- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വേറിട്ട തെരഞ്ഞെടുപ്പു പ്രചാരണങ്ങളുമായി സ്ഥാനാർത്ഥികൾ; ഷൂ പോളീഷിങ് മുതൽ ചെരുപ്പു വിതരണം വരെ; വോട്ടർമാരെ ചാക്കിട്ടുപിടിക്കാൻ വ്യത്യസ്ത തന്ത്രങ്ങൾ പയറ്റി മധ്യപ്രദേശ് സ്ഥാനാർത്ഥികൾ
ഭോപ്പാൽ: വേറിട്ട പ്രചാരണ തന്ത്രങ്ങളാണ് ഓരോ സ്ഥാനാർത്ഥിയുടേയും തുറുപ്പുചീട്ട്. അതുപരമാവധി പ്രയോജനപ്പെടുത്താൻ അവരെ പ്രത്യേകം പഠിപ്പിക്കുകയും വേണ്ട. ഇത്തരത്തിൽ തീർത്തും പുതുമയാർന്ന പ്രചാരണ തന്ത്രമാണ് മധ്യപ്രദേശിലെ തെരഞ്ഞെടുപ്പിൽ ശരദ് സിങ് കുമാർ പയറ്റുന്നത്. രാഷ്ട്രീയ ആംജൻ പാർട്ടി സ്ഥാനാർത്ഥിയായ ശരദ് സിങ് തന്റെ തെരഞ്ഞുടുപ്പ് ചിഹ്നം അക്ഷരാർഥത്തിൽ അനുഗ്രഹമാക്കി മാറ്റുകയും ചെയ്യുന്നു. ഷൂ തെരഞ്ഞെടുപ്പു ചിഹ്നമായ ശരദ്‌സിങ് വോട്ടർമാരുടെ ഷൂ പോളീഷ് ചെയ്തുകൊണ്ടാണ് വോട്ട് അഭ്യർത്ഥന നടത്തുന്നത്. തന്റെ തെരഞ്ഞെടുപ്പു ചിഹ്നമായ ഷൂ സൗജന്യ തെരഞ്ഞെടുപ്പു ചിഹ്നമായിരുന്നുവെന്നും അത് ഏറ്റെടുക്കാൻ ആരും തയാറാകാത്ത സാഹചര്യത്തിൽ താൻ തെരഞ്ഞെടുക്കുകയായിരുന്നുവെന്നും ശരദ്‌സിങ് പറയുന്നു. എന്നാൽ ഷൂ ചിഹ്നം വരമായി മാറ്റുകയെന്ന തന്ത്രമാണ് താൻ സ്വീകരിച്ചതെന്നും സ്ഥാനാർത്ഥി വ്യക്തമാക്കുന്നു. ഇത്തരത്തിൽ വേറെയും സ്ഥാനാർത്ഥികളുണ്ട് സംസ്ഥാനത്ത്. അതിനെക്കാളുപരി തെരഞ്ഞെടുപ്പു പ്രചാരണ തന്ത്രത്തിൽ മുമ്പന്തിയിൽ നിൽക്കുന്ന മറ്റൊരു സ്ഥാന
ഭോപ്പാൽ: വേറിട്ട പ്രചാരണ തന്ത്രങ്ങളാണ് ഓരോ സ്ഥാനാർത്ഥിയുടേയും തുറുപ്പുചീട്ട്. അതുപരമാവധി പ്രയോജനപ്പെടുത്താൻ അവരെ പ്രത്യേകം പഠിപ്പിക്കുകയും വേണ്ട. ഇത്തരത്തിൽ തീർത്തും പുതുമയാർന്ന പ്രചാരണ തന്ത്രമാണ് മധ്യപ്രദേശിലെ തെരഞ്ഞെടുപ്പിൽ ശരദ് സിങ് കുമാർ പയറ്റുന്നത്. രാഷ്ട്രീയ ആംജൻ പാർട്ടി സ്ഥാനാർത്ഥിയായ ശരദ് സിങ് തന്റെ തെരഞ്ഞുടുപ്പ് ചിഹ്നം അക്ഷരാർഥത്തിൽ അനുഗ്രഹമാക്കി മാറ്റുകയും ചെയ്യുന്നു.
ഷൂ തെരഞ്ഞെടുപ്പു ചിഹ്നമായ ശരദ്‌സിങ് വോട്ടർമാരുടെ ഷൂ പോളീഷ് ചെയ്തുകൊണ്ടാണ് വോട്ട് അഭ്യർത്ഥന നടത്തുന്നത്. തന്റെ തെരഞ്ഞെടുപ്പു ചിഹ്നമായ ഷൂ സൗജന്യ തെരഞ്ഞെടുപ്പു ചിഹ്നമായിരുന്നുവെന്നും അത് ഏറ്റെടുക്കാൻ ആരും തയാറാകാത്ത സാഹചര്യത്തിൽ താൻ തെരഞ്ഞെടുക്കുകയായിരുന്നുവെന്നും ശരദ്‌സിങ് പറയുന്നു. എന്നാൽ ഷൂ ചിഹ്നം വരമായി മാറ്റുകയെന്ന തന്ത്രമാണ് താൻ സ്വീകരിച്ചതെന്നും സ്ഥാനാർത്ഥി വ്യക്തമാക്കുന്നു.
ഇത്തരത്തിൽ വേറെയും സ്ഥാനാർത്ഥികളുണ്ട് സംസ്ഥാനത്ത്. അതിനെക്കാളുപരി തെരഞ്ഞെടുപ്പു പ്രചാരണ തന്ത്രത്തിൽ മുമ്പന്തിയിൽ നിൽക്കുന്ന മറ്റൊരു സ്ഥാനാർത്ഥി കൂടിയുണ്ട് തെലങ്കാന നിയമസഭാ തെരഞ്ഞെടുപ്പു ഗോദയിൽ. സ്വതന്ത്രനായി മത്സരിക്കുന്ന അകുല ഹനുമന്ദ്. ജഗ്തിയൽ ജില്ലയിലെ കൊരുറ്റ്‌ല മണ്ഡലത്തിലെ സ്വതന്ത്രസ്ഥാനാർത്ഥിയായ ഹനുമന്ദ് ചെരുപ്പുകളാണ് വോട്ടർമാർക്ക് വോട്ടു ചോദിക്കുന്നതിനൊപ്പം വിതരണം ചെയ്യുന്നത്.
ചെരുപ്പിനൊപ്പം തന്നെ ഒപ്പിട്ട ഒരു സ്ലിപ്പും നൽകുന്നുണ്ട്. താൻ വിജയിച്ച ശേഷം തന്റെ തെരഞ്ഞെടുപ്പു വാഗ്ദാനം പാലിച്ചില്ലെങ്കിൽ ഇതേ ചെരുപ്പുകൊണ്ട് തല്ലിക്കോളാനാണ് ഹനുമന്ദ് വോട്ടർമാരോടു പറഞ്ഞിരിക്കുന്നത്. മധ്യപ്രദേശിലെ 230 മണ്ഡലങ്ങളിൽ ഈ മാസം 28നാണ് തെരഞ്ഞെടുപ്പ്. ഡിസംബർ 11ന് ഫലപ്രഖ്യാപിക്കും.