മുംബൈ: കടക്കെണിമൂലം ഈ വർഷം മാത്രം എഴുന്നൂറോളം കർഷകർ ആത്മഹത്യ ചെയ്ത മഹാരാഷ്ട്രയിൽ, കാർഷിക വായ്പകൾ എഴുതിത്ത്ത്ത്തള്ളാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചു. ഈ ആവശ്യവുമായി സംസ്ഥാനത്തെ കർഷകർ കഴിഞ്ഞ 11 ദിവസമായി നടത്തിവരുന്ന സമരത്തിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം.

മണിക്കൂറുകൾ നീണ്ട മാരത്തൺ ചർച്ചകൾക്കൊടുവിൽ ചില ഉപാധികളോടെയാണ് വായ്പകൾ എഴുതിത്ത്ത്ത്തള്ളാൻ തീരുമാനിച്ചിരിക്കുന്നത്. ഇതിന്റെ ഭാഗമായി ചെറുകിട കർഷകരുടെ വായ്പകൾ ഉടൻ എഴുതിത്ത്ത്ത്തള്ളും. മറ്റു കർഷകരുടെ വായ്പകൾ എഴുതിത്ത്ത്ത്തള്ളുന്നതിന്റെ മാനദണ്ഡങ്ങളും വിശദാംശങ്ങളും തീരുമാനിക്കുന്നതിന് മന്ത്രിമാരെയും സമരത്തിനു നേതൃത്വം നൽകിയ കാർഷിക സംഘടനകളുടെ പ്രതിനിധികളേയും ഉൾപ്പെടുത്തി പ്രത്യേക പാനലിനു രൂപം നൽകും.

സമരം ചെയ്യുന്ന കർഷകരുടെ ആവശ്യങ്ങൾ ഇനിയും അവഗണിച്ചാൽ വിപുലമായി സമരപരിപാടികളുമായി രംഗത്തിറങ്ങുമെന്ന് സമരത്തിന് നേതൃത്വം നൽകുന്ന കിസാൻ ക്രാന്തി മോർച്ച അന്ത്യശാസനം നൽകിയിരുന്നു. ഇതിനു പിന്നാലെയാണ് കാർഷിക കടങ്ങൾ എഴുതിത്ത്ത്ത്തള്ളമെന്ന പ്രഖ്യാപനം.

ഇതോടെ, മുൻപു പദ്ധതിയിട്ടിരുന്ന സമരപരിപാടികളിൽനിന്ന് പ്രതിഷേധക്കാർ പിൻവാങ്ങി. വായ്പ എഴുതിത്ത്ത്ത്തള്ളുമെന്ന വാഗ്ദാനം ജൂലൈ 24നു മുൻപ് പാലിച്ചില്ലെങ്കിൽ കൂടുതൽ വിപുലമായ സമരപരിപാടികളുമായി രംഗത്തിറങ്ങുമെന്ന് കർഷക സംഘടനകൾ വ്യക്തമാക്കി.