തിരുനെൽവേലി: യൂട്യൂബിൽ മുസ്‌ലിംകൾക്കെതിരെ വിദ്വേഷപ്രചരണം നടത്തിയെന്ന ആരോപണത്തിൽ യൂട്ഊബർ മരിദാസിന് ആശ്വാസ വിധി. കോവിഡ് വ്യാപനത്തിൽ തബ്ലീഗ് ജമാഅത്ത് സമ്മേളനത്തിനെതിരെ ഇട്ട വീഡിയോയിലാണ് മദ്രാസ് ഹൈക്കോടതിയുടെ ഇടപെടൽ. ഈ കേസ് ഹൈക്കോടതി റദ്ദാക്കി.

മരിദാസിനെതിരെ തിരുനെൽവേലി സിറ്റി പൊലീസ് കേസെടുത്തത് അന്നു തന്നെ വിവാദമായിരുന്നു. കോവിഡുമായി ബന്ധപ്പെട്ട ആശങ്കകൾ മാത്രമാണ് വീഡിയോയിലുള്ളതെന്ന് കോടതി വിലയിരുത്തി. ഈ സാഹചര്യത്തിലാണ് കേസ് റദ്ദാക്കിയത്. കോവിഡ് 19, തീവ്രവാദം എന്നിവ സംബന്ധച്ച് മതസ്പർധ ഉണ്ടാക്കുംവിധം തന്റെ യൂട്യൂബ് ചാനലിൽ അഭിപ്രായ പ്രകടനം നടത്തിയെന്നായിരുന്നു കേസ്. ഐ.പി.സിയുടെ 292 (എ), 295 (എ), 505 (2) വകുപ്പുകൾ പ്രകാരമാണ് കേസെടുത്തത്. തമിഴക മുസ്ലിം മുന്നേറ്റ കഴകം അംഗമായ കാദറിന്റെ പരാതിയിലാണ് നടപടി. തീവ്രവലതുപക്ഷ കാഴ്ചപ്പാടുള്ളയാളാണ് മരിദാസെന്ന് പരാതിയിൽ പറയുന്നു.

കൂനൂരിൽ ഹെലികോപ്‌റ്റെർ തകർന്ന് ബിപിൻ റാവത് ഉൾപെടെ 13 പേർ മരണപ്പെട്ട സംഭവത്തിൽ പോസ്റ്റ് ചെയ്ത വിവാദ ട്വീറ്റിന്റെ പേരിൽ തമിഴ്‌നാട്ടിൽ യൂട്ഊബർ മരിദാസിനെ സൈബർ ക്രൈം പൊലീസ് അറസ്റ്റ് ചെയ്തത് വിവാദമായിരുന്നു. ഡിഎംകെ ഭരണത്തിന് കീഴിൽ തമിഴ്‌നാട് ഒരു കശ്മീരായി മാറുകയാണോ എന്നും രാജ്യത്തോട് കൂറുപുലർത്താത്ത ആളുകൾ ഒത്തുചേരുമ്പോൾ ഏതുതരത്തിലുള്ള ഗൂഢാലോചനയും സാധ്യമാണെന്നും വിഘടനവാദ ശക്തികളെ തടയേണ്ടതുണ്ടെന്നും അദ്ദേഹം ട്വീറ്റിൽ കുറിച്ചിരുന്നതായി പൊലീസ് പറഞ്ഞിരുന്നു. എന്നാൽ പിന്നീട് ഇത് ഡിലീറ്റ് ചെയ്തതായും പൊലീസ് അറിയിച്ചു.

അതേസമയം ചോദ്യം ചെയ്യാൻ പൊലീസ് സൂര്യ നഗറിലുള്ള മരിദാസിന്റെ വീട്ടിലെത്തിയപ്പോൾ ബിജെപി പ്രവർത്തകർ സ്ഥലത്ത് തടിച്ചുകൂടി അദ്ദേഹത്തെ കസ്റ്റഡിയിലെടുക്കാൻ പൊലീസിനെ അനുവദിച്ചില്ല. ഒടുവിൽ പൊലീസ് ഏറെ പണിപ്പെട്ട് മരിദാസിനെ കെ പുദൂർ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയത്. അങ്ങനെ തമിഴ്‌നാട് സർക്കാരിന്റെ കണ്ണിലെ കടരാണ് മരിദാസ്. ഈ യു ട്ഊബർക്കെതിരായ പല കേസും രാഷ്ട്രീയ വിരോധമാണെന്ന വാദം ശക്തമായിരുന്നു. ഇതിന് ബലം നൽകുന്നതാണ് ഹൈക്കോടതിയുടെ വിധി.

ഡിഎംകെ അനുയായികൾ റാവതിന്റെ വിയോഗത്തെ കളിയാക്കിയെന്നും സായുധശക്തികൾക്ക് ഡിഎംകെ തിരഞ്ഞെടുക്കലാണ് ഏറ്റവും മികച്ചത് എന്നത് നിഷേധിക്കാനാവാത്ത വസ്തുതയാണ് എന്ന് ആരോപിക്കുന്ന ട്വീറ്റും മരിദാസ് ഇട്ടിരുന്നതായി കുറച്ചു ദിവസം മുമ്പ് തമിഴ്‌നാട് പൊലീസ് ആരോപിച്ചിരുന്നു. കൂനൂരിൽ ഹെലികോപ്‌റ്റെർ തകർന്ന് ബിപിൻ റാവത് ഉൾപെടെ 13 പേർ മരണപ്പെട്ട സംഭവത്തിൽ പോസ്റ്റ് ചെയ്ത വിവാദ ട്വീറ്റ് ഏറെ ചർച്ചയാവുകയും ചെയ്തു. ഇതിലെടുത്ത കേസും മദ്രാസ് ഹൈക്കോടതി റദ്ദാക്കിയിരുന്നു.

ജസ്റ്റീസ് സി ആർ സ്വാമിനാഥനാണ് തബ്ലീഗ് കേസിൽ വിധി പ്രഖ്യാപിച്ചത്. കോവിഡ് കാലത്തെ സമ്മേളനത്തിന്റെ പശ്ചാത്തലത്തിൽ മരിദാസ് മുന്നറിയിപ്പുകൾ നൽകുകയാണ് ചെയ്തത്. അക്കാലത്ത് മറ്റ് മാധ്യമങ്ങളും ഈ സമ്മേളനത്തെ വിമർശിച്ചിട്ടുണ്ടെന്നും ഹൈക്കോടതി നിരീക്ഷിച്ചു. മുസ്ലിം മതം വിശ്വാസത്തെ മരിദാസ് ചോദ്യം ചെയ്തിട്ടില്ല. സമ്മേളനത്തിന് എത്തിയവരുടെ നിരുത്തവാദപരമായ പ്രവർത്തികളെയാണ് ചോദ്യം ചെയ്തത്. സമ്മേളനത്തിന് എത്തിയവരോട് ആശുപത്രിയിൽ പോയി കോവിഡ് ഉണ്ടോ എന്ന് പരിശോധിക്കാനായിരുന്നു വീഡിയോയിലെ ആഹ്വാനമെന്നും കോടതി നിരീക്ഷിച്ചു.