- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
സ്പീക്കറെ അധിക്ഷേപിച്ചു; മഹാരാഷ്ട്രയിൽ പന്ത്രണ്ട് ബിജെപി എംഎൽഎമാർക്ക് ഒരു വർഷത്തേക്ക് സസ്പെൻഷൻ; വ്യാജ ആരോപണമെന്ന് ഫഡ്‌നാവിസ്
മുംബൈ: നിയമസഭാ സ്പീക്കറെ അധിക്ഷേപിച്ചെന്നും കയ്യേറ്റം ചെയ്‌തെന്നുമാരോപിച്ച് മഹാരാഷ്ട്രയിൽ 12 ബിജെപി എംഎൽഎമാരെ ഒരു വർഷത്തേക്കു സസ്‌പെൻഡ് ചെയ്തു. വ്യാജ ആരോപണങ്ങളാണ് എംഎൽഎമാർക്കെതിരെ ഉള്ളതെന്നും അധിക്ഷേപകരമായ സംഭവം നടന്നിട്ടില്ലെന്നും പ്രതിപക്ഷ നേതാവ് ദേവേന്ദ്ര ഫഡ്‌നാവിസ് പ്രതികരിച്ചു.
'ഇതെല്ലാം തെറ്റായ ആരോപണങ്ങളാണ്. ഒരു കഥ തയാറാക്കിയിരിക്കുകയാണ്. ബിജെപിയിൽനിന്ന് ആരും ആരെയും അധിക്ഷേപിച്ചിട്ടില്ല. ഒബിസി സംവരണത്തിനു വേണ്ടി 12 എംഎൽഎമാരിൽ കൂടുതൽ ത്യജിക്കാൻ ഞങ്ങൾ തയാറാണ്' ഫഡ്‌നാവിസ് പിന്നീടു മാധ്യമങ്ങളോടു പറഞ്ഞു. ഒബിസി സംവരണം സമ്മേളനത്തിൽ പ്രധാന വിഷയമായി പ്രതിപക്ഷം കൊണ്ടുവന്നതിനെ സൂചിപ്പിച്ചായിരുന്നു ഫഡ്‌നാവിസിന്റെ പരാമർശം.
ഒബിസി സംവരണ വിഷയത്തിൽ വേണ്ടത്ര സമയം സംസാരിക്കാൻ സ്പീക്കർ ഭാസ്‌കർ ജാദവ് അനുവദിച്ചില്ലെന്നു ചൂണ്ടിക്കാട്ടി തിങ്കളാഴ്ച വലിയ ബഹളം പ്രതിപക്ഷം സഭയിലുണ്ടാക്കിയിരുന്നു. പ്രതിഷേധം നിയന്ത്രണാതീതമായതോടെ സ്പീക്കർ സഭ പിരിച്ചുവിട്ടു.
പ്രതിപക്ഷത്തെ നേതാക്കൾ കാബിനിലേക്കു വന്ന് മോശം വാക്കുകളുപയോഗിച്ച് അധിക്ഷേപിച്ചെന്നും ചിലർ കയ്യേറ്റം ചെയ്‌തെന്നുമാണ് സ്പീക്കർ മാധ്യമങ്ങളോട് പ്രതികരിച്ചത്.
ന്യൂസ് ഡെസ്ക്