- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആതവനാടിൽ മദ്രസാധ്യാപകനെ പള്ളിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി; ദാറുൽ ഇസ്ലാം മദ്രസയിലെ അബൂബക്കർ ദാരിമിയുടെ മരണത്തിൽ ദുരൂഹതകൾ ഏറെ
മലപ്പുറം : ആതവനാടിൽ മദ്രസാധ്യാപകനെ പള്ളിയിൽ ദുരൂഹസാഹചര്യത്തിൽ മരിച്ചനിലയിൽ കണ്ടെത്തി. ആതവനാട് പാറ പൊന്നാണ്ടികുളമ്പ് ദാറുൽ ഇസ്ലാം മദ്രസയിലെ സദർ മുഅല്ലിം (പ്രധാനാധ്യാപകൻ) കാളത്തൂർ അമ്പലപടി സ്വദേശി അബൂബക്കർ ദാരിമിയാണ് പള്ളിയിൽ തൂങ്ങി മരിച്ച നിലയിൽ ഇന്ന് രാവിലെ കണ്ടെത്തിയത്. 42 വയസ് പ്രായമുണ്ട്. പള്ളിയുടെ മകൾ നിലയിൽ ഷീറ്റിന്റെ ക്ലാമ്പിൽ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം.കൊളത്തൂർ അമ്പലപടി സ്വദേശി അബൂബക്കർ ദാരിമി ഒരു മാസം മുമ്പാണ് ആതവനാട് പാറ പൊന്നാണ്ടികുളമ്പ് മദ്രസയിൽ അദ്ധ്യാപകനായി എത്തിയത്. പള്ളിയോടു ചേർന്ന മദ്രസയിലെ അദ്ധ്യാപനത്തോടൊപ്പം പള്ളിയിലെ ജോലിയും ചെയ്തിരുന്നു. ഇൻക്വസ്റ്റ് നടപടികൾ പൂർത്തീകരിച്ച് മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി തിരൂർ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. മരണ കാരണം വ്യക്തമല്ല. വളാഞ്ചേരി പൊലീസാണ് സംഭവം അന്വേഷിക്കുന്നത്.
മലപ്പുറം : ആതവനാടിൽ മദ്രസാധ്യാപകനെ പള്ളിയിൽ ദുരൂഹസാഹചര്യത്തിൽ മരിച്ചനിലയിൽ കണ്ടെത്തി. ആതവനാട് പാറ പൊന്നാണ്ടികുളമ്പ് ദാറുൽ ഇസ്ലാം മദ്രസയിലെ സദർ മുഅല്ലിം (പ്രധാനാധ്യാപകൻ) കാളത്തൂർ അമ്പലപടി സ്വദേശി അബൂബക്കർ ദാരിമിയാണ് പള്ളിയിൽ തൂങ്ങി മരിച്ച നിലയിൽ ഇന്ന് രാവിലെ കണ്ടെത്തിയത്. 42 വയസ് പ്രായമുണ്ട്.
പള്ളിയുടെ മകൾ നിലയിൽ ഷീറ്റിന്റെ ക്ലാമ്പിൽ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം.കൊളത്തൂർ അമ്പലപടി സ്വദേശി അബൂബക്കർ ദാരിമി ഒരു മാസം മുമ്പാണ് ആതവനാട് പാറ പൊന്നാണ്ടികുളമ്പ് മദ്രസയിൽ അദ്ധ്യാപകനായി എത്തിയത്. പള്ളിയോടു ചേർന്ന മദ്രസയിലെ അദ്ധ്യാപനത്തോടൊപ്പം പള്ളിയിലെ ജോലിയും ചെയ്തിരുന്നു.
ഇൻക്വസ്റ്റ് നടപടികൾ പൂർത്തീകരിച്ച് മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി തിരൂർ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. മരണ കാരണം വ്യക്തമല്ല. വളാഞ്ചേരി പൊലീസാണ് സംഭവം അന്വേഷിക്കുന്നത്.
Next Story