- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചിരഞ്ജീവിക്കൊപ്പം ശബരിമല ദർശനം നടത്തിയ സ്ത്രീയെ യുവതിയാക്കി സൈബറിടത്തിൽ പ്രചരണം; അഭിനന്ദനവുമായി ബിന്ദു അമ്മിണിയും; ആചാര വിരുദ്ധർ പങ്കുവെക്കുന്നത് ശബരിമലയിലെ കൊടിമരം സ്വർണം പൂശാൻ കരാർ എടുത്ത തെലുങ്കാന സ്ഥാപനത്തിന്റെ എംഡി മധുമതിയുടെ ചിത്രം
പത്തനംതിട്ട: ശബരിമലയിൽ വീണ്ടും യുവതി കയറിയോ? ക്ഷേത്രത്തിൽ നടന്നത് ആചാര ലംഘനമാണ്. ഇന്നലെ മുതൽ സൈബർ ഇടത്തിൽ നടക്കുന്ന പ്രചരണം ആ വിധത്തിലാണ്. ഒരു വിഭാഗം സൈബർ സഖാക്കളും ബിന്ദു അമ്മിണിയെ പോലുള്ളവും ശബരിമലയിൽ വീണ്ടും യുവതി കയറിയെന്ന വിധത്തിൽ ഒരു ചിത്രം പങ്കുവെക്കുന്നുണ്ട്. രണ്ട് ദിവസം മുമ്പ് തെലുങ്ക് സൂപ്പർസ്റ്റാർ ചിരഞ്ജീവി ശബരിമല ദർശനം നടത്തിയപ്പോൾ ഒപ്പം ഉണ്ടായിരുന്ന സ്ത്രീയുടെ ചിത്രം പങ്കുവെച്ചു കൊണ്ടാണ് വീണ്ടും യുവതീ പ്രവേശിച്ചു എന്നു പ്രചരിപ്പിക്കുന്നത്.
ആചാര ലംഘനം നടത്തിയതു കണ്ടില്ലേ.. സംഘം കാവൽ ഇല്ലായിരുന്നോ എന്നു ചോദിച്ചു കൊണ്ടുമാണ് ആചാര വിരുദ്ധർ രംഗത്തുവന്നത്. ചിരഞ്ജീവിക്കൊപ്പം ഒരു യുവതി കൂടി മല കയറി സന്നിധാനത്ത് ദർശനം നടത്തി എന്നാണ് സമൂഹ മാധ്യമങ്ങളിൽ പലരുടെയും വ്യാജ പ്രചാരണം. ഇതിന്റെ ദൃശ്യങ്ങൾ സഹിതമാണ് ചർച്ചകൾ പുരോഗമിക്കുന്നത്. ഇരുമുടിക്കെട്ടില്ലാതെയാണ് ചിരഞ്ജീവി സന്നിധാനത്ത് ദർശനം നടത്തിയത് എന്നും ഇവർ ആരോപിക്കുന്നു.
അതേസമയം, ചിരഞ്ജീവിക്കൊപ്പമുണ്ടായിരുന്നത് യുവതി അല്ലെന്നും 50 വയസ് കഴിഞ്ഞ സ്ത്രീയാണെന്നതാണ് യാഥാർഥ്യം. തെലുങ്കാനയിലെ പ്രമുഖ ഇൻഫ്രാസ്ട്രക്ച്ചർ സ്ഥാപനമായ ഫോണിക്‌സ് ഗ്രൂപ്പ് ചെയർമാൻ സുരേഷ് ചുക്കാപ്പള്ളിയുടെ ഭാര്യ മധുമതിയാണ് താരത്തിനൊപ്പം ഉണ്ടായിരുന്നത്. ഇവർക്ക് 52 വയസിന് മുകളിൽ പ്രായമുണ്ട്. ഈ അവസരം മുതലെടുത്തു സിപിഎമ്മിന്റെ സൈബർ അനുകൂലികളും വലിയ പ്രചണമാണ് സോഷ്യൽ മീഡിയയിൽ നവടത്തുന്ന്.
ഇതേക്കുറിച്ച് ബിന്ദു അമ്മിണിയും ഫേസ്‌ബുക്കിൽ കുറിച്ചിട്ടുണ്ട്. 'ചിരഞ്ജീവിയുടെ കൂടെ ആരെന്നറിയില്ല. ആരായാലും ശബരിമലയിൽ കയറിയ യുവതിക്കൊപ്പം. അവരുടെ വിശ്വാസമോ വിശ്വാസരാഹിത്യമോ ഒന്നും എന്റെ വിഷയമേ അല്ല. ഇത് വിശ്വാസത്തിന്റെ പ്രശ്‌നം ആയിട്ടല്ല ഞാൻ കാണുന്നത്. ഭരണഘടനാഅവകാശത്തിന്റെ പ്രശ്‌നം ആയിട്ടാണ്.- ബിന്ദു അമ്മിണി ഫേസ്‌ബുക്കിൽ കുറിച്ചു.
സുരേഷ് ചുക്കാപ്പള്ളിയുടെ ഭാര്യ മധുമതിയുടെ ഉടമസ്ഥതയിലുള്ള കമ്പനിയാണ് ശബരിമലയിലെ കൊടിമരം സ്വർ പൂശുന്നത്. 3.20 കോടി രൂപയുടെ ചെലവാണ് കൊടിമരത്തിന് പ്രതീക്ഷിക്കുന്നത്. ഈ തുക വഴിപാടായി ഹൈദ്രാബാദിലെ ഫീനിക്സ് ഇൻഫ്രാസ്ട്രക്ച്ചർ ഇന്ത്യ എന്ന സ്ഥാപമാണ് നൽകിയത്. അയ്യപ്പ ഭക്ത കൂടിയായ മധുമതി ക്ഷേത്രത്തിൽ ഇടയ്ക്ക് സന്ദർശനം നടത്താറുമുണ്ട്. മധുമതിയുടെ ഭർത്താവു സുരേഷ് ചുക്കാപ്പള്ളിയും തികഞ്ഞ അയ്യപ്പഭക്തനാണ്.
മറുനാടൻ മലയാളി കൊച്ചി റിപ്പോർട്ടർ.