ജിദ്ദ ; മഹാവി സ്വീട്‌സ് കമ്പനിയിലെ മലയാളികളുടെ കൂട്ടായ്മ സൗദി ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച' മഹാവി മലയാളി സംഗമം 2016 ,വ്യത്യസ്ത പരിപാടികളാൽ ശ്രദ്ദേയമായി. ഓണവും ,പെരുന്നാളും സൗദി ദേശീയ ദിനവുമെല്ലാം ഒരുമിച്ചാഘോഷിക്കുവാൻ കക്ഷി രാഷ്ട്രീയ ഭേദമന്യേ എല്ലാവരും ഒരുമിക്കുന്നത് അത്യപൂർവതയാണെന്നും ആ അസുലഭനിമിഷങ്ങളിൽ തങ്ങളോടൊപ്പം പങ്കുചേരാൻ കഴിഞ്ഞതിൽ ഏറെ സന്തോഷമുണ്ടെന്നും സംഗമം ഉത്ഘാടനം ചെയ്തുകൊണ്ട് എ പി. കുഞ്ഞാലി ഹാജി പറഞ്ഞു.

വ്യത്യസ്ത ആദർശങ്ങളിൽ നിൽക്കുമ്പോൾ തന്നെ യോജിപ്പിന്റെ മേഖലകൾ കണ്ടെത്തി ഇതുപോലുള്ള സംഗമങ്ങൾ സംഘടിപ്പിക്കുന്നത് സ്‌നേഹത്തിന്റെയും സൗഹ്യദത്തിന്റെയും ആഴം വർദിപ്പികാനാവുന്നു എന്ന് സംഗമത്തിലെ മുഖ്യ പ്രഭാഷകൻ പി എം എ ജലീൽ പറഞ്ഞു.

യു എം ഹുസൈൻ മലപ്പുറം അദ്യക്ഷത വഹിച്ചു . നാരായണൻ കുട്ടി , യൂസുഫ് , അനസ് നവോദയ (ഖാലിദ് ബിൻ വലീദ് യൂണിറ്റ് )ക്ക് വേണ്ടിയും ,ഉമ്മർ കോയ ചാലിൽ , എൻ വി അബ്ദുറഹിമാൻ ,( ഒഐസിസി )ക്ക് വേണ്ടിയും , അബ്ദുൽ സത്താർ ( കെ എം സി സി), സി കെ ബാബു ആശംസകൾ നേർന്നു .

പി ടി മുസ്തഫ സ്വാഗതവും , അൻവർ ബാവ നന്ദിയും പറഞ്ഞു.തുടർന്ന് മഹാവി കമ്പനിയിലെ ജീവനക്കാർ അവതരിപ്പിച്ച ഒപ്പന, കസേര കളി, ഗാനമേള തുടങ്ങി വിവിധ കലാപരിപാടികൾ അവിസ്മരണീയമായ രാവ് സമ്മാനിച്ചു. ഹംസ കളകുന്നത്ത്, അജയൻ പാറയിൽ, ഇസ്മായിൽ കെ ടി, ഷിഹാബ് കോർമത്, കെ വി എ കരീം, സുബീൽ കോഴിക്കോട്, എം കെ എം കോയ തുടങ്ങിയവർ നേതൃത്വം നൽകി.