- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ന്യൂനപക്ഷങ്ങൾക്കുള്ള സർക്കാർ സ്‌കോളർഷിപ്പ് മന്ത്രിയടക്കമുള്ള ഉന്നതരുടെ മക്കൾ തട്ടിയെടുത്തു; സ്‌കോളർഷിപ്പ് നൽകുന്നത് വിദേശത്ത് പഠിക്കാൻ; ആരോപണം മുറുകിയപ്പോൾ സ്‌കോളർഷിപ്പ് നിരസിച്ച് മഹാരാഷ്ട്ര മന്ത്രിയുടെ മകൾ ശ്രുതി ബഡോൾ; ഉന്നതരുടെ മക്കൾ പട്ടികയിൽ ഇടംപിടിച്ചത് വൻവിവാദമാകുന്നു
മുബൈ:ഉപരിപഠനത്തിനായുള്ള സംസ്ഥാന സർക്കാരിന്റെ സ്‌കോളർഷിപ്പാണ് മഹാരാഷ്ട്ര സാമൂഹിക നീതി വകുപ്പ് മന്ത്രിയായ രാജ്കുമാർ ബഡോളിന്റെ മകൾ ശ്രുതി ബഡോൾ നിരസിച്ചത്്. ഈ വർഷത്തെ സ്‌കോളർഷിപ്പിന് അർഹരായ 35പേരിൽ ഒരാളാണ് ശ്രുതി. മറ്റ് ഉന്നതവൃത്തങ്ങളിലെ ഉദ്യോഗസ്ഥരുടെ മക്കളായ രണ്ട് ആൺകുട്ടികളും ഇതേ സ്‌കോളർഷിപ്പിന് അർഹരാണ്. ഇത് സമൂഹത്തിൽ ചർച്ചയായതിനെ തുടർന്ന് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് മന്ത്രിയോട് വിശദീകരണം ആവശ്യപ്പെട്ടിരുന്നു. തുടർന്നാണ് ശ്രുതി സ്‌കോളർഷിപ് നിരസിക്കുന്നതായി അറിയിച്ചത്. പട്ടിക ജാതിയിൽ പെടുന്ന 35പേർക്കാണ് മഹാരാഷ്ട്ര സംസ്ഥാനസർക്കാർ ഈ സ്‌കോളർഷിപ് വർഷംതോറും നൽകുന്നത്. സമൂഹത്തിലെ ഉന്നതരുടെ മക്കൾ എങ്ങനെ ഈ പട്ടികയിൽ ഇടംനേടി എന്നതായിരുന്നു ചർച്ചയായത്. എന്നാൽ തങ്ങളുടെ മക്കൾക്ക് ലഭിച്ച മാർക്കിന്റെ അടിസ്ഥാനത്തിലാണ് അവർ സ്‌കോളർഷിപ്പിന് അർഹരായതെന്നും തങ്ങളുടെ യാതൊരുവിധ ഇടപെടലും ഇതിൽ ഉണ്ടായിട്ടില്ലെന്നും മന്ത്രിയും മറ്റുരണ്ട് ഉദ്യോഗസ്ഥരും വ്യക്തമാക്കി. തന്റെ സ്‌കോളർഷിപ്പ് പൂർണമായി മെറിറ്റ് അടിസ്ഥാ
മുബൈ:ഉപരിപഠനത്തിനായുള്ള സംസ്ഥാന സർക്കാരിന്റെ സ്‌കോളർഷിപ്പാണ് മഹാരാഷ്ട്ര സാമൂഹിക നീതി വകുപ്പ് മന്ത്രിയായ രാജ്കുമാർ ബഡോളിന്റെ മകൾ ശ്രുതി ബഡോൾ നിരസിച്ചത്്. ഈ വർഷത്തെ സ്‌കോളർഷിപ്പിന് അർഹരായ 35പേരിൽ ഒരാളാണ് ശ്രുതി. മറ്റ് ഉന്നതവൃത്തങ്ങളിലെ ഉദ്യോഗസ്ഥരുടെ മക്കളായ രണ്ട് ആൺകുട്ടികളും ഇതേ സ്‌കോളർഷിപ്പിന് അർഹരാണ്. ഇത് സമൂഹത്തിൽ ചർച്ചയായതിനെ തുടർന്ന് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് മന്ത്രിയോട് വിശദീകരണം ആവശ്യപ്പെട്ടിരുന്നു. തുടർന്നാണ് ശ്രുതി സ്‌കോളർഷിപ് നിരസിക്കുന്നതായി അറിയിച്ചത്.
പട്ടിക ജാതിയിൽ പെടുന്ന 35പേർക്കാണ് മഹാരാഷ്ട്ര സംസ്ഥാനസർക്കാർ ഈ സ്‌കോളർഷിപ് വർഷംതോറും നൽകുന്നത്. സമൂഹത്തിലെ ഉന്നതരുടെ മക്കൾ എങ്ങനെ ഈ പട്ടികയിൽ ഇടംനേടി എന്നതായിരുന്നു ചർച്ചയായത്. എന്നാൽ തങ്ങളുടെ മക്കൾക്ക് ലഭിച്ച മാർക്കിന്റെ അടിസ്ഥാനത്തിലാണ് അവർ സ്‌കോളർഷിപ്പിന് അർഹരായതെന്നും തങ്ങളുടെ യാതൊരുവിധ ഇടപെടലും ഇതിൽ ഉണ്ടായിട്ടില്ലെന്നും മന്ത്രിയും മറ്റുരണ്ട് ഉദ്യോഗസ്ഥരും വ്യക്തമാക്കി.
തന്റെ സ്‌കോളർഷിപ്പ് പൂർണമായി മെറിറ്റ് അടിസ്ഥാനത്തിലാണെന്ന് ശ്രുതി പ്രതികരിച്ചു.' ഞാൻ മദ്രാസ് ഐഐടിയിലാണ് വിദ്യാഭ്യാസം പൂർത്തിയാക്കിയത്. എന്റെ പിതാവ് അന്ന് മന്ത്രിയല്ലായിരുന്നു. സസക്‌സ് സർവകലാശാലയിൽ നിന്നാണ് എംഎസ്സി പൂർത്തിയാക്കിയത്.അവിടെ പൂർണമായി മെറിറ്റടിസ്ഥാനിലായിരുന്നു പ്രവേശനം. 'ആസ്‌ട്രോ ഫിസിക്‌സ് മേഖലയിൽ ജോലി ചെയ്യാനാണ് തനിക്ക് താൽപര്യമെന്നും എല്ലിയിടത്തും മെറിറ്റടിസ്ഥാനത്തിലായിരുന്നു പഠനമെന്നും ശ്രുതി വ്യക്തമാക്കി.
സഹോദരന്റെ പഠനത്തിന് വേണ്ടിയെടുത്ത വായ്പ തിരിച്ചടയ്ക്കാനുള്ളതുകൊണ്ടാണ് താൻ സർക്കാർ മെരിറ്റ് സ്‌കോളർഷിപ്പിന് വേണ്ടി അപേക്ഷിച്ചതെന്നും ശ്രുതി പറഞ്ഞു.സയൻസിലെ ഗവേഷണത്തിന് മൂന്ന്‌സ്‌കോളർഷിപ്പുകൾ ലഭ്യമാണെന്നും, അതിലേക്ക് രണ്ട് അപേക്ഷകൾ മാത്രം എത്തിയപ്പോൾ താൻ അവസരം കവർന്നെടുത്തുവെന്ന ആരോപണം ശരിയല്ലെന്നുമാണ്ശ്രുതി ബഡോളിന്റെ ന്യായീകരണം.മന്ത്രിയുടെ മകളായതുകൊണ്ട് തന്റെ മെറിറ്റ് ഇല്ലാതാകുന്നതെങ്ങനെയെന്നും അവർ ചോദിച്ചു.
ഹിന്ദുസ്ഥാൻ ടൈംസ്‌ന്റെ റിപ്പോർട്ട് അനുസരിച്ച് ശ്രുതി കഴിഞ്ഞ മൂന്നുവർഷമായ് യൂകെയിലെ മാഞ്ചെസ്റ്റർ യൂണിവേഴ്‌സിറ്റിയിൽ ഡോക്ടറേറ്റിന് പഠിക്കുന്നതായും, സംസ്ഥാനസർക്കാരിൽനിന്ന് മുൻപ് പൈസ കൈപ്പറ്റിയതായും പറയുന്നു. 9,000 പൗണ്ട് (5 ലക്ഷം),ഇതിനു പുറമെ തിരിച്ചു വരാനുള്ള ടിക്കറ്റിനും,ട്യൂഷനും, മറ്റുചെലവിനുമായ് 1,000 പൗണ്ട്(83,000)രൂപ സംസ്ഥാന സർക്കാർ നൽകിയതായും പറയുന്നു



