- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മധ്യപ്രദേശിൽ വീണ്ടും കർഷക ആത്മഹത്യ; മരിച്ച കർഷകരുടെ എണ്ണം ഏഴായി; കാർഷിക കടങ്ങൾ ഭാഗികമായി എഴുതിത്ത്തള്ളാമെന്ന മുഖ്യമന്ത്രിയുടെ വാഗ്ദാനം ഇതുവരെ നടപ്പായില്ല
ഭോപ്പാൽ: കർഷകരുടെ വൻ പ്രക്ഷോഭം നടന്ന മധ്യപ്രദേശിൽ വീണ്ടും കർഷക ആത്മഹത്യ. ഹോഷംഗബാദ് ജില്ലയിലുള്ള നർമദ പ്രസാദെന്ന കർഷകനെയാണ് വ്യാഴാഴ്ച രാവിലെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. ഇതോടെ സംസ്ഥാനത്ത് അടുത്തിടെ മരിച്ച കർഷകരുടെയെണ്ണം ഏഴായി. കാർഷിക കടങ്ങൾ എഴുതിത്ത്ത്തള്ളണമെന്നും കാർഷിക ഉത്പന്നങ്ങൾക്ക് മികച്ച വില ലഭ്യമാക്കണമെന്നും ആവശ്യപ്പട്ടാണ് മധ്യപ്രദേശിലെ കർഷകർ പ്രക്ഷോഭം നടത്തിയത്. സമരം അക്രമാസക്തമായതോടെ പൊലീസ് നടത്തിയ വെടിവെപ്പിൽ അഞ്ച് കർഷകർ കൊല്ലപ്പെട്ടിരുന്നു. കടക്കെണിയിലായ ഒരു കർഷകൻ പിന്നാലെ വിഷംകഴിച്ച് ആത്മഹത്യ ചെയ്തിരുന്നു. സ്ഥലം വാങ്ങുന്നതിനുവേണ്ടി രണ്ടുലക്ഷം രൂപ വായ്പയെടുത്ത കർഷകനാണ് ആത്മഹത്യ ചെയ്തത്. പ്രക്ഷോഭം വ്യാപിച്ചതിനെത്തുടർന്ന് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ നിരാഹാര സമരം നടത്തിയിരുന്നു. കാർഷിക കടങ്ങൾ ഭാഗികമായി എഴുതിത്ത്ത്തള്ളാമെന്ന വാഗ്ദാനവും ചൗഹാൻ നൽകിയിരുന്നു.
ഭോപ്പാൽ: കർഷകരുടെ വൻ പ്രക്ഷോഭം നടന്ന മധ്യപ്രദേശിൽ വീണ്ടും കർഷക ആത്മഹത്യ. ഹോഷംഗബാദ് ജില്ലയിലുള്ള നർമദ പ്രസാദെന്ന കർഷകനെയാണ് വ്യാഴാഴ്ച രാവിലെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. ഇതോടെ സംസ്ഥാനത്ത് അടുത്തിടെ മരിച്ച കർഷകരുടെയെണ്ണം ഏഴായി.
കാർഷിക കടങ്ങൾ എഴുതിത്ത്ത്തള്ളണമെന്നും കാർഷിക ഉത്പന്നങ്ങൾക്ക് മികച്ച വില ലഭ്യമാക്കണമെന്നും ആവശ്യപ്പട്ടാണ് മധ്യപ്രദേശിലെ കർഷകർ പ്രക്ഷോഭം നടത്തിയത്. സമരം അക്രമാസക്തമായതോടെ പൊലീസ് നടത്തിയ വെടിവെപ്പിൽ അഞ്ച് കർഷകർ കൊല്ലപ്പെട്ടിരുന്നു.
കടക്കെണിയിലായ ഒരു കർഷകൻ പിന്നാലെ വിഷംകഴിച്ച് ആത്മഹത്യ ചെയ്തിരുന്നു. സ്ഥലം വാങ്ങുന്നതിനുവേണ്ടി രണ്ടുലക്ഷം രൂപ വായ്പയെടുത്ത കർഷകനാണ് ആത്മഹത്യ ചെയ്തത്.
പ്രക്ഷോഭം വ്യാപിച്ചതിനെത്തുടർന്ന് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ നിരാഹാര സമരം നടത്തിയിരുന്നു. കാർഷിക കടങ്ങൾ ഭാഗികമായി എഴുതിത്ത്ത്തള്ളാമെന്ന വാഗ്ദാനവും ചൗഹാൻ നൽകിയിരുന്നു.