- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പിതൃബലിയർപ്പിക്കാൻ സജ്ജമായി ആലുവ മണപ്പുറം; ദേവസ്വം ബോർഡും അദ്വൈതാശ്രമവും ബലതർപ്പണത്തിന് നേതൃത്വം നൽകാൻ തയ്യാർ; മഹാശിവരാത്രിക്കായി ഒരുങ്ങി നാട്
ആലുവ: സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി ലക്ഷക്കണക്കിന് ഭക്തർ പിതൃബലിയർപ്പിക്കാൻ മണപ്പുറത്തും അദ്വൈതാശ്രമത്തിലുമെത്തുന്ന മഹാശിവരാത്രി ഇന്ന്. ദക്ഷിണഭാരതത്തിലെ കുംഭമേള എന്നറിയപ്പെടുന്ന ശിവരാത്രി ആഘോഷങ്ങൾക്കായി വിപുലമായ തയ്യാറെടുപ്പുകൾ പൂർത്തിയായി. രാമലക്ഷ്മണന്മാർ ജടായുവിന്റെ മരണാനന്തര കർമങ്ങൾ നടത്തിയെന്നു കരുതപ്പെടുന്ന നദീതീരം മൺമറഞ്ഞ പൂർവികർക്കു ബലിയിടാനെത്തുന്ന പിന്മുറക്കാരെക്കൊണ്ടു നിറഞ്ഞുകവിയും. ശിവരാത്രി ദിനത്തിൽ പിതൃതർപ്പണം നടത്താൻ ഇന്നു വൈകുന്നേരത്തോടെ ആലുവ മണപ്പുറത്ത് ജനസഹസ്രങ്ങൾ ഒത്തുകൂടും. ഇന്നുരാത്രി മുതൽ പെരിയാറിന്റെ തീരങ്ങളിൽ ബലിതർപ്പണം ആരംഭിക്കും.ക്ഷേത്രത്തിൽ ഇന്നു രാവിലെ ഏഴിനു തുടങ്ങുന്ന ലക്ഷാർച്ചന രാത്രിവരെ നീളും. നൂറുകണക്കിന് അലങ്കാര ദീപങ്ങളുടെ പ്രഭയിൽ മുങ്ങിനിൽക്കുകയാണു മണപ്പുറം. ഹരിത പ്രോട്ടോക്കോൾ അനുസരിച്ചാണ് ഇത്തവണ ശിവരാത്രി ആഘോഷം. ഇന്നു വൈകിട്ടു നാലു മുതൽ നാളെ ഉച്ചയ്ക്കു രണ്ടു വരെ ആലുവനഗരത്തിൽ ഗതാഗത നിയന്ത്രണം ഉണ്ടാകും.തിരുവിതാംകൂർ ദേവസ്വം ബോർഡ്, ശ്രീനാരായണ
ആലുവ: സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി ലക്ഷക്കണക്കിന് ഭക്തർ പിതൃബലിയർപ്പിക്കാൻ മണപ്പുറത്തും അദ്വൈതാശ്രമത്തിലുമെത്തുന്ന മഹാശിവരാത്രി ഇന്ന്. ദക്ഷിണഭാരതത്തിലെ കുംഭമേള എന്നറിയപ്പെടുന്ന ശിവരാത്രി ആഘോഷങ്ങൾക്കായി വിപുലമായ തയ്യാറെടുപ്പുകൾ പൂർത്തിയായി.
രാമലക്ഷ്മണന്മാർ ജടായുവിന്റെ മരണാനന്തര കർമങ്ങൾ നടത്തിയെന്നു കരുതപ്പെടുന്ന നദീതീരം മൺമറഞ്ഞ പൂർവികർക്കു ബലിയിടാനെത്തുന്ന പിന്മുറക്കാരെക്കൊണ്ടു നിറഞ്ഞുകവിയും.
ശിവരാത്രി ദിനത്തിൽ പിതൃതർപ്പണം നടത്താൻ ഇന്നു വൈകുന്നേരത്തോടെ ആലുവ മണപ്പുറത്ത് ജനസഹസ്രങ്ങൾ ഒത്തുകൂടും. ഇന്നുരാത്രി മുതൽ പെരിയാറിന്റെ തീരങ്ങളിൽ ബലിതർപ്പണം ആരംഭിക്കും.ക്ഷേത്രത്തിൽ ഇന്നു രാവിലെ ഏഴിനു തുടങ്ങുന്ന ലക്ഷാർച്ചന രാത്രിവരെ നീളും. നൂറുകണക്കിന് അലങ്കാര ദീപങ്ങളുടെ പ്രഭയിൽ മുങ്ങിനിൽക്കുകയാണു മണപ്പുറം.
ഹരിത പ്രോട്ടോക്കോൾ അനുസരിച്ചാണ് ഇത്തവണ ശിവരാത്രി ആഘോഷം. ഇന്നു വൈകിട്ടു നാലു മുതൽ നാളെ ഉച്ചയ്ക്കു രണ്ടു വരെ ആലുവനഗരത്തിൽ ഗതാഗത നിയന്ത്രണം ഉണ്ടാകും.തിരുവിതാംകൂർ ദേവസ്വം ബോർഡ്, ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് എന്നിവയുടെ നേതൃത്വത്തിൽ പെരിയാറിന്റെ ഇരുകരകളിലുമായി ബലി തർപ്പണം നടക്കും. നാളെ രാത്രി മുതൽ 15ന് രാത്രി വരെ അമാവാസിയായതിനാൽ ഇക്കുറി ശിവരാത്രി ബലിതർപ്പണം മൂന്ന് ദിവസം നീണ്ടുനിൽക്കും.