- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഖദീജയുടെ ദൈന്യത അറിഞ്ഞത് ഗൾഫിൽ ജോലിയെടുക്കുമ്പോൾ; പെൺമക്കളില്ലാത്ത ദുഃഖം മാറാൻ തട്ടമിട്ട പതിമൂന്ന് കാരിയെ വളർത്തുമകളാക്കി പൊന്നുപോലെ നോക്കി; നമസ്‌കാരത്തിന് പ്രത്യേക സൗകര്യവും നോമ്പ് വിഭവങ്ങളൊരുക്കിയും മതവിശ്വാസത്തെ ഊട്ടിവളർത്തി; പ്രായമായപ്പോൾ അക്‌ബറിന് നിക്കാഹ് ചെയ്ത് നൽകിയ മാതൃകയും; മദനൻ ചേട്ടന്റെ സുമനസ്സിന് കൈയടിച്ച് ചെർപ്പുളശ്ശേരിക്കാർ
കൊടുങ്ങല്ലൂർ: മദനൻ ചേട്ടന്റെ 'മകളായി' ആയിരുന്നു ഖദീജ വളർന്നത്. മതിലകം കളരിപറമ്പിലെ വഴൂർ മദനന്റെ കുടുംബത്തിലേക്ക് ഖദീജ കയറിവന്നത് 13ാം വയസ്സിലാണ്. പാലക്കാട് ജില്ലയിലെ ചെർപ്പുളശ്ശേരിയിൽ നിർധനാവസ്ഥയുടെ പടുകുഴിയിൽ കഴിഞ്ഞ ഈ കുട്ടിയെ മദനൻ ഏറ്റെടുത്ത് സംരക്ഷിക്കുകയായിരുന്നു. പിന്നെ ഖദീജ മദനന്റെ മകളായി. സ്വന്തം മതവിശ്വാസം അനുസരിച്ച് ഖദീജയെ വളരാൻ അനുദിച്ചു. ഇപ്പോൾ മതവിശ്വാസം അനുസരിച്ച് നിക്കാഹും നടത്തി. ഖദീജ ഇനി അക്‌ബറിന്റെ പ്രിയതമയായി ജീവിക്കും. മണവാട്ടി ഖദീജയെ അക്‌ബറിന് കൈപിടിച്ച് നൽകാൻ മദനൻ ചേട്ടനും മുന്നിലുണ്ടായിരുന്നു. അതിരറ്റ പിതൃവാത്സല്യത്തോടെ. മാതാവിനെ പോലെ ഭാര്യ തങ്കമണിയും. മഹത്തരമായ മനുഷ്യ സ്‌നേഹത്തിന്റെ ആത്മബന്ധം പൂത്തുലയുന്ന ഈ വിവാഹത്തിന് വേദിയായത് ചെന്ത്രാപ്പിന്നി ചിറക്കൽ മഹല്ല് മദ്‌റസ ഹാളാണ്. വിവാഹത്തിന്റെ ചെലവ് വഹിച്ചതും മദനനായിരുന്നു. ഹൈന്ദവ വിശ്വാസിയായ മദനന്റെ വീട്ടിൽ ഇസ്ലാംമതാചാര പ്രകാരം വളർന്ന ഖദീജയ്ക്ക് വിവാഹ പ്രായമെത്തിയപ്പോൾ അനുയോജ്യനായ വരനെ കണ്ടെത്തുകയായിരുന്നു മദനൻ. ഗൾഫിലെ
കൊടുങ്ങല്ലൂർ: മദനൻ ചേട്ടന്റെ 'മകളായി' ആയിരുന്നു ഖദീജ വളർന്നത്. മതിലകം കളരിപറമ്പിലെ വഴൂർ മദനന്റെ കുടുംബത്തിലേക്ക് ഖദീജ കയറിവന്നത് 13ാം വയസ്സിലാണ്.
പാലക്കാട് ജില്ലയിലെ ചെർപ്പുളശ്ശേരിയിൽ നിർധനാവസ്ഥയുടെ പടുകുഴിയിൽ കഴിഞ്ഞ ഈ കുട്ടിയെ മദനൻ ഏറ്റെടുത്ത് സംരക്ഷിക്കുകയായിരുന്നു. പിന്നെ ഖദീജ മദനന്റെ മകളായി. സ്വന്തം മതവിശ്വാസം അനുസരിച്ച് ഖദീജയെ വളരാൻ അനുദിച്ചു. ഇപ്പോൾ മതവിശ്വാസം അനുസരിച്ച് നിക്കാഹും നടത്തി. ഖദീജ ഇനി അക്‌ബറിന്റെ പ്രിയതമയായി ജീവിക്കും. മണവാട്ടി ഖദീജയെ അക്‌ബറിന് കൈപിടിച്ച് നൽകാൻ മദനൻ ചേട്ടനും മുന്നിലുണ്ടായിരുന്നു.
അതിരറ്റ പിതൃവാത്സല്യത്തോടെ. മാതാവിനെ പോലെ ഭാര്യ തങ്കമണിയും. മഹത്തരമായ മനുഷ്യ സ്‌നേഹത്തിന്റെ ആത്മബന്ധം പൂത്തുലയുന്ന ഈ വിവാഹത്തിന് വേദിയായത് ചെന്ത്രാപ്പിന്നി ചിറക്കൽ മഹല്ല് മദ്‌റസ ഹാളാണ്. വിവാഹത്തിന്റെ ചെലവ് വഹിച്ചതും മദനനായിരുന്നു. ഹൈന്ദവ വിശ്വാസിയായ മദനന്റെ വീട്ടിൽ ഇസ്ലാംമതാചാര പ്രകാരം വളർന്ന ഖദീജയ്ക്ക് വിവാഹ പ്രായമെത്തിയപ്പോൾ അനുയോജ്യനായ വരനെ കണ്ടെത്തുകയായിരുന്നു മദനൻ.
ഗൾഫിലെ പാലക്കാട്ടുകാരനായ സുഹൃത്താണ് ഖദീജയുടെ ദൈന്യത്തെക്കുറിച്ച് പറഞ്ഞത്. പെൺമക്കളില്ലാത്ത മദനനും ഭാര്യ തങ്കമണിയും മകളെപ്പോലെയാണ് ഖദീജയെ വളർത്തിയത്. നോമ്പു നാളുകളിൽ അവൾക്കിഷ്ടമുള്ള വിഭവങ്ങൾ ഒരുക്കിയും വളർത്തച്ഛൻ മാതൃകയായി. വീട്ടിൽ നമസ്‌കാരത്തിന് പ്രത്യേക സൗകര്യവുമുണ്ട്. ഖദീജ വിവാഹപ്രായത്തിലേക്ക് കടന്നപ്പോൾ 'പിതാവായി' നിന്നുകൊണ്ട് അനുയോജ്യനായ വരന് വേണ്ടിയുള്ള അന്വേഷണവും അദ്ദേഹം തുടങ്ങി.
അങ്ങനെയാണ് ചെന്ത്രാപ്പിന്നി ചിറക്കൽ മഹല്ല് പള്ളിപ്പാടത്ത് അബുവിന്റെ മകൻ അക്‌ബറിന്റെ ജീവിത സഖിയായി ഖദീജ മാറിയത്. മദനന്റെ താൽപര്യപ്രകാരം പുതിയകാവ് ജുമാമസ്ജിദ് ഇമാം ശംസുദ്ദീൻ വഹബി കാർമികനും പ്രസിഡന്റ് സെയ്തുമുഹമ്മദ് ഹാജി ഉൾപ്പെടെ സാക്ഷികളുമായാണ് വിവാഹ ചടങ്ങ് നടന്നത്. ഖദീജയുടെയും മദനന്റെയും ബന്ധുക്കളും മംഗള കർമത്തിനെത്തി.
ഇപ്പോൾ നാട്ടിൽ കൃഷിയും മറ്റുമായി കഴിയുന്ന മദനന്റെ മക്കളായ മുകേഷ് മദനൻ സലാലയിൽ പ്രഫസറും മുകിൽ മദനൻ ദുബായിൽ ഐ.ടി രംഗത്തുമാണ്.