സീധി: മറ്റൊരു വിവാഹത്തിനൊരുങ്ങിയ കാമുകന്റെ ലിംഗം കാമുകി ഛേദിച്ചു. മധ്യപ്രദേശിലെ സീധി ജില്ലയിലെ നൗഗാവാൻ ഗ്രാമത്തിൽ ജനുവരി 23-ന് അർധരാത്രിയോടെയാണ് സംഭവം. കുറച്ചുവർഷങ്ങളായി പെൺകുട്ടിയും യുവാവും പ്രണയത്തിലായിരുന്നു. അതിനിടെയാണ് മറ്റൊരാളുമായി യുവാവിന്റെ വിവാഹം ഉറപ്പിച്ചത്.

കുപിതയായ പെൺകുട്ടി യുവാവിനെ രാത്രി വീട്ടിലേക്ക് വിളിച്ചുവരുത്തി. തുടർന്ന്, അരിവാളുപയോഗിച്ച് ലിംഗം ഛേദിക്കുകയായിരുന്നു. സംഭവശേഷം വീട്ടിലെത്തിയ യുവാവ് രക്തസ്രാവം കടുത്തതോടെയാണ് വിവരം പുറത്തുപറഞ്ഞത്. തുടർന്ന് യുവാവിനെ ജബൽപുരിലെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. പൊലീസ് പെൺകുട്ടിയെ അറസ്റ്റുചെയ്തു. പെൺകുട്ടിയുടെ വീട്ടിൽ നിന്നും പൊലീസ് യുവാവിന്റെ ഛേദിക്കപ്പെട്ട ലിംഗം കണ്ടെത്തി. സൂത്രത്തിൽ വീട്ടിലേക്ക് വിളിച്ചു വരുത്തിയായിരുന്നു ഇത്.

21കാരിയായ യുവതി അരിവാളുപയോഗിച്ചാണ് തന്റെ കാമുകന്റെ പുരുഷത്വം അരിഞ്ഞു വീഴ്‌ത്തിയത്. ''ഈ യുവാവുമായി യുവതി പ്രേമം തുടങ്ങുന്നത് മൂന്നാലുവർഷം മുമ്പാണ്. എന്നാൽ അതേ ഗ്രാമത്തിലുള്ള മറ്റൊരു പെൺകുട്ടിയുമായി യുവാവിന്റെ വിവാഹം ഉറപ്പിച്ചതിനെത്തുടർന്ന് പെൺകുട്ടി അസ്വസ്ഥയായിരുന്നു''. കോട്വാലി പോ ലീസ് സ്റ്റേഷന്റെ ചുമതലയുള്ള അനിൽ ഉപാധ്യായ പറയുന്നു.പെൺകുട്ടി ജനുവരി 23ന് രാത്രിയിൽ യുവാവിനെ തന്റെ വീട്ടിലേക്ക് വിളിച്ചുവരുത്തുകയും അരിവാളുപയോഗിച്ച് ലിംഗഛേദം നടത്തുകയുമായിരുന്നെന്ന് ഉപാധ്യായ കൂട്ടിച്ചേർത്തു.

ലിംഗഛേദം നടന്ന ഉടൻതന്നെ അവിടെ നിന്നും ഇറങ്ങിയോടിയ യുവാവ് സ്വന്തം വീട്ടിലെത്തിച്ചേർന്നു. കുറച്ചു സമയം ഇത് മറ്റുള്ളവരിൽ നിന്നും മറച്ചുവച്ചെങ്കിലും രക്തത്തിന്റെ ഒഴുക്കു നിലയ്ക്കാഞ്ഞതിനാൽ വീട്ടുകാരെ അറിയിക്കുകയായിരുന്നു. തുടർന്ന് വീട്ടുകാർ സിദ്ധി ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും ഡോക്ടർമാർ രേവയിലെ ആശുപത്രിയിൽ എത്തിക്കാൻ നിർദ്ദേശിക്കുകയായിരുന്നു.എന്നാൽ രേവയിലെ ആശുപത്രിയിലെ ഡോക്ടർമാർ ഇയാളെ ജബൽപൂരിലേക്ക് കൊണ്ടു പോകണമെന്ന് ബന്ധുക്കളോട് ആവശ്യപ്പെടുകയായിരുന്നു.

കഴിഞ്ഞ 3-4 വർഷമായി തങ്ങൾ പ്രേമത്തിലായിരുന്നെന്നും ക്ഷേത്രത്തിൽ വച്ച് തങ്ങൾ വിവാഹിതരായെന്നും യുവതി പൊലീസിനോടു പറഞ്ഞു. തങ്ങൾ രണ്ടു വ്യത്യസ്ഥ ജാതിയിൽ പെട്ടവരായിരുന്നതിനാൽ കാമുകന്റെ കുടുംബാംഗങ്ങൾ തങ്ങളുടെ ബന്ധം അംഗീകരിച്ചില്ലെന്നും യുവതി പറഞ്ഞു. അതേത്തുടർന്നാണ് അവർ അവരുടെ ജാതിയിൽതന്നെയുള്ള പെൺകുട്ടിയുമായി യുവാവിന്റെ വിവാഹം നിശ്ചയിച്ചതെന്നും യുവതി പൊലീസിനോടു പറഞ്ഞു. കഴിഞ്ഞ ഏതാനും മാസമായ മുംബൈയിൽ ജോലി ചെയ്തുവരുന്ന യുവാവ് പത്തു ദിവസം മുമ്പാണ് നാട്ടിൽ മടങ്ങിയെത്തിയത്. യുവാവിന്റെ നില ഗുരുതരമല്ല.