കൽപറ്റ: വൈത്തിരിയിൽ പതിനാലുകാരിയായ വിദ്യാർത്ഥിനിയെ മദ്രസാ അദ്ധ്യാപകൻ പീഡിപ്പിച്ചത് വിശ്വാസത്തെ മറയാക്കി. അതീവ മതബോധത്തിൽ വളരുന്ന കുടുംബമാണ് പെൺകുട്ടിയുടേത്. ഈ അവസരം മുതലെടുത്തു കൊണ്ടാണ് ഹുസൈൻകുട്ടി പെൺകുട്ടിയെ പീഡിനത്തിന് ഇരയാക്കിയത്. ഒരു വർഷത്തോളം വിവിധ ഇടങ്ങളിൽ കൊണ്ടുപോയി പീഡനം തുടർന്നുവെന്നാണ് പൊലീസിന് മുന്നിൽ പെൺകുട്ടി നൽകിയ മൊഴി. സംഭവം പുറത്തു പറയാതിരിക്കാൻ വിശ്വാസത്തെ കൂട്ടുപിടിച്ചാണ് ഇയാൾ പെൺകുട്ടിയെ ഭീഷണിപ്പെടുത്തിയത്.

മറ്റാരെങ്കിലും ഇക്കാര്യങ്ങൾ അറിഞ്ഞാൽ തനിക്കും കുടുംബത്തിനുമെതിരെ ഇയാൾ മന്ത്രവാദ ക്രിയകൾ നടത്തി തകർക്കുമെന്ന് ഭീഷണിപ്പെടുത്തി. അതുകൊണ്ടാണ് ഇത്രയും കാലം പെൺകുട്ടി എല്ലാം കുടുംബത്തിൽ നിന്നും ഒളിപ്പിച്ചത്. വിവിധ സ്ഥലങ്ങളിൽ വെച്ച് ഇയാൾ കുട്ടിയെ പ്രകൃതി വിരുദ്ധ പീഡനത്തിനടക്കം ഇരായാക്കിയിട്ടുണ്ട്. കഴിഞ്ഞ കുറേ കാലങ്ങളായി ഇയാൾ പഴയ വൈത്തിരിയിലെ മദ്രസയിലും സമീപത്തെ പള്ളികളിലും ജോലി ചെയ്ത് വരികയായിരുന്നു.

പഴയ വൈത്തിരി സുന്നി മദ്രസയിലെ അദ്ധ്യാപകനാണ് പീഡന കേസിൽ അറസ്റ്റിലായ അദ്ധ്യാപകൻ. കോഴിക്കോട് കൊടുവള്ളി മാനിപുരം സ്വദേശിയുമായ പള്ളിക്കണ്ടി ഹുസൈൻ കുട്ടി കാലങ്ങളായി ഈ പള്ളിയിൽ അദ്ധ്യാപകനായി ജോലി നോക്കുന്നുണ്ട്. പോക്സോ നിയമപ്രകാരം കേസെടുത്ത ഇയാളെ ഇന്ന് കോടതിയിൽ ഹാജരാക്കി ജയിലിലടച്ചു. കഴിഞ്ഞ ഒരു വർഷത്തിലധികമായി നിരന്തരം ഇയാളുടെ പീഡനങ്ങൾക്കിരയായ കുട്ടിയെ തുടർച്ചയായി പനി അനുഭവപ്പെട്ടതിനെ തുടർന്ന് രക്ഷിതാക്കൾ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.

ഇയാളുടെ ഭീഷണി കൊണ്ട് ഭയന്നു വിറച്ച പെൺകുട്ടി പലപ്പോഴും പനിബാധിതയായ അവസ്ഥ പോലുമുണ്ടായി. ആശുപത്രിയിൽ വെച്ച് നടന്ന കൗൺസിലിംഗിലാണ് കുട്ടി ഒരുവർഷമായി താൻ അദ്ധ്യാപകനിൽ നിന്ന് നേരിടുന്ന പീഡനങ്ങൾ തുറന്ന് പറഞ്ഞത്. കോഴിക്കോട് കൊടുവള്ളി സ്വദേശിയായ ഇയാൾ വെള്ളിയാഴ്ചകളിൽ വീട്ടിൽ പോവുകയും ശനിയാഴ്‌ച്ച തിരിച്ച് വരികയുമായിരുന്നു ചെയ്തിരുന്നത്.

പീഡനത്തിനിരയാക്കപ്പെട്ട കുട്ടി മദ്രസയിൽ പഠിക്കുന്ന കാലം തൊട്ടേ ഇയാൾ കുട്ടിയെ നിരന്തരമായി ഉപദ്രവിച്ചിരുന്നു. എന്നാൽ ഇയാളുടെ ശല്യം സഹിക്കാനാവാതെ വിദ്യാർത്ഥി സ്ഥിരമായി മദ്രസയിൽ പോവുന്നത് നിർത്തിയിരുന്നു. എന്നാൽ പിന്നീട് മതനിയമങ്ങൾ പഠിക്കുന്നത് നിർത്താനാവില്ലെന്ന് പറഞ്ഞ് ഇയാൾ കുട്ടിയുടെ ബന്ധുക്കളെ വിശ്വസിപ്പിച്ച് കുട്ടിയെ വീണ്ടും മദ്രസയിലേക്കെത്തിക്കുകയായിരുന്നു.

ഇങ്ങനെ നിരന്തരം കുട്ടിയെ പീഡിപ്പിച്ചതിനെ തുടർന്ന് കുട്ടിക്ക് തുടർച്ചയായി പനി അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോൾ സംശയം തോന്നിയ വീട്ടുകാരും, ആശുപത്രി അധികൃതരും കുട്ടിയെ കൗൺസിലിംഗിന് വിധേയമാക്കുകയായിരുന്നു. ആശുപത്രിയിൽ വെച്ച് നടന്ന് കൗൺസിലിംഗിലാണ് കുട്ടി വിവരങ്ങൾ തുറന്ന് പറഞ്ഞത്. ഇതിന്റെ അടിസ്ഥാനത്തിൽ ആശുപത്രി അധികൃതരും കുട്ടിയുടെ രക്ഷിതാക്കലും ചേർന്ന് പീഡനത്തിനിരയായ വിദ്യാർത്ഥിയെ കൊണ്ട് വൈത്തിരി പൊലീസിൽ പരാതി നൽകകുകായിരുന്നു.

കുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ വൈത്തിരി എസ് ഐ കെ പി രാധകൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘം ഇയാൾ ജോലി ചെയ്യുന്ന പഴയ വൈത്തിരിയിലെ സ്ഥാപനത്തിലെത്തി ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.

നാളെ (29-3-2018) ദുഃഖവെള്ളി പ്രമാണിച്ച് ഓഫിസിനും പത്രത്തിനും അവധിയായതിനാൽ പത്രം അപ്‌ഡേറ്റ് ചെയ്യുന്നതല്ല-എഡിറ്റർ