- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പൂണെ തിരഞ്ഞെടുപ്പ് വാർത്തകൾ തള്ളി മാധുരി ദീക്ഷിത്; ബിജെപി ടിക്കറ്റിൽ മത്സരിക്കുമെന്ന വാർത്തകൾ വ്യാജം; തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ തിരുമാനിച്ചിട്ടില്ലെന്ന് മാധുരിയുടെ വക്താവ്
മുംബൈ: ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പൂണെയിൽ നിന്നും ബിജെപി ടിക്കറ്റിൽ മത്സരിക്കുമെന്ന വാർത്തകൾ തള്ളി ബോളിവുഡ് താരം മാധുരി ദീക്ഷിത്. ഇത്തരത്തിൽ പ്രചരിക്കുന്ന വാർത്തകളിൽ വാസ്തവമൊന്നുമില്ലെന്ന് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ തീരുമാനിച്ചിട്ടില്ലെന്നും അവരുടെ വക്താവ് വാർത്തിക്കുറിപ്പിൽ പ്രതികരിച്ചു. കഴിഞ്ഞ ദിവസമാണ് മാധുരി പൂണെയിൽ നിന്നും ബിജെപി സ്ഥാനാർത്ഥിയായി ജനവിധി തേടുമെന്ന് ചില ദേശീയ മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തത്. 2014-ൽ ബിജെപിയിലെ അനിൽ ഷിരോൾ മൂന്നു ലക്ഷത്തിലധികം വോട്ടുകൾക്ക് ജയിച്ച മണ്ഡലമാണ് പൂണെ.2019ലെ തിരഞ്ഞെടുപ്പിൽ മാധുരിയെ മത്സരിപ്പിക്കുന്ന കാര്യം പാർട്ടി ഗൗരവമായി പരിഗണിക്കുന്നുണ്ടെന്നും പുണെയിൽ നിർത്തിയാൽ ജയിക്കുമെന്നും ബിജെപി കരുതുന്നതായും വാർത്തകൾ വന്നിരുന്നു. ഇക്കഴിഞ്ഞ ജൂണിൽ ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ, മാധുരിയുടെ വീട്ടിലെത്തി കൂടിക്കാഴ്ച നടത്തിയിരുന്നു. സമ്പർക്ക് ഫോർ സമാവർത്തൻ പരിപാടിയുടെ ഭാഗമായാണ് ഷാ മാധുരിയെ കണ്ടത്. അൻപത്തിയൊന്നുകാരിയായ മാധുരി ദീക്ഷിത് ബോളിവുഡിലെ നിത്യഹരിത നായികമാര
മുംബൈ: ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പൂണെയിൽ നിന്നും ബിജെപി ടിക്കറ്റിൽ മത്സരിക്കുമെന്ന വാർത്തകൾ തള്ളി ബോളിവുഡ് താരം മാധുരി ദീക്ഷിത്. ഇത്തരത്തിൽ പ്രചരിക്കുന്ന വാർത്തകളിൽ വാസ്തവമൊന്നുമില്ലെന്ന് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ തീരുമാനിച്ചിട്ടില്ലെന്നും അവരുടെ വക്താവ് വാർത്തിക്കുറിപ്പിൽ പ്രതികരിച്ചു.
കഴിഞ്ഞ ദിവസമാണ് മാധുരി പൂണെയിൽ നിന്നും ബിജെപി സ്ഥാനാർത്ഥിയായി ജനവിധി തേടുമെന്ന് ചില ദേശീയ മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തത്. 2014-ൽ ബിജെപിയിലെ അനിൽ ഷിരോൾ മൂന്നു ലക്ഷത്തിലധികം വോട്ടുകൾക്ക് ജയിച്ച മണ്ഡലമാണ് പൂണെ.2019ലെ തിരഞ്ഞെടുപ്പിൽ മാധുരിയെ മത്സരിപ്പിക്കുന്ന കാര്യം പാർട്ടി ഗൗരവമായി പരിഗണിക്കുന്നുണ്ടെന്നും പുണെയിൽ നിർത്തിയാൽ ജയിക്കുമെന്നും ബിജെപി കരുതുന്നതായും വാർത്തകൾ വന്നിരുന്നു.
ഇക്കഴിഞ്ഞ ജൂണിൽ ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ, മാധുരിയുടെ വീട്ടിലെത്തി കൂടിക്കാഴ്ച നടത്തിയിരുന്നു. സമ്പർക്ക് ഫോർ സമാവർത്തൻ പരിപാടിയുടെ ഭാഗമായാണ് ഷാ മാധുരിയെ കണ്ടത്. അൻപത്തിയൊന്നുകാരിയായ മാധുരി ദീക്ഷിത് ബോളിവുഡിലെ നിത്യഹരിത നായികമാരിൽ ഒരാളാണ്. ദേവദാസ്, ദിൽ തോ പാഗൽ ഹേ തുടങ്ങി നിരവധി സൂപ്പർഹിറ്റ് സിനിമകളിലെ നായികാ വേഷത്തിലൂടെ സിനിമാപ്രേക്ഷകർക്ക് പ്രിയങ്കരിയായി.
2014ൽ കോൺഗ്രസിൽനിന്നാണ് പുണെ മണ്ഡലം ബിജെപി പിടിച്ചെടുത്തത്. മൂന്നുലക്ഷത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ബിജെപിയുടെ അനിൽ ഷിരോലെ വിജയിച്ചത്.