ഉഡുപ്പി: കോവിഡിനെതിരെ പ്രതിരോധ കുത്തിവയ്‌പ്പിന് പിന്നാലെ കാന്തിക ശക്തി ലഭിക്കുന്നതായി അവകാശപ്പെട്ട് നിരവധി പേർ രംഗത്ത് വരുന്നു. ഉല്ലാസ് നഗർ ,ജാർഖണ്ഡ് ,നാസിക് പ്രദേശവാസികൾക്ക് പിന്നാലെ ഏറ്റവും ഒടുവിൽ ഉഡുപ്പി സ്വദേശിയായ രാഘവേന്ദ്ര ഷെട്ടിയാണ് കാന്തിക ശക്തി അവകാശവാദവുമായി രംഗത്തെത്തിയത്. നിരവധി പേരാണ് ഇതുമായി ബന്ധപ്പട്ട വിഡിയോകൾ സാമുഹ്യ മധ്യമങ്ങളിൽ പോസ്റ്റ് ചെയ്തിരികുന്നത് .

ഉഡുപ്പിയിലെ പിപിസി ഓഡിറ്റോറിയത്തിൽ താമസിക്കുന്ന രാഘവേന്ദ്ര ഷെട്ടി കോവിഡ് വാക്‌സിൻ ഏപ്രിൽ 28 നാണ് എടുത്തത്. ഇതിന് പിന്നാലെ ശരീരത്തിന് വലിയ മാറ്റങ്ങളാണ് ഉണ്ടായതെന്നും ഇരുമ്പുകൊണ്ടുണ്ടാക്കിയ വസ്തുക്കൾ ശരീരത്തെ ആകർഷിക്കുന്നതായി തോന്നിയെന്നും ഇദ്ദേഹം പറയുന്നു.

കോവിഡ് വാക്‌സിൻ കഴിച്ച ശേഷം പൂണെയിലെ ഒരു വ്യക്തിയുടെ ശരീരത്തിന് കാന്തിക ശക്തി ലഭിച്ച ഒരു വീഡിയോ കണ്ടിരുന്നു. തനിക്കും അതുപോലെ ഉണ്ടാകുമോ എന്നറിയാനായി ഒരു നാണയം ശരീരത്തിൽ വെച്ചപ്പോൾ ഒട്ടിപ്പിടിച്ചു നിന്ന് എന്നും ഇക്കാര്യം സുഹൃത്തുക്കളെ അറിയിച്ചപ്പോൾ ഉടനടി ഡോക്ടറെ കാണുവാൻ ആവശ്യപ്പെട്ടിരുന്നു എന്നാണ് രാഘവേന്ദ്ര അവകാശപ്പെടുന്നത്. സംഭവം വൈറലായതിന് പിന്നാലെ അജർകാദിലെ ജില്ലാ ആശുപത്രിയിൽ രാഘവേന്ദ്രയെ വൈദ്യപരിശോധനയ്ക്ക് വിധയമാക്കി .

ഇതുമായി ബന്ധപ്പെട്ട് ഉഡുപ്പി ഡിസി ജഗദീഷ് പറയുന്നത് ഇങ്ങനെയാണ്: 'കോവിഡ് വാക്‌സിൻ കാരണം ഒരാൾക്ക് കാന്തികശക്തി ലഭിക്കുന്നുവെന്ന് അവകാശപ്പെടുന്നത് തെറ്റാണ്. രാഘവേന്ദ്ര ഷെട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കിയപ്പോൾ അദ്ദേഹത്തിന് പ്രമേഹവും ബിപിയും ഉണ്ടായിരുന്നു. കോവിഡ് വാക്‌സിൻ ഏപ്രിൽ 28 നാണ് രാഘവേന്ദ്ര ഉപയോഗപ്പെടുത്തിയത് . ഇപ്പോൾ ഒരു മാസത്തിന്ന് ശേഷം കാന്തിക ശക്തി ലഭിച്ചു എന്ന് പറയുന്നത് വാക്‌സിനിലൂടെയാണെന്ന് എങ്ങനെ പറയാൻ സാധിക്കും. പൊതുജനങ്ങൾ ആശങ്കപ്പെടേണ്ടതില്ല, വാക്‌സിൻ തുടർന്നും എല്ലാവരും എടുക്കുകയും വേണം. '

അതേസമയം സമാനരീതിയിലുള്ള അനുഭവങ്ങൾ മറ്റുള്ള പ്രദശങ്ങളിൽ നിന്ന് വരുന്നത് ആശങ്ക സൃഷ്ടിക്കുന്നുണ്ട്. നാസിക്കിലെ മുൻസിപ്പൽ കോപ്പറേഷൻ ഡോക്ടർ അശോക് തോറാത്ത് പറയുന്നത് ഇങ്ങനെ: ' വാക്‌സിനേഷന് ശേഷം കാന്തികശക്തി സംഭവിച്ചുവെന്ന് ഞങ്ങൾക്ക് സ്ഥിരീകരിക്കാൻ കഴിയില്ല. നിലവിൽ സർക്കാരിന് റിപ്പോർട്ട് അയച്ചിട്ടുണ്ട്. തുടർന്നുള്ള പരീക്ഷങ്ങൾക്ക് ശേഷം മാത്രമേ ഇതുമായി ബന്ധപ്പെട്ട നിഗമനങ്ങളിൽ എത്തിച്ചേരാനാകൂ.