- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബേക്കറിയിൽ നിന്നു വാങ്ങിയ കേക്കിൽ പുഴുവിനെ കണ്ടെന്ന് പരാതി നൽകി; ഭക്ഷ്യ സുരക്ഷ വിഭാഗം നേരിട്ടെത്തി ഫാക്ടറി പൂട്ടിച്ചു; അദാനിയുടെ ജീവനക്കാരനാണെന്നും 2 ലക്ഷം രൂപ തന്നാൽ പരാതി പിൻവലിക്കാമെന്ന ഓഫറുമായി നിരന്തരം ഫോൺ വിളി; സെറ്റിലാക്കാൻ വിളിച്ചു വരുത്തി മധുരം ബേക്കേഴ്സിനെതിരായ പന്തളം പ്രദീപിന്റെ നീക്കം പൊളിച്ച് പൊലീസ്
പേരൂർക്കട: ബേക്കറിയിൽ നിന്നും വാങ്ങിയ കേക്കിൽ പുഴുവുണ്ടായിരുന്നുവെന്ന് പറഞ്ഞ് ഫാക്ടറി ഉടമയ്ക്കെതിരെ ഭക്ഷ്യ സുരക്ഷാ വിഭാഗത്തിന് പരാതി നൽകി സ്ഥാപനം പൂട്ടിച്ച യുവാവ് പിടിയിൽ. ഇങ്ങനെ ഒരു നല്ല കാര്യം ചെയ്തിട്ടും യുവാവ് പിടിയിലായതിന്റെ കാര്യം എന്താണെന്നാലോചിച്ച് നെറ്റി ചുളിക്കണ്ട. കേക്ക് ഫാക്ടറിക്കെതിരെ നൽകിയ പരാതി പിൻവലിക്കണമെങ്കിൽ രണ്ട് ലക്ഷം രൂപ നൽകണമെന്ന് ആവശ്യപ്പെട്ട് ഇയാൾ ഭീഷണിപ്പെടുത്തിയ വിവരം ചൂണ്ടികാണിച്ച് ഫാക്ടറി ഉടമ പൊലീസിനെ സമീപിക്കുകയായിരുന്നു.ഇതോടെയാണ് നാലാഞ്ചിറയിൽ വാടക വീട്ടിൽ താമസിക്കുന്ന പന്തളം കുടശനാട് പൂഴിക്കാട് പ്രദീപ് ഭവനിൽ പ്രദീപ് (33) പിടിയിലായത്. കേക്ക് ഫാക്ടറിക്കെതിരെ ഭക്ഷ്യ സുരക്ഷാ അധികൃതർക്കു പരാതി നൽകി ഉടമയിൽ നിന്നു രണ്ടു ലക്ഷം രൂപ ഭീഷണിപ്പെടുത്തി തട്ടിയെടുക്കാൻ ശ്രമിച്ച യുവാവിനെ മണ്ണന്തല പൊലീസ് ഇന്നലെയാണ് അറസ്റ്റു ചെയ്തത്.വേളി ഇൻഡസ്ട്രിയൽ എസ്റ്റേറ്റിൽ പ്രവർത്തിക്കുന്ന മധുരം ബേക്കേഴ്സ് കേക്ക് ഫാക്ടറി ഉടമ തിരുമല സ്വദേശി മുത്തുകുമാറിന്റെ പക്കൽ നിന്നാണ് ഇയാൾ പണം തട്ടാൻ
പേരൂർക്കട: ബേക്കറിയിൽ നിന്നും വാങ്ങിയ കേക്കിൽ പുഴുവുണ്ടായിരുന്നുവെന്ന് പറഞ്ഞ് ഫാക്ടറി ഉടമയ്ക്കെതിരെ ഭക്ഷ്യ സുരക്ഷാ വിഭാഗത്തിന് പരാതി നൽകി സ്ഥാപനം പൂട്ടിച്ച യുവാവ് പിടിയിൽ. ഇങ്ങനെ ഒരു നല്ല കാര്യം ചെയ്തിട്ടും യുവാവ് പിടിയിലായതിന്റെ കാര്യം എന്താണെന്നാലോചിച്ച് നെറ്റി ചുളിക്കണ്ട. കേക്ക് ഫാക്ടറിക്കെതിരെ നൽകിയ പരാതി പിൻവലിക്കണമെങ്കിൽ രണ്ട് ലക്ഷം രൂപ നൽകണമെന്ന് ആവശ്യപ്പെട്ട് ഇയാൾ ഭീഷണിപ്പെടുത്തിയ വിവരം ചൂണ്ടികാണിച്ച് ഫാക്ടറി ഉടമ പൊലീസിനെ സമീപിക്കുകയായിരുന്നു.ഇതോടെയാണ് നാലാഞ്ചിറയിൽ വാടക വീട്ടിൽ താമസിക്കുന്ന പന്തളം കുടശനാട് പൂഴിക്കാട് പ്രദീപ് ഭവനിൽ പ്രദീപ് (33) പിടിയിലായത്.
കേക്ക് ഫാക്ടറിക്കെതിരെ ഭക്ഷ്യ സുരക്ഷാ അധികൃതർക്കു പരാതി നൽകി ഉടമയിൽ നിന്നു രണ്ടു ലക്ഷം രൂപ ഭീഷണിപ്പെടുത്തി തട്ടിയെടുക്കാൻ ശ്രമിച്ച യുവാവിനെ മണ്ണന്തല പൊലീസ് ഇന്നലെയാണ് അറസ്റ്റു ചെയ്തത്.വേളി ഇൻഡസ്ട്രിയൽ എസ്റ്റേറ്റിൽ പ്രവർത്തിക്കുന്ന മധുരം ബേക്കേഴ്സ് കേക്ക് ഫാക്ടറി ഉടമ തിരുമല സ്വദേശി മുത്തുകുമാറിന്റെ പക്കൽ നിന്നാണ് ഇയാൾ പണം തട്ടാൻ ശ്രമിച്ചത്. പണം ആവശ്യപ്പെട്ടപ്പോൾ പരാതി നൽകിയതിനെ തുടർന്ന് പൊലീസ് നടത്തിയ ബുദ്ധിപരമായ നീക്കമാണ് ഇയാളെ കുടുക്കിയത്.
കഴിഞ്ഞ മാസം പതിനഞ്ചിന് ഇയാൾ നാലാഞ്ചിറയിലെ ഒരു ബേക്കറിയിൽ നിന്നു കേക്ക് വാങ്ങി. പായ്ക്കറ്റിൽ രേഖപ്പെടുത്തിയിരുന്ന മൊബൈൽ നമ്പറിൽ ഉടമയെ വിളിച്ചു കേക്കിൽ ജീവനുള്ള പുഴുക്കളെ കണ്ടെത്തിയെന്നു പറയുകയും ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥർക്കു പരാതി നൽകുകയും ചെയ്തു. തുടർന്നു ഭക്ഷ്യസുരക്ഷ ഉദ്യോഗസ്ഥർ ഫാക്ടറി താൽക്കാലികമായി അടച്ചിടാൻ നിർദ്ദേശിച്ചു. പിന്നീടു പ്രതി ഒട്ടേറെ തവണ ഫാക്ടറി ഉടമയെ ഫോണിൽ ബന്ധപ്പെടുകയും പരാതി പിൻവലിക്കാനായി രണ്ടു ലക്ഷം രൂപ ആവശ്യപ്പെടുകയും ചെയ്തതായി പൊലീസ് പറഞ്ഞു.
പേരൂർക്കട സിഐ. സ്റ്റുവർട്ട് കീല്ലർ, മണ്ണന്തല എസ്ഐ. അനൂപ് എന്നിവരുടെ നേതൃത്വത്തിൽ പണം നൽകാമെന്ന വ്യാജേന പ്രതിയെ വിളിച്ചു വരുത്തി അറസ്റ്റു ചെയ്യുകയായിരുന്നു. മുത്തുകുമാറിനെ ഇയാൾ നിരന്തരം വിളിച്ച് ഭീഷണിപ്പെടുത്തുകയും എത്രയും വേഗം പണം നൽകണമെന്ന് ആവശ്യപ്പെടുകയുമായിരുന്നു. താൻ അദാനിയുടെ കമ്പനിയിലെ ജീവനക്കാരനാണെന്നും എത്രയും വേഗം പണം നൽകിയില്ലെങ്കിൽ കാര്യങ്ങൾ വഷളാകുമെന്നുമാണ് ഇയാൾ മുത്തുകുമാറിനെ ഭീഷണിപ്പെടുത്തിയത്. അദാനിയുടെ കമ്പനിയിലെ ഉയർന്ന ജീവനക്കാരനെന്തിനാണ് ഒരു ചെറുകിട കേക്ക് ഫാക്ടറിയുടമയെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിക്കുന്നത് എന്നാലോചിച്ചപ്പോഴാണ് മുത്തുകുമാർ പൊലീസിനെ സമീപിച്ചത്.
പ്രതി പണം ആവശ്യപ്പെട്ടതിന്റെ ഓഡിയോ ക്ലിപ്പിങ്സും പൊലീസിന് ലഭിച്ചതോടെയാണ് മണ്ണന്തല എസ്ഐ അനൂപ് ഉൾപ്പടെയുള്ളവർക്ക് സംഭവത്തിൽ സംശയം തോന്നിയത്. പിന്നീട് എസ്ഐ തന്നെ പരാതിക്കാരനായ മുത്തുകുമാറിനോട് പ്രദീപിനെ നേരിട്ട് വിളിക്കാനും പണം കൈപ്പറ്റാനായി നാലാഞ്ചിറ ജംങ്ഷനിൽ വരാനും ആവശ്യപ്പെടുകയായിരുന്നു. ഇതനുസരിച്ച് പ്രദീപ് സ്ഥലത്ത് വരുകയും എസ്ഐ ഒരുക്കിയ കെണിയിൽ വീഴുകയുമായിരുന്നു.
വിശദമായ ചോദ്യം ചെയ്യലിലാണ് അദാനിയുടെ ജീവനക്കാരനല്ലെന്നും കർണ്ണാടക ഗോവ അതിർത്തിയിൽ പ്രവർത്തിക്കുന്ന ഒരു സ്ഥാപനത്തിലെ ജീവനക്കാരനാണെന്നും ഇയാൾ വെളിപ്പെടുത്തിയത്. ഇയാൾക്കെതിരെ മറ്റ് പരാതികളൊന്നും മണ്ണന്തല പൊലീസ് സ്റ്റേഷൻ പരിതിയിൽ ലഭിച്ചിട്ടില്ലെങ്കിലും ഇയാളുടെ സ്വദേശമായ പന്തളം പരിധിയിൽ എന്തെങ്കിലും കേസുകളുണ്ടോയെന്ന് അന്വേഷിച്ച് വരികയാണെന്നും എസ്ഐ അനൂപ് മറുനാടൻ മലയാളിയോട് പറഞ്ഞു.