- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബാബുവിന്റെ വിലാപയാത്രയിൽ അക്രമം അഴിച്ചുവിട്ടവർ ശരിക്കും നക്ഷത്രമെണ്ണും! അറസ്റ്റിലാകുന്നവർ ജാമ്യമെടുക്കാൻ പോണ്ടിച്ചേരിയിലെ ജില്ലാ കോടതിയെ സമീപിക്കേണ്ടി വരും; മാസത്തിൽ രണ്ട് തവണ ഒപ്പിടാനായും പോണ്ടിച്ചേരി പൊലീസ് സ്റ്റേഷൻ കയറിയിറങ്ങണം; ക്രിമിനൽ കേസിൽ പ്രതികളായ ആ 500 പേരെ കാത്തിരിക്കുന്നത് കടുത്ത ധനനഷ്ടവും സമയനഷ്ടവും മാനഹാനിയും!
മാഹി: പോണ്ടിച്ചേരിയിൽ കേസിൽപെട്ടവരുടെ കാര്യം ഇനി കണ്ടറിയണം. കഴിഞ്ഞ ദിവസം പള്ളൂരിലും ന്യൂ മാഹിയിലും നടന്ന ഇരട്ട കൊലപാതകത്തെ തുടർന്നുള്ള അക്രമവുമായി ബന്ധപ്പെട്ട് അഞ്ഞൂറ് പേർക്കെതിരെയാണ് കേസെടുത്തിട്ടുള്ളത്. സിപിഎം. നേതാവ് ബാബു കണ്ണിപ്പൊയ്ലിന്റെ മൃതദേഹം വിലാപയാത്രയായി വീട്ടിലേക്ക് കൊണ്ടു വന്നതിന് ശേഷമാണ് അക്രമങ്ങൾ പൊട്ടിപ്പുറപ്പെട്ടത്. സിപിഎം. ന്റേയും ബിജെപി.യുടേയും ഓഫീസുകൾ അക്രമിക്കപ്പെട്ടു. മാഹി കോസ്റ്റൽ പൊലീസിന്റെ ജീപ്പ് അടിച്ചു തകർത്തശേഷം അഗ്‌നിക്കിരയാക്കി. കൊല്ലപ്പെട്ട ബാബുവിന്റെ അയൽവാസിയായ വിശ്വഹിന്ദു പരിഷത്ത് നേതാവ് ദയാനന്ദന്റെ വീടും അക്രമിക്കപ്പെട്ടു. ചെമ്പ്ര സ്വദേശി രവീന്ദ്രന്റെ ഔഷധി ആയുർവേദ ഷോപ്പ് കൈയേറി തകർത്ത് മരുന്നുകൾ റോഡിൽ വലിച്ചെറിഞ്ഞു. നിരവധി അക്രമങ്ങൾ വേറേയും. പോണ്ടിച്ചേരി സംസ്ഥാനത്തിന്റെ ഭാഗമായ ഈ പ്രദേശത്തെ അക്രമങ്ങൾക്കെതിരെ ശക്തമായ തുടർ നടപടിയുണ്ടാകുമെന്നാണ് മാഹി പൊലീസിൽ നിന്നും അറിയുന്നത്. അഞ്ഞൂറ് പേർക്കെതിരെയാണ് കേസ്. കേസിൽപെട്ടവർക്ക് തുടർ നടപടി വലിയ പ്രശ്നമാകും. കേസെട
മാഹി: പോണ്ടിച്ചേരിയിൽ കേസിൽപെട്ടവരുടെ കാര്യം ഇനി കണ്ടറിയണം. കഴിഞ്ഞ ദിവസം പള്ളൂരിലും ന്യൂ മാഹിയിലും നടന്ന ഇരട്ട കൊലപാതകത്തെ തുടർന്നുള്ള അക്രമവുമായി ബന്ധപ്പെട്ട് അഞ്ഞൂറ് പേർക്കെതിരെയാണ് കേസെടുത്തിട്ടുള്ളത്. സിപിഎം. നേതാവ് ബാബു കണ്ണിപ്പൊയ്ലിന്റെ മൃതദേഹം വിലാപയാത്രയായി വീട്ടിലേക്ക് കൊണ്ടു വന്നതിന് ശേഷമാണ് അക്രമങ്ങൾ പൊട്ടിപ്പുറപ്പെട്ടത്. സിപിഎം. ന്റേയും ബിജെപി.യുടേയും ഓഫീസുകൾ അക്രമിക്കപ്പെട്ടു. മാഹി കോസ്റ്റൽ പൊലീസിന്റെ ജീപ്പ് അടിച്ചു തകർത്തശേഷം അഗ്‌നിക്കിരയാക്കി. കൊല്ലപ്പെട്ട ബാബുവിന്റെ അയൽവാസിയായ വിശ്വഹിന്ദു പരിഷത്ത് നേതാവ് ദയാനന്ദന്റെ വീടും അക്രമിക്കപ്പെട്ടു. ചെമ്പ്ര സ്വദേശി രവീന്ദ്രന്റെ ഔഷധി ആയുർവേദ ഷോപ്പ് കൈയേറി തകർത്ത് മരുന്നുകൾ റോഡിൽ വലിച്ചെറിഞ്ഞു.
നിരവധി അക്രമങ്ങൾ വേറേയും. പോണ്ടിച്ചേരി സംസ്ഥാനത്തിന്റെ ഭാഗമായ ഈ പ്രദേശത്തെ അക്രമങ്ങൾക്കെതിരെ ശക്തമായ തുടർ നടപടിയുണ്ടാകുമെന്നാണ് മാഹി പൊലീസിൽ നിന്നും അറിയുന്നത്. അഞ്ഞൂറ് പേർക്കെതിരെയാണ് കേസ്. കേസിൽപെട്ടവർക്ക് തുടർ നടപടി വലിയ പ്രശ്നമാകും. കേസെടുത്തവരെ ആദ്യം മാഹി പൊലീസ് മാഹി സബ് കോടതിയിൽ ഹാജരാക്കും. അവർക്ക് ജാമ്യമെടുക്കണമെങ്കിൽ പോണ്ടിച്ചേരി ജില്ലാ കോടതിയെ സമീപിക്കേണ്ടി വരും. അവിടെ നിന്ന് ജാമ്യം ലഭിച്ചാൽ തന്നെ ചുരുങ്ങിയത് ആഴ്ചയിൽ രണ്ട് ദിവസമെങ്കിലും അവിടുത്തെ പൊലീസ് സ്റ്റേഷനിൽ ഹാജരായി ഒപ്പിടേണ്ടി വരും.
ചുരുക്കത്തിൽ കേസിൽപെട്ടവർക്കിനി ദീർഘകാലം പോണ്ടിച്ചേരിയിൽ തന്നെ കഴിയേണ്ടി വരും. അതേ സമയം പുതുച്ചേരി പൊലീസ് മേധാവിയുടെ അഭ്യർത്ഥനയെ തുടർന്ന് കേരളത്തിൽ നിന്നും വൻ പൊലീസ് സംഘം മാഹിയുടെ ഭാഗമായ പള്ളൂരിൽ ക്യാമ്പു ചെയ്യുന്നുണ്ട്. കേരളത്തിന്റെ ഭാഗമായ ന്യൂ മാഹിയിലും കേരളാ പൊലീസ് നിലയുറപ്പിച്ചിട്ടുണ്ട്. ജില്ലയിൽ സംഘർഷസാധ്യതയുണ്ടെന്ന ഇന്റലിജൻസ് റിപ്പോർട്ടിനെ തുടർന്ന് ഇരിട്ടി സബ്ബ് ഡിവിഷനിലും പൊലീസ് സുരക്ഷയും നിരീക്ഷണവും ശക്തമാക്കി. സംസ്ഥാന അതിർത്തിയായ കുട്ടുപുഴയിൽ പട്രോളിങ് ഉൾപ്പെടെ രാത്രികാല പരിശോധന ശക്തമാക്കി സംഘർഷസാധ്യതയുള്ള പ്രദേശങ്ങിൽ പൊലീസ് പിക്കറ്റിങ് ഉൾപ്പെടെ ഏർപ്പെടുത്തും.
മുൻപ് രാഷ്ട്രീയ സംഘർഷങ്ങളും സംഘട്ടനങ്ങളും റിപ്പോർട്ട് ചെയ്ത പ്രദേശങ്ങളിൽ കർശന സുരക്ഷയും റെയ്ഡും ശക്തമാക്കും. ഇരിട്ടി, മുഴക്കുന്ന് പൊലീസ് സ്റ്റേഷൻ പരിധിയിലെ തില്ലങ്കേരി, മുഴക്കുന്ന്, മുടക്കോഴി, കാർക്കോട്, പള്ളിയം, കാവുംപടി, പാലപ്പുഴ, കാക്കയങ്ങാട്, മീത്തലെ പുന്നാട്, ചാക്കാട്, കീഴൂർ, പുന്നാട്, പെരിങ്ങാനം, ഇയ്യംമ്പോട്, മേഖലകളിൽ ശക്തമായ പൊലീസ് സുരക്ഷയൊരുക്കും, രാത്രികാല വാഹന പരിശോധനകൾ ശക്തമാക്കും, രാത്രി കാലപട്രോളിങ് നിർബ്ബന്ധമാക്കും, അതിർത്തി കടന്നെത്തുന്ന വാഹനങ്ങൾ പ്രത്യക പരിശോധന നടത്തും സംഘർഷ സാധ്യതയുള്ള പ്രദേശങ്ങളിൽ പൊലീസിനു പുറമെ ദ്രുതകർമ്മ സേനയേയും വിന്യസിക്കും.
ആവശ്യമെങ്കിൽ അതാത് പ്രദേശങ്ങളിൽ ജനപ്രതിനിധികളേയും അതാത് രാഷ്ട്രീയ പാർട്ടി പ്രതിനിധികളെയും ഉൾപ്പെടുത്തി പ്രാദേശിക സർവ്വകക്ഷി സമാധാന കമ്മിറ്റിയും വിളിച്ചു ചേർക്കുമെന്നും പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. നേരിയ വാക്തർക്കം പോലും വലിയൊരു സംഘർഷത്തിലേക്കു നീങ്ങാനുള്ള സാധ്യത നിലനിൽക്കുന്ന അന്തരീക്ഷത്തിൽ ഇരു വിഭാഗങ്ങൾക്കിടയിലും കാര്യങ്ങൾ നിയന്ത്രണാതീതമായി കൈകാര്യം ചെയ്യാൻ പൊലീസിന് കർശന നിർദ്ദേശമാണ് അഭ്യന്തര വകുപ്പ് നൽകിയിരിക്കുന്നത്.