- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അന്തിക്കാട്ടെ ഉസ്താദ് പൊലീസിനെ കുഴക്കിയത് മൂന്ന് മാസം; തീർത്ഥാടന കേന്ദ്രങ്ങളെ ഒളിവിടങ്ങളാക്കി മുങ്ങി നടക്കൽ; ട്രേസ് ചെയ്യപ്പെടാതിരിക്കാൻ മൊബൈൽ ഫോണും ഉപേക്ഷിച്ചു; ആരാധക വൃന്ദത്തിന്റെ സഹായങ്ങളും തുണയായി; ആൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച ബഷീർ സഖാഫി ഒടുവിൽ വലയിലാകുമ്പോൾ
തൃശ്ശൂർ: മന്ത്രവാദവും,തരികിട ചികിത്സയും, ആത്മീയ പ്രഭാഷണവും മൂന്ന് രീതിയിലും ബഷീർ സഖാഫിക്ക് ആരാധകരുണ്ട്. ഇവരുടെ സഹായമാണോ ഇത്രയും കാലം ഒളിവിൽ കഴിയാൻ സഹായമായത് എന്ന് പൊലീസ് സംശയിച്ചിരുന്നു. അതുകൊണ്ട് അന്വേഷണവും ഈ വഴികളിലായിരുന്നു. മൂന്ന് മാസമാണ് ഇയാൾ പൊലീസിനെ വട്ടം കറക്കിയത്്. അവസാനം ചൊവ്വാഴ്ച പുലർച്ചെ കേസ് സംബന്ധമായ കാര്യങ്ങൾക്കായി രഹസ്യമായി പോകുന്നതിനിടെ പൊലീസ് ഉസ്താദിനെ പിടികൂടുകയായിരുന്നു.
ആത്മീയ നേതാവും അന്തിക്കാട് ജുമാ മസ്ജിദിലെ മുഖ്യ പുരോഹിതനും മദ്രസ്സ അദ്ധ്യാപകനുമായിരുന്ന ഇരിങ്ങാലക്കുട കരൂപ്പടന്ന സ്വദേശി കുഴിക്കണ്ടത്തിൽ ബഷീർ സഖാഫിയെയാണ് കേരളാ പൊലീസിന് തലവേദനയായി മൂന്ന് മാസമായി ഒളിവിൽ കഴിഞ്ഞത്. പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചതിന് ശേഷം ഫോൺ ഉപേക്ഷിച്ച് മുങ്ങിയ ഉസ്താദിനെ രാഷ്ട്രീയ സ്വാധീനത്തിലാണ് അറസ്റ്റ് ചെയ്യാത്തത് എന്ന ആക്ഷേപം പൊലീസിന് തലവേദനയായിരുന്നു.
ആൺകുട്ടിയെ രാത്രി നിസ്‌കാരത്തിന് ശേഷം നിർബന്ധപൂർവം റൂമിലേക്ക് കൂട്ടി കൊണ്ടുപോയി പ്രകൃതി വിരുദ്ധ ലൈംഗിക വേഴ്ചക്ക് വിധേയനാക്കുകയായിരുന്നു എന്നാണ് കേസ്. മെയ് രണ്ടിനാണ് സംഭവം വിവാദമായതിനേ തുടർന്ന് പൊലീസ് പോക്‌സോ ഉൾപ്പെടെയുള്ള വകുപ്പ് ഇട്ട് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചത്.
സംഭവം പുറത്തറിഞ്ഞതോടെ ഇയാൾ ഒളിവിൽ പോയി. മൊബൈൽ ഫോൺ ഉപേക്ഷിച്ചും, നാടും വീടുമായി ബന്ധപ്പെടാതെ പല തീർത്ഥാടന കേന്ദ്രങ്ങളിലായി ഒളിവിൽ കഴിഞ്ഞു വരികയായിരുന്നു. വളരെ കാലമായി അന്തിക്കാട് മദ്രസ്സ അദ്ധ്യാപകനായി ജോലി ചെയ്യുകയായിരുന്ന പ്രതിക്ക് അന്തിക്കാട് മേഖലയിൽ ആരാധകരും ഉണ്ടായിരുന്നു. ഇയാൾ അനധികൃതമായി ചില ചികിത്സാ രീതികളും നടത്തിയിരുന്നതായി പൊലീസ് കണ്ടെത്തി. തീർത്ഥാടകേന്ദ്രങ്ങൾ കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് പൊലീസിന് കൂടുതൽ തലവേദനയായത്.
തൃശൂർ റൂറൽ എസ്‌പി. ഐശ്വര്വ ഡോങ്ങ്ഗ്രേ ഉസ്താദിനെ പിടികൂടാൻ കർശനനിർദ്ദേശമാണ് പൊലീസിന് നൽകിയിരുന്നത്. ഒളിവിൽ പോയതു മുതൽ ഇയാളുടെയും ബന്ധുക്കളുടേയും നീക്കങ്ങൾ പൊലീസ് നിരീക്ഷിക്കുന്നുണ്ടായിരുന്നു.ഇയാൾ പോകാനിടയുള്ള പല കേന്ദ്രങ്ങളിലും പൊലീസ് പല സംഘങ്ങളായി അന്വേഷിച്ചെത്തിയിരുന്നു.ഇരിങ്ങാലക്കുട ഡി.വൈ.എസ്‌പി. ബാബു കെ.തോമസ്, ഇൻസ്പെക്ടർ പി.കെ. ദാസ് എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് ഉസ്താദിനെ കണ്ടെത്തി അറസ്റ്റ് ചെയ്തത്.
ക്രൈം സ്‌ക്വാഡ് അംഗങ്ങളായ എസ്‌ഐ. വി.എച്ച്.സ്റ്റീഫൻ,എ എസ്‌ഐ മാരായ പി.ജയകൃഷ്ണൻ , മുഹമ്മദ് അഷറഫ്, സീനിയർ സി.പി.ഒ മാരായ ഇ.എസ്. ജീവൻ, സോണി സേവ്യർ , സി.പി.ഒ മാരായ കെ.എസ്.ഉമേഷ്, എം വി മാനുവൽ , കെ.ബി.ഷറഫുദ്ദീൻ അന്തിക്കാട് എസ്‌ഐ. ഹരീഷ്, ബനടിക്ട് , എഎസ്ഐ. മാരായ ജയൻ , അസീസ് സീനിയർ സി.പി.ഒ മാരായ മുരുകദാസ്, സുർജിത് , ഡേവിഡ് എന്നിവർ പല സംഘങ്ങളായി നടത്തിയ അന്വേഷണത്തിനോടുവിലാണ് ഉസ്താദിനെ പിടികൂടാൻ സാധിച്ചത്.
മറുനാടന് മലയാളി ബ്യൂറോ