- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
'ഒരാൾ മതത്തിൽനിന്ന് പോയാൽ അയാൾക്കുള്ള ശിക്ഷ എന്താണ്? ഇസ്ലാം പറയുന്നു അയാളോട് തൗബ ചെയ്യാൻ; തൗബ ചെയ്യുന്നില്ലെങ്കിൽ അവനെ ഒരു ഭരണാധികാരി ഉടൻ തന്നെ കൊല്ലണം'; ഇസ്ലാം വിട്ടവനെ കൊല്ലണം എന്നു പറയുന്ന മദ്രസാ ഓൺലൈൻ ക്ലാസ് വൻ വിവാദത്തിൽ
കോഴിക്കോട്: കുട്ടികളിലേക്ക് മതകാലുഷ്യം കുത്തിവെക്കുന്നതിനെതിരെ പലപ്പോഴായി പൊതുസമൂഹം പ്രതികരിച്ചിട്ടുണ്ടെങ്കിലും അത് ചില കേന്ദ്രങ്ങളിൽ നിർബാധം തുടരുകയാണ്. ഇസ്ലാം വിട്ടവനെ കൊല്ലണം എന്ന് പറഞ്ഞുകൊണ്ട് മദ്രസാ വിദ്യാർത്ഥികൾക്കുള്ള ഓൺലൈൻ ക്ലാസാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൻ വിവാദം സൃഷ്ടിക്കുന്നത്. ഇതിനെതിരെ എക്സ് മുസ്ലിം അസോസിയേഷനും, യുക്തിവാദികളും, സ്വതന്ത്രചിന്തകരും ശക്തമായി രംഗത്ത് എത്തിക്കഴിഞ്ഞു.
വിവാദ വീഡിയോ ഇങ്ങനെയാണ്
'ഇങ്ങനെ ഒരാൾ മതത്തിൽനിന്ന് പോയാൽ അയാൾക്കുള്ള ശിക്ഷ എന്താണ്. ഇസ്ലാം പറയുന്നു അയാളോട് തൗബ ചെയ്യാൻ പറയുക. എന്നിട്ടവൻ തൗബ ചെയ്യുന്നില്ലെങ്കിൽ താമസിപ്പിക്കാൻ പാടില്ല, അവനെ ഒരു ഭരണാധികാരി ഉടൻ തന്നെ കൊല്ലണം എന്നാണ്. എന്നു പറഞ്ഞാൽ മതത്തിൽ നിന്ന് പോയ എല്ലാവരെയും കൊല്ലുക എന്നു പറഞ്ഞ് ഒരു അക്രമാണോ അത്. അല്ല. ഒരു മതവിശ്വാസി മനസ്സിലാക്കിയിരിക്കണം, ഞാൻ എന്റെ മതം, ഇസ്ലാം എന്ന് പറയുന്ന പവിത്രമായ എന്റെ വിശ്വാസം, ഞാൻ ഒഴിവാക്കിയാൽ, എനിക്ക് പരലോകത്ത്, ലഭിക്കാൻ പോവുന്ന ശിക്ഷ നരകമാണ്. അതുപോലെ ദുനിയാവിൽ എനിക്കുള്ള ശിക്ഷ, ഞാൻ ദുനിയാവിൽ ജീവിക്കേണ്ടവല്ല എന്ന രീതിയിൽ ഭരണാധികാരിക്ക്, എന്നെ കൊല ചെയ്യാൻ പറ്റും എന്നതുമാണ്. അതുകൊണ്ട് ഞാൻ ആ തെറ്റു ചെയ്യാൻ പാടില്ല'- ഇങ്ങനെയാണ് വീഡിയോ അവസാനിക്കുന്നത്.
മദ്രസക്ലാസുകളിൽ പഠിപ്പിക്കുന്ന 'മുർത്തദ്ദിനെ കൊല്ലണം' എന്ന വീഡിയോക്കെതിരെ വൻ പ്രതിഷേധമാണ് സോഷ്യൽ മീഡിയയിൽ ഉയരുന്നത്. സ്വതന്ത്രചിന്തകരും, എക്സ് മുസ്ലീങ്ങളും ഒരു പോലെ ഇതിനെതിരെ വൻ പ്രതിഷേധം ഉയർത്തിയിട്ടുണ്ട്. ഇത്തരം കാര്യങ്ങൾ ചെറിയ കുട്ടികളെ പഠിപ്പിക്കുന്നതിനെതിരെ വൻ പ്രതിഷേധം ഉയരണമെന്നും ഇത് വർഷങ്ങളായി മദ്രസകളിൽ തുടരുന്നതാണെന്നും ഇസ്ലാം വിട്ട് യുക്തിവാദം സ്വീകരിച്ച ജാമിദ ടീച്ചർ മറുനാടൻ മലയാളിയോട് പറഞ്ഞു. ശാസ്ത്ര പ്രഭാഷകനും സ്വതന്ത്ര ചിന്തകനുമായ ഡോ ആരിഫ്ഹുസൈൻ തെരുവത്തും, വീഡിയോക്കെതിരെ ശക്തമായി രംഗത്ത് എത്തിയിട്ടുണ്ട്.
ഡോ ആരിഫ് ഹുസൈനിന്റെ പോസ്റ്റ് ഇങ്ങനെ:
അതായത് ഉത്തമാ...മതം വിട്ടവനെ കൊല്ലണം....
ഭാഗ്യം, ഞമ്മൾ ഇന്ത്യയില് ആയത്...ഞമ്മൾ ഒക്കെ മതം വിട്ടിട്ടും കൊല്ലപ്പെടാതെ നടക്കുന്നത് ഇവിടത്തെ കോയകളുടെ ഔദാര്യം കൊണ്ട് മാത്രം ആണ് എന്ന് ആർക്കെങ്കിലും തൊന്നുന്നുണ്ട് എങ്കിൽ, ആ തോന്നൽ അങ്ങ് മാറ്റി വെച്ചേക്കുക...ഇസ്ലാമിന്റെ തനി നിറം പുറത്ത് ആവുക തന്നെ ചെയ്യും...
ഇതുപോലെ...
എൻ.ബി: ഇതൊക്കെ ആണ് മദ്റസയിൽ പഠിപ്പിക്കുന്നത്. ഇത് വലിയ കാര്യമായി പഠിപ്പിക്കുന്ന ആ തലക്കെട്ട് കാരനാണ് സർക്കാർ പെൻഷൻ കൊടുക്കുന്നത്.
അടിപൊളി അല്ലേ... ??
- ഇങ്ങനെയാണ് ഡോ ആരിഫ് ഹുസൈൻ തന്റെ പോസ്റ്റ് അവസാനിപ്പിക്കുന്നത്.
ഇത്തരം വിഷയങ്ങൾ മദ്രസകളിൽ പഠിപ്പിക്കുന്നതിനെതിരെ പൊലീസിൽ പരാതി നൽകുമെന്നാണ് എകസ് മുസ്ലിംസ് അസോസിയേഷൻ പറയുന്നത്. എന്നാൽ സമസ്തയുടെ മദ്രസകളിൽ ഇത്തരം കാര്യങ്ങൾ പഠിപ്പിക്കുന്നില്ലെന്നും വീഡിയോ സന്ദർഭത്തിൽനിന്ന് അടർത്തി എടുത്തതാണെന്നുമാണ് ഇസ്ലാമിസ്റ്റുകൾ ഇതിന് മറുപടിയായി പറയുന്നത്. എന്നാൽ മത പണ്ഡിതർ ആരും തന്നെ ഈ വിഷയത്തിൽ പ്രതികരിച്ചിട്ടുമില്ല.