- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- POETRY
സിഡ്‌നി സോളമൻ ദ്വീപുകളിൽ വൻ ഭൂകമ്പം; റിക്ടർ സ്‌കെയിലിൽ 6.9 മാഗ്നിറ്റിയൂഡ്: സുനാമി മുന്നറിയിപ്പില്ല
സിഡ്‌നി: സോളമൻ ദ്വീപുകളെ വിറപ്പിച്ചുകൊണ്ട് വൻ ഭൂചനം. റിക്ടർ സ്‌കെയിലിൽ 6.9 മാഗ്നിറ്റിയൂഡ രേഖപ്പെടുത്തിയ ഭൂചലനമാണെങ്കിലും സുനാമി മുന്നറിയിപ്പില്ലെന്ന് യുഎസ് ജിയോളജിക്കൽ സർവേ അറിയിച്ചു. തലസ്ഥാനമായ ഹോണിയാരയിൽ നിന്ന് 214 കിലോമീറ്റർ അകലെയും ഡഡാലിയിൽ നിന്ന് തെക്ക് പടിഞ്ഞാറ് 186 കിലോമീറ്റർ അകലെയുമാണ് ഭൂകമ്പത്തിന്റെ പ്രഭാവകേന്ദ്രം. ഹവായ
സിഡ്‌നി: സോളമൻ ദ്വീപുകളെ വിറപ്പിച്ചുകൊണ്ട് വൻ ഭൂചനം. റിക്ടർ സ്‌കെയിലിൽ 6.9 മാഗ്നിറ്റിയൂഡ രേഖപ്പെടുത്തിയ ഭൂചലനമാണെങ്കിലും സുനാമി മുന്നറിയിപ്പില്ലെന്ന് യുഎസ് ജിയോളജിക്കൽ സർവേ അറിയിച്ചു. തലസ്ഥാനമായ ഹോണിയാരയിൽ നിന്ന് 214 കിലോമീറ്റർ അകലെയും ഡഡാലിയിൽ നിന്ന് തെക്ക് പടിഞ്ഞാറ് 186 കിലോമീറ്റർ അകലെയുമാണ് ഭൂകമ്പത്തിന്റെ പ്രഭാവകേന്ദ്രം.
ഹവായി കേന്ദ്രമായി പ്രവർത്തിക്കുന്ന പസഫിക് സുനാമി വാണിങ് സെന്ററിലാണ് റിക്ടർ സ്‌കെയിലിൽ 6.9 രേഖപ്പെടുത്തിയ ഭൂകമ്പത്തെക്കുറിച്ചുള്ള ആദ്യ ചലനങ്ങൾ നിരീക്ഷിക്കപ്പെട്ടത്. കടലിന് അടിയിൽ രൂപപ്പെട്ട ഭൂചലനമാകയാൽ കരയിൽ അതിന്റെ പ്രകമ്പനങ്ങൾ ഏറെയൊന്നും അനുഭവപ്പെട്ടില്ലെന്ന് സോളമൻ ദ്വീപ് നിവാസികൾ പറയുന്നു. അതുകൊണ്ടു തന്നെ ഏറെ നാശനഷ്ടങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടുമില്ല.
സോളമൻ ദ്വീപിലെ ജനസാന്ദ്രതയുള്ള മേഖലയിൽ നിന്ന് ഏറെ അകലെയായിട്ടാണ് ഭൂകമ്പത്തിന്റെ പ്രഭവസ്ഥാനം എന്നതുകൊണ്ടും കടലിന് അടിയിൽ ആയിരുന്നതുകൊണ്ടും വൻ ഭൂകമ്പമായിരിന്നിട്ടു കൂടി അതിന്റെ പ്രകമ്പനങ്ങൾ ഏറെ ശക്തമായിരുന്നില്ല. പസഫിക്കിലെ റിങ് ഓഫ് ഫയറിന്റെ മേഖലയിൽ പെട്ടതാണ് സോളമൻ ദ്വീപും. അടിക്കടിയുയുള്ള ഭൂചലനങ്ങളും അഗ്നിപർവസ്‌ഫോടനങ്ങളും കൂടുതൽ ഉണ്ടാകുന്ന മേഖലയെയാണ് റിങ് ഓഫ് ഫയർ എന്നു പേരിട്ടു വിളിക്കുന്നത്. അതുകൊണ്ടു തന്നെ ഈ മേഖലയിൽ ഇടയ്ക്കിടെ ഇങ്ങനെയുള്ള പ്രകമ്പനങ്ങൾ ഉണ്ടാകുമെന്നും നിവാസികൾ പറയുന്നു.
ലോകത്തു തന്നെ ശക്തിയേറിയ ഭൂചലനം ഉണ്ടാകാൻ സാധ്യതയുള്ള മേഖലകളിൽ ഒന്നാണിത്. കഴിഞ്ഞ മാസം തീരത്തു നിന്ന് അകലെ മാറി റിക്ടർ സ്‌കെയിലിൽ ഏഴ് മാഗ്നിറ്റിയൂഡ് രേഖപ്പെടുത്തിയ ഭൂകമ്പം ഉണ്ടായി. 2013-ൽ എട്ട് മാഗ്നിറ്റിയൂഡ് രേഖപ്പെടുത്തിയ ഭൂചലനവും തുടർന്നുണ്ടായ സുനാമിയും മൂലം സോളമൻ ദ്വീപുകളിൽ പത്തു പേർ മരിക്കുകയും ആയിരക്കണക്കിന് ആൾക്കാർ ഭവനരഹിതരാകുകയും ചെയ്തിരുന്നു.