- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എസ്എഫ്ഐയെ എതിർക്കാൻ രൂപീകരിച്ച കൂട്ടായ്മയിൽ തീവ്രവാദ സംഘടനകളും; കുറ്റ്യാടിയിൽ എസ്എഫ്ഐക്കാരനെ ആക്രമിച്ചതിൽ വർഗ്ഗീയ ശക്തികൾക്ക് പങ്കെന്ന് സൂചന; വടകര താലൂക്കിൽ അക്രമം പതിവാകുന്നു; ഇരു വിഭാഗത്തിലും പെട്ട ആറ് പേരുടെ വീടുകൾ അടിച്ച് തകർത്തു; മടപ്പള്ളി കോളേജിലും ഒരു അഭിമന്യൂ ആവർത്തിക്കുമോ എന്ന ഭീതിയിൽ നാട്ടുകാർ
കോഴിക്കോട്:മടപ്പള്ളി കോളേജിലെ വിദ്യാർത്ഥി സംഘർഷത്തിന്റെ പിന്നാമ്പുറ കഥകൾ പുറത്ത് വരുമ്പോൾ കടത്തനാട് കേഴുകയാണ്.ഒരു ഭാഗത്ത് എസ്.എഫ്.ഐയും മറു ഭാഗത്ത് സകല വിദ്യാർത്ഥി പ്രസ്ഥാനങ്ങളും തമ്മിൽ നേർക്ക് നേരെ ഏറ്റുമുട്ടുന്നതിന്റെ രക്ത രൂക്ഷിതമായ അവസ്ഥയിൽ സോഷ്യയിൽ മീഡിയ ചോദിക്കുന്നു, മടപ്പള്ളി കോളേജിൽ നിന്നും മഹാരാജാസിലേക്കുള്ള ദൂരമെത്രയാണ്.മടപ്പള്ളി കോളേജിൽ ഒരു അഭിമന്യൂവിനെ സൃഷ്ടിക്കാൻ കലാപകാരികൾ അണിയറയിൽ നീക്കം ആരംഭിച്ചോ. വടകര താലൂക്ക് ഇപ്പോൾ അക്രമത്തിന്റെ പാതയിലാണ്.ഒരു ഭാഗത്ത് മടപ്പള്ളി കോളേജിലെ സംഘർഷം.മറുഭാഗത്ത് സിപിഎം.ബിജെപി.സംഘർഷം.കഴിഞ്ഞ ദിവസം വടകര താലൂക്കിൽ ബിജെപി.യുടെ ഹർത്താലായിരുന്നു.ഇരു വിഭാഗത്തിലും പെട്ട ആറ് പേരുടെ വീടുകൾക്ക് നേരെയാണ് നാല് ദിവസത്തിനിടെ അക്രമമുണ്ടായത്.പല അക്രമങ്ങളിലും ഉഗ്രശേഷിയുള്ള ബോംബുകളാണ് ഉപയോഗിച്ചതെന്ന് പൊലീസ് പറയുന്നു. മടപ്പള്ളി കോളേജിലെ അക്രമങ്ങൾക്ക് ഇപ്പോൾ പുതിയ രീതിയിലേക്കാണ് നീങ്ങുന്നത്.അക്രമത്തിന് നേത്യത്വം കൊടുത്തവരെന്ന് യു.ഡി.എഫ്.വിദ്യാർത്ഥി സംഘനകൾ ആരോപിക്കുന്
കോഴിക്കോട്:മടപ്പള്ളി കോളേജിലെ വിദ്യാർത്ഥി സംഘർഷത്തിന്റെ പിന്നാമ്പുറ കഥകൾ പുറത്ത് വരുമ്പോൾ കടത്തനാട് കേഴുകയാണ്.ഒരു ഭാഗത്ത് എസ്.എഫ്.ഐയും മറു ഭാഗത്ത് സകല വിദ്യാർത്ഥി പ്രസ്ഥാനങ്ങളും തമ്മിൽ നേർക്ക് നേരെ ഏറ്റുമുട്ടുന്നതിന്റെ രക്ത രൂക്ഷിതമായ അവസ്ഥയിൽ സോഷ്യയിൽ മീഡിയ ചോദിക്കുന്നു, മടപ്പള്ളി കോളേജിൽ നിന്നും മഹാരാജാസിലേക്കുള്ള ദൂരമെത്രയാണ്.മടപ്പള്ളി കോളേജിൽ ഒരു അഭിമന്യൂവിനെ സൃഷ്ടിക്കാൻ കലാപകാരികൾ അണിയറയിൽ നീക്കം ആരംഭിച്ചോ.
വടകര താലൂക്ക് ഇപ്പോൾ അക്രമത്തിന്റെ പാതയിലാണ്.ഒരു ഭാഗത്ത് മടപ്പള്ളി കോളേജിലെ സംഘർഷം.മറുഭാഗത്ത് സിപിഎം.ബിജെപി.സംഘർഷം.കഴിഞ്ഞ ദിവസം വടകര താലൂക്കിൽ ബിജെപി.യുടെ ഹർത്താലായിരുന്നു.ഇരു വിഭാഗത്തിലും പെട്ട ആറ് പേരുടെ വീടുകൾക്ക് നേരെയാണ് നാല് ദിവസത്തിനിടെ അക്രമമുണ്ടായത്.പല അക്രമങ്ങളിലും ഉഗ്രശേഷിയുള്ള ബോംബുകളാണ് ഉപയോഗിച്ചതെന്ന് പൊലീസ് പറയുന്നു.
മടപ്പള്ളി കോളേജിലെ അക്രമങ്ങൾക്ക് ഇപ്പോൾ പുതിയ രീതിയിലേക്കാണ് നീങ്ങുന്നത്.അക്രമത്തിന് നേത്യത്വം കൊടുത്തവരെന്ന് യു.ഡി.എഫ്.വിദ്യാർത്ഥി സംഘനകൾ ആരോപിക്കുന്ന വിദ്യാർത്ഥിക്ക് നേരെ കുറ്റ്യാടി ഭാഗത്ത് വെച്ച് അക്രമത്തിനിരയായി.വധശ്രമമുൾപ്പടെയുള്ള വകുപ്പ് ചേർത്ത് പൊലീസ് കേസെടുത്തിട്ടുണ്ട്.എസ്.എഫ്.ഐ.നേതാവിന് നാട്ടിൽ വെച്ച് അക്രമിക്കപ്പെട്ടിട്ടുണ്ടെങ്കിൽ സംഗതി ഗൗരവത്തിലാണെന്ന് സാരം.
സാധാരണ രീതിയിൽ മടപ്പള്ളി കോളേജിൽ വെച്ച് തിരിച്ചടിക്കാനുള്ള ശേഷി യു.ഡി.എഫിന്റെ വിദ്യാർത്ഥി സംഘടനകൾക്കില്ല.പലപ്പോഴും കഴുത കാമം കരഞ്ഞു തീർക്കുകയെന്ന രീതിയിൽ പ്രതിഷേധ പ്രകടനങ്ങളും അല്ലറ ചില്ലറ അക്രമങ്ങളുമായി പ്രശ്‌നം അവസാനിക്കാറാണ് പതിവ്.എന്നാൽ അക്രമത്തിൽ ആരോപണ വിധേയരായ എസ്.എഫ്.ഐ.നേതാവിന് നേരെ അവരുടെ നാട്ടിനടുത്ത് വെച്ച് അക്രമത്തിനിരയായത് ചില ഗൂഡ ലക്ഷ്യങ്ങളാണെന്നാണ് പുറത്ത് വരുന്ന വിവരം.
ഇവിടെയാണ് എസ്.എഫ്.ഐ.ക്കെതിരെ ഉണ്ടായ മുന്നണിയെ കുറിച്ച് ആശങ്ക ഉടലെടുക്കുന്നത്.എസ്.എഫ്.ഐ.ക്കെതിരെ കെ.എസ്.യു,എം.എസ്.എഫ് എന്നീ മുന്നണികൾ മാത്രമാണ് യു.ഡി.എഫിൽ ഉണ്ടാവേണ്ടത്.എന്നാൽ ജമാഅത്തിന്റെ ഫെറ്റേണിറ്റി,എസ്.ഡി.പി.ഐ.യുടെ ക്യാമ്പസ് ഫ്രണ്ട്,എ.ബി.വി.പി. തുടങ്ങിയ മുഴവൻ വിദ്യാർത്ഥി സംഘടനകളും മടപ്പള്ളി കോളേജിൽ എസ്.എഫ്.ഐ.ക്ക് എതിരാണ്.ഈ കൂട്ടായ്മയിൽ നുഴഞ്ഞു കയറാൻ എളുപ്പമാണെന്ന സത്യം ആരെക്കാലം നന്നായി ക്യാമ്പസ് ഫ്രണ്ടടക്കമുള്ള സംഘടനകൾക്ക് അറിയാം.അവരുടെ നെറ്റ് വർക്ക് വെച്ച് മടപ്പള്ളി കോളേജിൽ അക്രമത്തിന് നേത്യത്വം കൊടുത്ത എസ്.എഫ്.ഐ.ക്കെതിരെ ഗൂഢാലോചന നടക്കുന്നുവെന്നാണ് പൊലീസിൽ നിന്നും ലഭിക്കുന്ന വിവരം.
തങ്ങളുടെ കൂടെയുള്ള ഇടതുപക്ഷ പ്രസ്ഥാനത്തിലെ വിദ്യാർത്ഥി സംഘടനകൾക്ക് പോലും സംഘടനാ സ്വാതന്ത്രം നിഷേധിക്കുന്ന എസ്.എഫ്.ഐ.യുടെ സമീപനമാണ് പ്രശ്‌നങ്ങൾ കൂടുതൽ വഷളാക്കുന്നതെന്ന് സാരം.എസ്.എഫ്.ഐ.യുടെ കൈക്കരുത്തിനെ ഒന്നിച്ച് നേരിടുകയേ വിദ്യാർത്ഥി കൂട്ടങ്ങളുടെ മുമ്പിലുള്ള ഏക പോംവഴി.എന്നാൽ അതിലൂടെ ചില തീവ്രവാദി സംഘടനകൾ നുഴഞ്ഞു കയറി തങ്ങളുടെ അജണ്ട ക്യത്യമായി നടപ്പിലാക്കാൻ ശ്രമിക്കുകയാണ്.
രാഷ്ട്രീയ തീവ്രവാദവും മത തീവ്രവാദവുമായി ഏറ്റുമുട്ടുമ്പോൾ ആരോടാണോ കൂടുതൽ വെറുപ്പ് അവരെ എതിർക്കുകയെന്ന ശൈലിയാണ് ക്യാമ്പസുകളിൽ കാണുന്നത്.മഹാരാജാസിലെ രക്തം മടപ്പള്ളിയിൽ വീഴാതിരിക്കാനുള്ള മുൻകരുതലാണ് യു.ഡി.എഫ്.നേത്യത്വം കൈക്കൊളേളണ്ടത്.സ്വഭാവത്തിൽ ചെറിയൊരു മാറ്റവും എസ്.എഫ്.ഐ.വരുത്തിയാൽ മടപ്പള്ളി കോളേജിലെ ക്യാമ്പസ് ഭംഗിയാകുമെന്ന് നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു.