- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പുറം ലോകവുമായി അധികം ബന്ധമില്ലാതെ ജീവിച്ചു; ആഭരണങ്ങൾ പോലും അണിയാതെ ജോലിക്ക് പോയി; അച്ഛൻ മരിച്ചതോടെ തികച്ചും ഒറ്റപ്പെട്ടു; ആലത്തൂരിലെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ യുവ വനിതാ ഡോക്ടറുടെ മരണത്തിൽ ആകെ ദുരൂഹത
ആലത്തൂർ: വനിതാ ആയുർവേദ ഡോക്ടറുടെ ഒരാഴ്ച പഴക്കംതോന്നിക്കുന്ന മൃതദേഹം താമസസ്ഥലത്ത് കണ്ടെത്തിയതിൽ ദുരൂഹതകളുണ്ടെന്ന് നാട്ടുകാർ. എരിമയൂർ പഴയറോഡിലെ വ്യാപാരസമുച്ചയത്തിന്റെ മുകൾനിലയിൽ ഒറ്റയ്ക്കുതാമസിക്കുന്ന മഹാലക്ഷ്മിയാണ് (39) മരിച്ചത്. ഹൃദയസ്തംഭനമാണെന്നാണ് പ്രാഥമിക നിഗമനമെന്ന് പൊലീസ് പറഞ്ഞു. എന്നാൽ അച്ഛന്റെ മരണശേഷം ഇവർ കടുത്ത മനോവിഷമത്തിലായിരുന്നെന്ന് പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട കുടുംബപ്രശ്‌നങ്ങളും ഉണ്ട്. ഈ സാഹചര്യത്തിലാണ് വിശദ അന്വേഷണം നടത്താൻ പൊലീസ് തീരുമാനിച്ചിരിക്കുന്നത്. തൃശ്ശൂർ പൂങ്കുന്നം എം.ജി. നഗർ മഹാലക്ഷ്മിനിവാസിൽ പരേതനായ ചിന്നസ്വാമിയുടെയും സരസ്വതിയുടെയും മകളാണ് മരിച്ച മഹാലക്ഷ്മി. അവിവാഹിതയാണ്. കഴിഞ്ഞ 15 വർഷമായി ആലത്തൂർമേഖലയിലെ വിവിധ ക്ലിനിക്കുകളിൽ ഇവർ പ്രവർത്തിച്ചിരുന്നു. അടഞ്ഞുകിടക്കുന്ന മുറിയിൽനിന്ന് ദുർഗന്ധം വരുന്നതായി ചൊവ്വാഴ്ച രാത്രി ഓട്ടോറിക്ഷാ തൊഴിലാളികൾ പൊലീസിനെ അറിയിച്ചു. മുറിയുടെ വാതിലുകൾ രണ്ടും അകത്തുനിന്ന് ഓടാമ്പലിട്ടിരുന്നു. ആലത്തൂർ പൊലീസ് അറിയിച്ച
ആലത്തൂർ: വനിതാ ആയുർവേദ ഡോക്ടറുടെ ഒരാഴ്ച പഴക്കംതോന്നിക്കുന്ന മൃതദേഹം താമസസ്ഥലത്ത് കണ്ടെത്തിയതിൽ ദുരൂഹതകളുണ്ടെന്ന് നാട്ടുകാർ. എരിമയൂർ പഴയറോഡിലെ വ്യാപാരസമുച്ചയത്തിന്റെ മുകൾനിലയിൽ ഒറ്റയ്ക്കുതാമസിക്കുന്ന മഹാലക്ഷ്മിയാണ് (39) മരിച്ചത്.
ഹൃദയസ്തംഭനമാണെന്നാണ് പ്രാഥമിക നിഗമനമെന്ന് പൊലീസ് പറഞ്ഞു. എന്നാൽ അച്ഛന്റെ മരണശേഷം ഇവർ കടുത്ത മനോവിഷമത്തിലായിരുന്നെന്ന് പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട കുടുംബപ്രശ്‌നങ്ങളും ഉണ്ട്. ഈ സാഹചര്യത്തിലാണ് വിശദ അന്വേഷണം നടത്താൻ പൊലീസ് തീരുമാനിച്ചിരിക്കുന്നത്.
തൃശ്ശൂർ പൂങ്കുന്നം എം.ജി. നഗർ മഹാലക്ഷ്മിനിവാസിൽ പരേതനായ ചിന്നസ്വാമിയുടെയും സരസ്വതിയുടെയും മകളാണ് മരിച്ച മഹാലക്ഷ്മി. അവിവാഹിതയാണ്. കഴിഞ്ഞ 15 വർഷമായി ആലത്തൂർമേഖലയിലെ വിവിധ ക്ലിനിക്കുകളിൽ ഇവർ പ്രവർത്തിച്ചിരുന്നു. അടഞ്ഞുകിടക്കുന്ന മുറിയിൽനിന്ന് ദുർഗന്ധം വരുന്നതായി ചൊവ്വാഴ്ച രാത്രി ഓട്ടോറിക്ഷാ തൊഴിലാളികൾ പൊലീസിനെ അറിയിച്ചു.
മുറിയുടെ വാതിലുകൾ രണ്ടും അകത്തുനിന്ന് ഓടാമ്പലിട്ടിരുന്നു. ആലത്തൂർ പൊലീസ് അറിയിച്ചതനുസരിച്ച് ബുധനാഴ്ച രാവിലെ ഡോക്ടറുടെ ബന്ധുക്കളെത്തി. വാതിൽ കുത്തിത്തുറന്നപ്പോൾ നിലത്ത് പായയിൽ കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. ഇൻക്വസ്റ്റിനുശേഷം തൃശ്ശൂർ മെഡിക്കൽകോളേജ് ആശുപത്രിയിൽ മൃതദേഹപരിശോധന നടത്തി. അച്ഛന്റെ മരണശേഷം ഇവർ കടുത്ത മനോവിഷമത്തിലായിരുന്ന ഇവർ വീടുമായി അകന്നുകഴിയുകയായിരുന്നു.
പുറമേയുള്ളവരോട് കാര്യമായ അടുപ്പം കാണിക്കാതെ ഒറ്റപ്പെട്ട പ്രകൃതമായിരുന്നു. വ്യക്തിപരമായ കാര്യങ്ങൾ ആരോടും പങ്കുവച്ചിരുന്നില്ല. ആഭരണം ധരിക്കാറില്ലായിരുന്നു. ഒരാഴ്ചയോളമായി ഇവരെ പുറത്തുകാണാതിരുന്നത് ശ്രദ്ധിക്കപ്പെടാതെ പോയതും ഇതുകൊണ്ടാണ്. സഹോദരങ്ങൾ: ശ്രീകൃഷ്ണൻ, കണ്ണൻ, മീനാക്ഷി. മൃതദേഹം പൂങ്കുന്നത്ത് സംസ്‌കരിച്ചു.