മുംബൈ: മഹാരാഷ്ട്രയിൽ ഭീമ കോറെഗാവ് യുദ്ധവാർഷികത്തിനിടെ ഉണ്ടായ സംഘർഷത്തിൽ കലാപകരികൾ 286 ബസുകൾ തകർത്തു. ബിഇഎസ്ടിയുടെ ബസുകളാണ് കലാപകാരികൾ തകർത്തത്. ജനുവരി രണ്ട്, മൂന്ന് തിയതികളിൽ സംസ്ഥാനത്ത് നടന്ന അക്രമങ്ങളിലാണ് കലാപകാരികൾ ബസുകൾ തകർത്തത്. 20,51,760 രൂപയുടെ നാശനഷ്ടമാണ് ഇതുമൂലം ബിഇഎസ്ടിക്ക് ഉണ്ടായിരിക്കുന്നത്.

പൂനയിൽ കൊറെഗാവ് യുദ്ധവാർഷികത്തിന്റെ ഇരുന്നൂറാം വാർഷികാഘോഷങ്ങൾക്കിടെ കലാപം ഉണ്ടായത്. കലാപങ്ങളെ തുടർന്നു 16 കേസുകളാണ് മുംബൈ പൊലീസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.