- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മദ്ധ്യപ്രദേശ് കോൺഗ്രസിലെ അനിശ്ചിതത്വത്തിന് താൽക്കാലിക പരിഹാരം; നിയമസഭ തെരഞ്ഞെടുപ്പിൽ ജ്യോതിരാദിത്യ സിന്ധ്യ കോൺഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാർത്ഥി; ശിവരാജ് സിങ് ചൗഹാൻ ബിജെപിയെ നയിക്കും
ഭോപ്പാൽ: മദ്ധ്യപ്രദേശിൽ നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ജ്യോതിരാദിത്യ സിന്ധ്യയെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയാക്കാൻ കോൺഗ്രസ് തീരുമാനിച്ചു. മുതിർന്ന കോൺഗ്രസ് നേതാവ് കമൽ നാഥാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. സിന്ധ്യയുടെ മണ്ഡലമായ ഗുണയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ ചൊല്ലി മാസങ്ങളായി മദ്ധ്യപ്രദേശ് കോൺഗ്രസിൽ അനിശ്ചിതത്വം നിലനിൽക്കുകയായിരുന്നു. ബിജെപിയെ നയിക്കുന്ന ശിവരാജ് സിങ് ചൗഹാന് കരുത്തുറ്റ എതിരാളിയെ കണ്ടെത്താനുള്ള ശ്രമത്തിനൊടുവിലാണ് ജ്യോതിരാദിത്യ സിന്ധ്യയെ നിശ്ചയിച്ചത്. ഹൈക്കമാൻഡിന്റെ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് പ്രഖ്യാപനമെന്ന് കോൺഗ്രസ് വക്താവ് കെ.കെ മിശ്ര വ്യക്തമാക്കി. കോൺഗ്രസ് നേതാവും മുഖ്യമന്ത്രിയുമായിരുന്ന മാധവറാവു സിന്ധ്യയുടെ മകനാണ് ഗ്വാളിയോറിൽ നിന്നുള്ള 46കാരനായ ജ്യോതിരാദിത്യ സിന്ധ്യ. സിന്ധ്യയെ കൂടാതെ കമൽനാഥിന്റെ പേരാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കപ്പെട്ടിരുന്നത്. പാർട്ടി നേതൃത്വം സിന്ധ്യയുടെ കൈകളിലേൽപ്പിക്കാൻ കമൽനാഥ്
ഭോപ്പാൽ: മദ്ധ്യപ്രദേശിൽ നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ജ്യോതിരാദിത്യ സിന്ധ്യയെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയാക്കാൻ കോൺഗ്രസ് തീരുമാനിച്ചു. മുതിർന്ന കോൺഗ്രസ് നേതാവ് കമൽ നാഥാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. സിന്ധ്യയുടെ മണ്ഡലമായ ഗുണയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ ചൊല്ലി മാസങ്ങളായി മദ്ധ്യപ്രദേശ് കോൺഗ്രസിൽ അനിശ്ചിതത്വം നിലനിൽക്കുകയായിരുന്നു. ബിജെപിയെ നയിക്കുന്ന ശിവരാജ് സിങ് ചൗഹാന് കരുത്തുറ്റ എതിരാളിയെ കണ്ടെത്താനുള്ള ശ്രമത്തിനൊടുവിലാണ് ജ്യോതിരാദിത്യ സിന്ധ്യയെ നിശ്ചയിച്ചത്.
ഹൈക്കമാൻഡിന്റെ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് പ്രഖ്യാപനമെന്ന് കോൺഗ്രസ് വക്താവ് കെ.കെ മിശ്ര വ്യക്തമാക്കി. കോൺഗ്രസ് നേതാവും മുഖ്യമന്ത്രിയുമായിരുന്ന മാധവറാവു സിന്ധ്യയുടെ മകനാണ് ഗ്വാളിയോറിൽ നിന്നുള്ള 46കാരനായ ജ്യോതിരാദിത്യ സിന്ധ്യ.
സിന്ധ്യയെ കൂടാതെ കമൽനാഥിന്റെ പേരാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കപ്പെട്ടിരുന്നത്. പാർട്ടി നേതൃത്വം സിന്ധ്യയുടെ കൈകളിലേൽപ്പിക്കാൻ കമൽനാഥ് തയ്യാറായതോടെ അനിശ്ചിതത്വങ്ങൾക്ക് വിരാമമായി.