മൈസൂർ: കാസർകോട് ജില്ലയിലെ മടിക്കേരിയിൽ ആണ് ഉത്തരേന്ത്യൻ മോഡൽ ആക്രമണവും പണം തട്ടലും നടന്നിരിക്കുന്നത്. മൈസൂർ നിന്നും സ്ഥലംമാറ്റം ലഭിച്ച് നാട്ടിലേക്ക് വരുന്ന വഴി മലയാളിയായ പുരോഹിതനെയും ബന്ധുവിനെയുമാണ് അജ്ഞാതർ തട്ടിക്കൊണ്ടുപോയി പണം കവർന്നത്.

വെള്ളരിക്കുണ്ട് സ്വദേശിയായ ഫാദർ ഡൊമിനിക്, ബന്ധു ടോമി ഐസക് എന്നിവരാണ് ഇന്നലെ അക്രമത്തിന് ഇരയായത് .കൈവശമുണ്ടായിരുന്ന അരലക്ഷത്തോളം രൂപ അക്രമികൾ കൈക്കലാക്കി. മണിക്കൂറോളം വാഹനങ്ങളിൽ കൊണ്ടുപോയ ശേഷം സമീപം ഇരുവരെയും റോഡിൽ ഇറക്കിവിടുകയായിരുന്നു. തൊട്ടടുത്ത് തന്നെ അക്രമികൾ ഇവരുടെ വാഹനവും ഉപേക്ഷിച്ചിരുന്നു. വാഹനത്തിന്റെ ഗ്ലാസ് തകർത്തിട്ടുണ്ട് .

ഇന്നലെ രാവിലെ എട്ടുമണിക്കാണ് ഇവർ മൈസൂർ നിന്ന് നാട്ടിലേക്ക് പുറപ്പെട്ടത് .തമിഴ്‌നാട് രജിസ്‌ട്രേഷനിലുള്ള വാഹനം ഇവർ സഞ്ചരിച്ചിരുന്ന വാഹനം മറികടന്ന് തടസ്സമുണ്ടാക്കി നിർത്തി. തുടർന്ന് അക്രമികൾ വൈദികൻ സഞ്ചരിച്ചിരുന്ന കാറിന്റെ ചില്ലുകൾ അടിച്ചുതകർത്തു. ഭീകരന്തരീക്ഷം സൃഷ്ടിച്ചു. കാറിന്റെ വാതിൽ തുറന്ന്രക്ഷപ്പെടാനായി പുറത്തിറങ്ങിയ പുരോഹിതനെ മുന്നിൽ മറ്റൊരു വാഹനത്തിലും ബന്ധുവിനെ പുറകെ വന്ന വാഹനത്തിലും കയറ്റി ഭീകരാന്തരീക്ഷം ഉണ്ടാക്കിയശേഷം ആയിരുന്നു പ്രതികളുടെ തട്ടിക്കൊണ്ടുപോകൽ.

അക്രമികൾ എല്ലാവരും മാസ്‌ക് ധരിച്ചിരുന്നു. വാഹനത്തിൽ കയറിയ ശേഷം ഇവരെ മുഖംമൂടി ധരിപ്പുപ്പിച്ചു. എന്താണ് സംഭവിക്കുന്നതെന്ന് മനസ്സിലായില്ല അക്രമികളുടെ ഭീക്ഷണി കാരണം ഇരുവരും കാര്യമായി എതിർത്തില്ല. വാഹനത്തിലുണ്ടായിരുന്നവർ മലയാളമാണ് സംസാരിച്ചിരുന്നതെന്ന് ടോമി പറഞ്ഞു . ഫോണിൽ സംഘടന നേതാവ് എന്ന് തോന്നിക്കുന്ന ആൾ വിളിച്ചപ്പോൾ തമിഴിലാണ് സംസാരിച്ചത്. ഇരുവരോടും തെറ്റിദ്ധാരണ പരത്തുന്ന രീതിയിൽ സംഘങ്ങൾ സംസാരിച്ചുവെന്നും പൊലീസിന് നൽകിയ മൊഴിയിൽ പറയുന്നു

മണിക്കൂറുകൾക്കു ശേഷം ഇരുവരെയും മറ്റൊരു വാഹനത്തിൽ കയറ്റി പിന്നീട് ഇറക്കിവിട്ടു . ഇവരുടെ കാർ റോഡരികിൽ നിർത്തിയിട്ടിരുന്നു. വാഹനത്തിലെ സാധനങ്ങളെല്ലാം വാരിവലിച്ചിട്ട നിലയിലുമായിരുന്നു. അടുത്തുള്ള ഹിരിസാവെപൊലീസ് സ്റ്റേഷനിൽ എത്തിയെങ്കിലും സംഭവം നടന്നത് മടിക്കേരിക്ക് സമീപം ആയതിനാൽ പരാതി അവിടെ പോയി നൽകണമെന്ന് പൊലീസ് ആദ്യം പറഞ്ഞു .

കൂടെ ഒരു പൊലീസുകാരനെയും വിട്ടു. എന്നാൽ ഒരു മണിക്കൂറിനുശേഷം പൊലീസ് വിളിച്ച് തിരികെ എത്താൻ പറഞ്ഞു. അങ്ങനെ ഹിരിസാവെപൊലീസ് സ്റ്റേഷനിലെത്തി പരാതി അറിയിച്ചു തുടർന്ന് ഇവർ പരാതി എഴുതി നൽകി. പ്രതികളെ കുറിച്ച് അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു.