലേട്ട്, സിന്ധു ജിതേഷ്, സുചിത് കുമാർ അച്യുതൻ, ജയിംസ് ഇല്ലിക്കൽ, ടി. ഉണ്ണികൃഷ്ണൻ, മറിയാമ്മ വട്ടമറ്റം, ജോസ് ഉപ്പൂട്ടിൽ, ലിജു ആന്റണി, സോണി കുളങ്ങര, ഡോ. എ.കെ.പിള്ള, ബെന്നി വഞ്ചിപ്പുര, സജി കരിമ്പന്നൂർ.