- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഗാന്ധിജിയുടെ പേരക്കുട്ടിയുടെ മകൻ കോവിഡ് ബാധിച്ചു മരിച്ചു; മരണം കോവിഡിനെ തുടർന്ന് ശ്വാസകോശത്തിലുണ്ടായ അണുബാധയും ഹൃദയാഘാതവും മൂലം: വിടപറഞ്ഞത് ഡർബനിലെ സാമൂഹ്യപ്രവർത്തകനും ഗാന്ധി ഡവലപ്മെന്റ് ട്രസ്റ്റിന്റെ ഭാരവാഹിയുമായ സതീഷ് ദുപേലിയ
ജൊഹാനസ്ബർഗ്: രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ പേരക്കുട്ടിയുടെ മകൻ സതീഷ് ദുപേലിയ (66) കോവിഡ് ബാധിച്ച് മരിച്ചു. ദക്ഷിണാഫ്രിക്കയിലായിരുന്നു അന്ത്യം. കോവിഡിനെ തുടർന്ന് ശ്വാസകോശത്തിലുണ്ടായ അണുബാധയും ഹൃദയാഘാതവുമാണ് മരണകാരണമായതെന്ന് സഹോദരി ഉമ ദുപേലിയ അറിയിച്ചു.
ഡർബനിലെ സാമൂഹ്യപ്രവർത്തകനും ഗാന്ധി ഡവലപ്മെന്റ് ട്രസ്റ്റിന്റെ ഭാരവാഹിയുമായിരുന്നു അദ്ദേഹം. ഗാന്ധിജിയുടെ മകൻ മണിലാൽ ഗാന്ധിയുടെ പേരമകനാണ് സതീഷ്. സീത-ശശികാന്ത് ദുപേലിയ ദമ്പതികളുടെ മകനാണ് സതീഷ്. ഉമ ദുപേലിയ, കീർത്തി മേനോൻ എന്നിവർ സഹോദരങ്ങളാണ്.
ദക്ഷിണാഫ്രിക്കയിൽ തുടങ്ങിവെച്ച പ്രവർത്തനങ്ങൾ മണിലാൽ ഗാന്ധിയെ ഏൽപ്പിച്ചായിരുന്നു ഗാന്ധിജി മടങ്ങിയത്. അതുകൊണ്ട് തന്നെ അദ്ദേഹത്തിന്റെ പിൻതലമുറക്കാർ അവിടെ തന്നെ തുടരുകയായിരുന്നു. ഡർബനിലെ ഗാന്ധി ഡവലപ്മെന്റ് ട്രസ്റ്റുമായി ബന്ധപ്പെട്ട ചിത്രീകരണ ചുമതല സതീഷ് ദുപേലിയയ്ക്കായിരുന്നു.