- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കൽക്കരി കുംഭകോണം; മുൻ ജാർഖണ്ഡ് മുഖ്യമന്ത്രി മധു കോഡയ്ക്കും മുൻ ചീഫ് സെക്രട്ടറിയും അടക്കം മൂന്ന് മുതിർന്ന ഐഎഎസുകാർക്കും മൂന്ന് വർഷം തടവ്; ഖജനാവിൽ നിന്ന് 380 കോടി അടിച്ച് മാറ്റിയ നേതാക്കൾക്ക് ഇനി അഴിയെണ്ണാം
കൽക്കരി അഴിമതിക്കേസിൽ കുറ്റക്കാരനെന്ന് കണ്ടെത്തിയ ജാർഖണ്ഡ് മുൻ മുഖ്യമന്ത്രി മധു കോഡയടക്കം മുതിർന്ന് ഐഎഎസുകാരുടെ വിധി പ്രസ്താവിച്ചപ്പോൾ നേതാക്കൾക്ക് ഇനി അഴിയെണ്ണി കഴിയാമെന്ന് ഉറപ്പായി. മധു കോഡയ്ക്ക് മൂന്നു വർഷം തടവും 25 ലക്ഷം രൂപ പിഴയും ആണ് ഡൽഹി പ്രത്യേക സിബിഐ കോടതി ശിക്ഷ വിധിച്ചിരിക്കുന്നത്. മധു കോഡയടക്കം മുൻ കൽക്കരി സെക്രട്ടറി എച്ച്.സി. ഗുപ്ത, മുൻ ചീഫ് സെക്രട്ടറി എ.കെ.ബസു എന്നിവരും കുറ്റക്കാരണെന്ന് ഡൽഹിയിലെ സിബിഐ കോടതി കഴിഞ്ഞജദിവസം വിധിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ശിക്ഷ വിധിച്ചത് ബാക്കിയുള്ളവരുടെ ശിക്ഷയും ഉടൻ വിധിക്കും. 2008ൽ സ്വകാര്യകമ്പനികൾക്ക് കൽക്കരി ഖനികൾ ചുളുവിലയ്ക്ക് അനുവദിച്ചതാണ് കേസിന് കാരണമായത്. അമർകോണ്ട മുർഗോഡൽ കൽക്കരി ഖനി ഇടപാടിൽ 380 കോടി രൂപയുടെ അഴിമതി നടന്നതായി സിബിഐ കണ്ടെത്തിയിരുന്നു. ഝാർഖണ്ഡിലെ രാജ്ഹാര കൽക്കരി ബ്ലോക്ക് അനുവദിച്ച വിനി അയേൺ ആൻഡ് സ്റ്റീൽ ഉദ്യോഗ് ലിമിറ്റഡിന്റെ രണ്ട് ഉദ്യോഗസ്ഥരെയും ചാർട്ടേഡ് അക്കൗണ്ടിനെയും കോടതി വെറുതെ വിട്ടിട്ടുണ്ട്. അഴിമതി നിരോധന നിയമം
കൽക്കരി അഴിമതിക്കേസിൽ കുറ്റക്കാരനെന്ന് കണ്ടെത്തിയ ജാർഖണ്ഡ് മുൻ മുഖ്യമന്ത്രി മധു കോഡയടക്കം മുതിർന്ന് ഐഎഎസുകാരുടെ വിധി പ്രസ്താവിച്ചപ്പോൾ നേതാക്കൾക്ക് ഇനി അഴിയെണ്ണി കഴിയാമെന്ന് ഉറപ്പായി. മധു കോഡയ്ക്ക് മൂന്നു വർഷം തടവും 25 ലക്ഷം രൂപ പിഴയും ആണ് ഡൽഹി പ്രത്യേക സിബിഐ കോടതി ശിക്ഷ വിധിച്ചിരിക്കുന്നത്.
മധു കോഡയടക്കം മുൻ കൽക്കരി സെക്രട്ടറി എച്ച്.സി. ഗുപ്ത, മുൻ ചീഫ് സെക്രട്ടറി എ.കെ.ബസു എന്നിവരും കുറ്റക്കാരണെന്ന് ഡൽഹിയിലെ സിബിഐ കോടതി കഴിഞ്ഞജദിവസം വിധിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ശിക്ഷ വിധിച്ചത് ബാക്കിയുള്ളവരുടെ ശിക്ഷയും ഉടൻ വിധിക്കും.
2008ൽ സ്വകാര്യകമ്പനികൾക്ക് കൽക്കരി ഖനികൾ ചുളുവിലയ്ക്ക് അനുവദിച്ചതാണ് കേസിന് കാരണമായത്. അമർകോണ്ട മുർഗോഡൽ കൽക്കരി ഖനി ഇടപാടിൽ 380 കോടി രൂപയുടെ അഴിമതി നടന്നതായി സിബിഐ കണ്ടെത്തിയിരുന്നു. ഝാർഖണ്ഡിലെ രാജ്ഹാര കൽക്കരി ബ്ലോക്ക് അനുവദിച്ച വിനി അയേൺ ആൻഡ് സ്റ്റീൽ ഉദ്യോഗ് ലിമിറ്റഡിന്റെ രണ്ട് ഉദ്യോഗസ്ഥരെയും ചാർട്ടേഡ് അക്കൗണ്ടിനെയും കോടതി വെറുതെ വിട്ടിട്ടുണ്ട്.
അഴിമതി നിരോധന നിയമം, ക്രിമിനൽ ഗൂഢാലോചന, വഞ്ചനാക്കുറ്റം എന്നീ വകുപ്പുകളാണ് പ്രതികൾക്കെതിരെ ചുമത്തിയത്. നിശ്ചിത യോഗ്യത ഇല്ലാത്ത കമ്പനിക്ക് കരാർ നൽകാൻ സംസ്ഥാന കൽക്കരി വകുപ്പിനെ മറികടന്ന് മുഖ്യമന്ത്രിയായിരുന്ന മധു കോഡയും കേന്ദ്ര കൽക്കരി സെക്രട്ടറി എച്ച്.സി. ഗുപ്തയും തീരുമാനമെടുത്തെന്ന സിബിഐ കണ്ടെത്തിയിരുന്നു.
കരാർ സംബന്ധിച്ച വിവരങ്ങൾ കൽക്കരി മന്ത്രാലയത്തിന്റെ ചുമതല വഹിച്ചിരുന്ന അന്നത്തെ പ്രധാനമന്ത്രി മന്മോഹൻ സിംഗിൽ നിന്ന് കേന്ദ്ര കൽക്കരി സെക്രട്ടറി മറച്ചുവെച്ചെന്നും സിബിഐ കുറ്റപത്രത്തിൽ പറയുന്നു. പ്രധാനമന്ത്രിയായിരുന്ന മന്മോഹൻ സിംഗിനെ വരെ ആരോപണവിധേയരാക്കിയ കൽക്കരി കേസിലാണ് മധു കോഡ ഉൾപ്പടെയുള്ളവർ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയത്