- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തോമസ് ഐസക്ക് അറിഞ്ഞില്ലേ? ഗുജറാത്തിന് പിന്നാലെ മഹാരാഷ്ട്രയും ഇന്ധന നികുതി കുറച്ചു; പെട്രോളിന് രണ്ട് രൂപയും ഡീസലിന് ഒരുരൂപയും കുറയും
മുംബൈ: കേന്ദ്ര സർക്കാരിനോടുള്ള കൂറ് പ്രകടമാക്കി ഗുജറാത്തിന് പിന്നാലെ മഹാരാഷ്ട്രയും ഇന്ധന നികുതി കുറച്ചു.കേന്ദ്ര എക്‌സൈസ് നികുതി കുറച്ചതിനു പിന്നാലെ സംസ്ഥാന സർക്കാരുകളും വാറ്റ് നികുതി കുറയ്ക്കണമെന്ന നിർദ്ദേശമാണ് മഹാരാഷ്ട്രയും നടപ്പാക്കുന്നത്. .ഇതോടെ പെട്രോളിന് രണ്ട് രൂപയും ഡീസലിന് ഒരു രൂപയും കുറയും. പുതിയ നിരക്ക് പ്രകാരം പെട്രോൾ ലിറ്ററിന് 75.58 രൂപയാകും. ഡീസലിനാകട്ടെ 59.55 രൂപയും.മുംബൈ, നവി മുംബൈ, താനെ എന്നിവിടങ്ങളിൽ 25 ശതമാനമാണ് സർക്കാർ മൂല്യവർധിത നികുതി ഈടാക്കുന്നത്. മറ്റ് സ്ഥലങ്ങളിൽ 26 ശതമാനവുമാണ് പെട്രോളിന് നികുതി. ഡീസലിനാകട്ടെ മുംബൈ, നവി മുംബൈ, താനെ എന്നിവിടങ്ങളിൽ 21 ശതമാനമാണ് നികുതി. മറ്റ് ഭാഗങ്ങളിൽ 22 ശതമാനവും.നേരത്തെ ഗുജറാത്ത് സർക്കാർ മൂല്യവർദ്ധിത നികുതിയിൽ നാല് ശതമാനം കുറവ് വരുത്തിയിരുന്നു.
മുംബൈ: കേന്ദ്ര സർക്കാരിനോടുള്ള കൂറ് പ്രകടമാക്കി ഗുജറാത്തിന് പിന്നാലെ മഹാരാഷ്ട്രയും ഇന്ധന നികുതി കുറച്ചു.കേന്ദ്ര എക്‌സൈസ് നികുതി കുറച്ചതിനു പിന്നാലെ സംസ്ഥാന സർക്കാരുകളും വാറ്റ് നികുതി കുറയ്ക്കണമെന്ന നിർദ്ദേശമാണ് മഹാരാഷ്ട്രയും നടപ്പാക്കുന്നത്.
.ഇതോടെ പെട്രോളിന് രണ്ട് രൂപയും ഡീസലിന് ഒരു രൂപയും കുറയും. പുതിയ നിരക്ക് പ്രകാരം പെട്രോൾ ലിറ്ററിന് 75.58 രൂപയാകും. ഡീസലിനാകട്ടെ 59.55 രൂപയും.മുംബൈ, നവി മുംബൈ, താനെ എന്നിവിടങ്ങളിൽ 25 ശതമാനമാണ് സർക്കാർ മൂല്യവർധിത നികുതി ഈടാക്കുന്നത്.
മറ്റ് സ്ഥലങ്ങളിൽ 26 ശതമാനവുമാണ് പെട്രോളിന് നികുതി. ഡീസലിനാകട്ടെ മുംബൈ, നവി മുംബൈ, താനെ എന്നിവിടങ്ങളിൽ 21 ശതമാനമാണ് നികുതി. മറ്റ് ഭാഗങ്ങളിൽ 22 ശതമാനവും.നേരത്തെ ഗുജറാത്ത് സർക്കാർ മൂല്യവർദ്ധിത നികുതിയിൽ നാല് ശതമാനം കുറവ് വരുത്തിയിരുന്നു.
Next Story