- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
താമസിക്കുന്ന മുറിയിലേക്ക് വിളിച്ചുവരുത്തി വിദ്യാർത്ഥികളെ പീഡിപ്പിച്ച മദ്രസ അദ്ധ്യാപകൻ അറസ്റ്റിൽ; വളാഞ്ചേരി പിലാത്തേതിൽ അബ്ദുള്ള പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയെന്ന് ചൈൽഡ് ലൈനിൽ നിരവധി കുട്ടികളുടെ മൊഴി; സംഭവം പുറത്തറിഞ്ഞത് പീഡനം ഒരു നാട്ടുകാരൻ കണ്ടതോടെ
മലപ്പുറം: താമസിക്കുന്ന മുറിയിലേക്കു വിളിച്ചു വരുത്തി വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കുന്ന മദ്രസാധാപകൻ അറസ്റ്റിൽ. വളാഞ്ചേരി കാവുംപുറം സ്വദേശി പിലാത്തേതിൽ അബ്ദുള്ള(31)യെയാണ് കൽപകഞ്ചേരി എസ്.ഐ പി സംഗീതിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. ഇരിങ്ങാവൂർ ഭാഗത്തെ മദ്രസയിൽ ഇയാൾ വർഷങ്ങളായി അദ്ധ്യാപകനാണ്. പീഡനത്തിന് ഇരയായ വിദ്യാർത്ഥിയുടെ രക്ഷിതാവ് നൽകിയ പരാതിയിലാണ് അറസ്റ്റ്. ഏഴാംക്ലാസ് വിദ്യാർത്ഥിയാണ് പീഡനത്തിനിരയായത്. ഇതേക്ലാസിലെ മറ്റു വിദ്യാർത്ഥികളും പീഡനത്തിനിരയായതായി ചൈൽഡ് ലൈനിൽ മൊഴി ലഭിച്ചിട്ടുണ്ട്. കഴിഞ്ഞ ഒരു വർഷത്തോളമായി കുട്ടികൾക്ക് പ്രതിയിൽ നിന്നും പീഡനം നേരിട്ടിരുന്നുവത്രെ. ദിവസങ്ങൾക്ക് മുമ്പ് ഇയാൾ താമസിക്കുന്ന മുറിയിൽ വച്ച് ഒരു വിദ്യാർത്ഥിയെ പീഡിപ്പിക്കുന്നത് നാട്ടുകാരിൽപ്പെട്ടൊരാൾ കാണാൻ ഇടയായിരുന്നു. തുടർന്ന് വിവരം ചൈൽഡ് ലൈനിൽ അറിയിച്ചു. ഇതോടെയാണ് മദ്രസാധ്യാപകന്റെ പീഡനം പുറത്തായത്. ഇതിനു പിന്നാലെ കഴിഞ്ഞ ചൊവ്വാഴ്ച ചൈൽഡ് ലൈൻ സംഘം മദ്രസയിലെത്തുകയുണ്ടായി. ക്ലാസിലെ വിദ്യാർത്ഥികളെ
മലപ്പുറം: താമസിക്കുന്ന മുറിയിലേക്കു വിളിച്ചു വരുത്തി വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കുന്ന മദ്രസാധാപകൻ അറസ്റ്റിൽ. വളാഞ്ചേരി കാവുംപുറം സ്വദേശി പിലാത്തേതിൽ അബ്ദുള്ള(31)യെയാണ് കൽപകഞ്ചേരി എസ്.ഐ പി സംഗീതിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. ഇരിങ്ങാവൂർ ഭാഗത്തെ മദ്രസയിൽ ഇയാൾ വർഷങ്ങളായി അദ്ധ്യാപകനാണ്. പീഡനത്തിന് ഇരയായ വിദ്യാർത്ഥിയുടെ രക്ഷിതാവ് നൽകിയ പരാതിയിലാണ് അറസ്റ്റ്.
ഏഴാംക്ലാസ് വിദ്യാർത്ഥിയാണ് പീഡനത്തിനിരയായത്. ഇതേക്ലാസിലെ മറ്റു വിദ്യാർത്ഥികളും പീഡനത്തിനിരയായതായി ചൈൽഡ് ലൈനിൽ മൊഴി ലഭിച്ചിട്ടുണ്ട്. കഴിഞ്ഞ ഒരു വർഷത്തോളമായി കുട്ടികൾക്ക് പ്രതിയിൽ നിന്നും പീഡനം നേരിട്ടിരുന്നുവത്രെ. ദിവസങ്ങൾക്ക് മുമ്പ് ഇയാൾ താമസിക്കുന്ന മുറിയിൽ വച്ച് ഒരു വിദ്യാർത്ഥിയെ പീഡിപ്പിക്കുന്നത് നാട്ടുകാരിൽപ്പെട്ടൊരാൾ കാണാൻ ഇടയായിരുന്നു. തുടർന്ന് വിവരം ചൈൽഡ് ലൈനിൽ അറിയിച്ചു. ഇതോടെയാണ് മദ്രസാധ്യാപകന്റെ പീഡനം പുറത്തായത്.
ഇതിനു പിന്നാലെ കഴിഞ്ഞ ചൊവ്വാഴ്ച ചൈൽഡ് ലൈൻ സംഘം മദ്രസയിലെത്തുകയുണ്ടായി. ക്ലാസിലെ വിദ്യാർത്ഥികളെ കൗൺസിലിംങിന് വിധേയമാക്കിയപ്പോൾ മറ്റ് മൂന്ന് കുട്ടികൾക്കും സമാന അനുഭവം ഉസ്താദിൽ നിന്നും ഉണ്ടായതായി കുട്ടികൾ പറഞ്ഞു.
നബിദിന പരിപാടികൾ പ്രാക്ടീസ് ചെയ്യാനായി മദ്രസയിലെത്തിയപ്പോൾ മുറിയിൽ വിളിച്ചു വരുത്തി പീഡിപ്പിച്ചതായി ആൺകുട്ടികൾ പറഞ്ഞു. ദിവസവും ഉസ്താദിനുള്ള ഭക്ഷണം ഓരോ വീടുകളിൽ നിന്നാണ്. ഈ ഭക്ഷണം കൊടുക്കാനായി കുട്ടികൾ ഇയാളുടെ മുറിയിലെത്തുമ്പോഴും പീഡിപ്പിച്ചിരുന്നതായി കുട്ടികൾ പറഞ്ഞു.
മദ്രസ വിടുമ്പോൾ ക്ലാസിലെ മോശപ്പുറത്തുള്ള പുസ്തകം റൂമിലേക്കു കൊണ്ടുവരാനായി ഉസ്താദ് വിദ്യാർത്ഥികളോട് ആവശ്യപ്പെടും. ആരെയാണോ ചുമതലപ്പെടുത്തുന്നത് ആ കുട്ടി പുസ്തകവുമായെത്തിയാൽ പീഡിപ്പിക്കുക പതിവായിരുന്നെന്നാണ് കുട്ടികൾ മൊഴി നൽകിയിട്ടുള്ളത്. പ്രതി കൂടുതൽ വിദ്യാർത്ഥികളെ ലൈംഗിക ചൂഷണത്തിന് വിധേയമാക്കിയതായാണ് സൂചന ലഭിച്ചതോടെ ഇക്കാര്യത്തിലും വിവരം ശേഖരിക്കുകയാണ് പൊലീസ്.
ചൈൽഡ് ലൈൻ പ്രവർത്തകർ പൊലീസിന് നൽകിയ റിപ്പോർട്ട് പ്രകാരമാണ് പ്രതിയെ പിടികൂടിയത്. പ്രകൃതിവിരുദ്ധ പീഡനത്തിന് എതിരായ വകുപ്പും കുട്ടികൾക്കെതിരെയുള്ള പീഡനത്തിന് ചുമത്തുന്ന പോക്‌സോ ആക്റ്റും പ്രകാരമാണ് കേസെടുത്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.