- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ശബരിമല വിവാദം തമിഴ് നാടിന് തുണയാകുമോ? മഹാലിംഗപുരം അയ്യപ്പക്ഷേത്രം ശബരിമല മാതൃകയിൽ വികസിപ്പിക്കാൻ ആലോചന; അയ്യപ്പ ചൈതന്യം പ്രതിഷ്ഠയിലേക്ക് ആവാഹിക്കാൻ താഴമൺ തന്ത്രിമാരെ ക്ഷണിച്ചേക്കും; നടക്കുന്നത് പശ്ചിമഘട്ട മലനിരയിൽ ആചാരാനുസൃതമായി ശബരിമലയെ പുനരാവിഷ്കരിക്കാനുള്ള നീക്കം; പദ്ധതി യാഥാർത്ഥ്യമായാൽ കേരളത്തിനുണ്ടാകാൻ പോകുന്ന റവന്യൂ നഷ്ടം പതിനയ്യായിരം കോടിയിലേറെ
പത്തനംതിട്ട: ശബരിമല സ്ത്രീപ്രവേശനത്തെ ചൊല്ലി കേരളത്തിൽ നടക്കുന്ന വിവാദം മുതലാക്കാൻ തമിഴ്‌നാട് നീക്കം നടത്തുന്നുവെന്ന് സൂചന. തമിഴ്‌നാട്ടിലെ മഹാലിംഗപുരം അയ്യപ്പക്ഷേത്രം ശബരിമലയ്ക്ക് ബദലായി മാറ്റിയെടുക്കാനുള്ള നീക്കമാണ് നടക്കുന്നത്. കാനനക്ഷേത്രത്തിന്റെ എല്ലാ വിധ പരിശുദ്ധിയും ആചാരങ്ങളും നിലനിർത്തി മൂന്നു ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നുള്ള അയ്യപ്പഭക്തരെ മുന്നിൽ കണ്ട്, അയ്യപ്പചൈതന്യം പ്രതിഷ്ഠയിലേക്ക് ആവാഹിക്കാനാണ് നീക്കം നടക്കുന്നത്. ഇതിനായി ശബരിമല തന്ത്രിമാരുടെ സഹായവും തേടും. ശബരിമലയെന്ന സ്ഥലം ബാക്കിയാക്കി അയ്യപ്പനെന്ന സങ്കൽപ്പം മലയാള നാട് കടക്കാൻ ഒരു മലയുടെ ദൂരം മാത്രമേയുള്ളു. ശബരിമലയ്ക്ക് മേൽ അവകാശം വേണമെന്ന് തമിഴ്‌നാട് മുൻ മുഖ്യമന്ത്രി ജയലളിത പറഞ്ഞിരുന്നു. അത് തീർത്തും ലളിതമായിരുന്നുവെങ്കിൽ ഇപ്പോൾ പറയുന്നത് കഠിനമായ കാര്യങ്ങൾ തന്നെയാണ്. വിശ്വാസികളെ സംബന്ധിച്ചിടത്തോളം താന്ത്രിക വിധി പ്രകാരമാണ് ഒരു പ്രതിഷ്ഠയുടെ ഭാവം നിശ്ചയിക്കുന്നത്. അതു കൊണ്ടാണ് കുളത്തൂർപ്പുഴയിൽ കൗമാരക്കാരനായും അച്ചൻ കോവി
പത്തനംതിട്ട: ശബരിമല സ്ത്രീപ്രവേശനത്തെ ചൊല്ലി കേരളത്തിൽ നടക്കുന്ന വിവാദം മുതലാക്കാൻ തമിഴ്‌നാട് നീക്കം നടത്തുന്നുവെന്ന് സൂചന. തമിഴ്‌നാട്ടിലെ മഹാലിംഗപുരം അയ്യപ്പക്ഷേത്രം ശബരിമലയ്ക്ക് ബദലായി മാറ്റിയെടുക്കാനുള്ള നീക്കമാണ് നടക്കുന്നത്. കാനനക്ഷേത്രത്തിന്റെ എല്ലാ വിധ പരിശുദ്ധിയും ആചാരങ്ങളും നിലനിർത്തി മൂന്നു ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നുള്ള അയ്യപ്പഭക്തരെ മുന്നിൽ കണ്ട്, അയ്യപ്പചൈതന്യം പ്രതിഷ്ഠയിലേക്ക് ആവാഹിക്കാനാണ് നീക്കം നടക്കുന്നത്. ഇതിനായി ശബരിമല തന്ത്രിമാരുടെ സഹായവും തേടും.
ശബരിമലയെന്ന സ്ഥലം ബാക്കിയാക്കി അയ്യപ്പനെന്ന സങ്കൽപ്പം മലയാള നാട് കടക്കാൻ ഒരു മലയുടെ ദൂരം മാത്രമേയുള്ളു. ശബരിമലയ്ക്ക് മേൽ അവകാശം വേണമെന്ന് തമിഴ്‌നാട് മുൻ മുഖ്യമന്ത്രി ജയലളിത പറഞ്ഞിരുന്നു. അത് തീർത്തും ലളിതമായിരുന്നുവെങ്കിൽ ഇപ്പോൾ പറയുന്നത് കഠിനമായ കാര്യങ്ങൾ തന്നെയാണ്. വിശ്വാസികളെ സംബന്ധിച്ചിടത്തോളം താന്ത്രിക വിധി പ്രകാരമാണ് ഒരു പ്രതിഷ്ഠയുടെ ഭാവം നിശ്ചയിക്കുന്നത്. അതു കൊണ്ടാണ് കുളത്തൂർപ്പുഴയിൽ കൗമാരക്കാരനായും അച്ചൻ കോവിലിൽ ഗൃഹസ്ഥാശ്രമസ്ഥനായും ആര്യങ്കാവിൽ യുവരാജാവായും പ്രതിഷ്ഠിക്കപ്പെട്ട ശാസ്താവിന്റെ വിഗ്രഹവും ശാസ്താവും അയ്യപ്പനും ഒന്നായിത്തീർന്ന ബ്രഹ്മചാരി ഭാവത്തിൽ ശബരിമലയിൽ പ്രതിഷ്ഠിക്കപ്പെട്ട വിഗ്രഹവും യുക്തിയുടെ ദൃഷ്ടിയിൽ വ്യത്യസ്ഥമാകുന്നത്.
ഈ സങ്കൽപ്പങ്ങളെല്ലാം ആവാഹിച്ച് ഉറപ്പിച്ചിരിക്കുന്നത് കല്ലിലോ ലോഹത്തിലോ ആണ്. രൂപത്തിലും ചില സമാനതകൾ കാണാം. പക്ഷേ വ്യത്യസ്ഥമായ ഈ സങ്കൽപ്പങ്ങൾ ശിലയിലേക്ക് ആവാഹിച്ച് ചൈതന്യം നൽകുന്നത് തന്ത്രിയാണ്. അത് ദേവസ്വംബോർഡിന്റെ ശമ്പളക്കാരനായി ഇരുന്ന് ഉണ്ടാക്കുന്നതല്ല. ഭക്തരുടെ വികാരത്തിനുസൃതമായി ചൈതന്യത്തെ സൃഷ്ടിക്കുകയെന്ന കർമം ചെയ്യുന്നതിലൂടെ തന്ത്രി അദ്ദേഹത്തിന്റെ ധർമമാണ് നടപ്പാക്കുന്നത്. ഇപ്പോൾ തമിഴ്‌നാട്ടിലെ വലിയ ഒരു വിഭാഗം അയ്യപ്പ ഭക്തന്മാർ ചിന്തിക്കുന്നതും അത്തരം ചൈതന്യത്തിന്റെ നാടു കടത്തലിനെക്കുറിച്ചാണ്. ഇതിന് കാരണമായത് കഴിഞ്ഞ ഓഗസ്റ്റിലുണ്ടായ മഹാപ്രളയമാണ്.
പ്രളയകാലത്ത് നോമ്പ് നോറ്റ് ഓണക്കാലത്ത് ശബരിമലയിലെത്താൻ കഴിയാതെ പോയ ഭക്തർ അവരുടെ ചടങ്ങ് പൂർത്തിയാക്കിയത് തമിഴ്‌നാട്ടിലെ മഹാലിംഗപുരം അയ്യപ്പ ക്ഷേത്രത്തിലായിരുന്നു. ഈ സംഭവം കൂടി കണക്കിലെടുത്ത് പാരമ്പര്യത്തനിമയിൽ തമിഴ്‌നാട്ടിലെ വനമേഖലയിൽ ശബരിമലയ്ക്ക് സമാനമായ അയ്യപ്പ ക്ഷേത്രം നിർമ്മിക്കാനാണ് ആലോചിക്കുന്നത്. ഇക്കാര്യത്തിൽ തമിഴ്‌നാട് സർക്കാരിനും അനുകൂല നിലപാടാണുള്ളത്. കാനന ക്ഷേത്രത്തിന്റെ വിശുദ്ധി സൂക്ഷിക്കുന്ന തരത്തിൽ എല്ലാ ആചാര മര്യാദകളോടെയും ക്ഷേത്ര സങ്കേതമാക്കി നിലനിർത്താൻ കഴിഞ്ഞാൽ മികച്ച തീർത്ഥാടന അനുഭവം നൽകാൻ കഴിയുമെന്നാണ് ഭക്തർ കരുതുന്നത്. മലകൾക്ക് മധ്യത്തിലുള്ള പീഠമാണ് അയ്യപ്പൻ തിരഞ്ഞെടുത്തത്.
ഇത്തരം ഭൗതിക സാഹചര്യം ഒരുക്കാൻ വനഭൂമി ലഭ്യമാക്കാൻ കേന്ദ്ര സർക്കാരും പച്ചക്കൊടി വീശുമെന്നാണ് ഇവരുടെ വിശ്വാസം. ലഭ്യമായ വനഭൂമി വിനിയോഗിക്കാൻ കഴിയാതെ പരാജയപ്പെട്ട കേരള സർക്കാരിന് പോലും മാതൃകയാക്കാൻ കഴിയുന്ന തരത്തിൽ ക്ഷേത്ര സങ്കേതത്തെ പരിസ്ഥിതി സൗഹൃദമായി നില നിർത്താനുള്ള കരട് പദ്ധതിയാണ് ഭക്തർ തയാറാക്കിയത്. ഇത്തരം നീക്കം വിജയിച്ചാൽ അയ്യപ്പ ചൈതന്യം ആവാഹിക്കാനുള്ള നിയോഗവും നിലവിലുള്ള തന്ത്രിമാർക്കായിരിക്കും. ആന്ധ്രാപ്രദേശത്ത് നിന്ന് കേരളത്തിലെത്തിയ താന്ത്രിക പാരമ്പര്യമുള്ള താഴമൺമഠത്തിന് നിലവിൽ ആന്ധ്ര, തമിഴ്‌നാട്, കർണാടക എന്നിവിടങ്ങളിൽ അവകാശങ്ങളുള്ള ഒട്ടേറെ ക്ഷേത്രങ്ങളുണ്ട്. മാത്രമല്ല മാളികപ്പുറത്തമ്മയെ മധുരമീനാക്ഷിയായി സങ്കൽപ്പിച്ച് ശബരിമലയിൽ ആരാധന നടത്തുന്നവരുൾപ്പെടെ കൊച്ചുകടുത്തയുടെയും കറുപ്പായിയമ്മയുടെയും കറുപ്പസ്വാമിയുടെയും വാവരുടെയും പ്രതിനിധികൾ അവരുടെ അധികാരാവകാശങ്ങളോടെ തമിഴ് നാട് നിർമ്മിക്കുന്ന അയ്യപ്പ ക്ഷേത്രത്തിൽ പുനരാവിഷ്‌കരിക്കപ്പെടാനുള്ള സാധ്യതയും ആരാഞ്ഞിട്ടുണ്ട്.
ഇതിനായി തമിഴ് നാട്ടിലെ പ്രമുഖ അയ്യപ്പ ഭക്ത സംഘടനകളുടെ നേതൃത്വത്തിൽ സാറ്റലൈറ്റ് സർവേ ഉൾപ്പെടെ നടത്തിക്കഴിഞ്ഞു. മുല്ലപ്പെരിയാറിൽ നിന്ന് വെള്ളം കൊണ്ടുപോകുന്ന ജല ധാര ഭക്തരുടെ സ്നാനത്തിനും ഉപയോഗിക്കാൻ കഴിയുമെന്നാണ് കരുതുന്നത്. ശബരിമല വിവാദ വിഷയങ്ങൾ ക്ഷേത്ര പരിശുദ്ധി കളങ്കപ്പെടുന്ന തരത്തിലായാൽ മൂന്ന് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ അയ്യപ്പ ഭക്തർ പശ്ചിമഘട്ട മലനിരകളിൽത്തന്നെ തനത് ആചാരാനുസൃതമായി ശബരിമലയെ പുനരാവിഷ്‌കരിച്ചാൽ കേരളത്തിന് റവന്യൂ വരുമാനത്തിൽ കൂറഞ്ഞത് പതിനയ്യായിരം കോടി രൂപയുടെ നഷ്ടമാണ് സംഭവിക്കാൻ പോകുന്നത്. അത് സംഭവിച്ചാൽ പിന്നെ ഞങ്ങളുടെ അയ്യനെയുമപഹരിച്ചു എന്ന് വിലപിക്കാൻ മാത്രമേ മലയാളിക്ക് കഴിയൂ.