- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിവാഹ ദിവസം രാവിലെ പൊലീസെത്തി വിളിച്ചെണീപ്പിച്ചു കൊണ്ടു പോയിട്ടും ജെറിന്റെ വിവാഹ ചടങ്ങ് മാറ്റിവെക്കാതെ വീട്ടുകാർ; നിശ്ചയിച്ച സമയത്ത് വധുവും ബന്ധുക്കളും വരന്റെ വീട്ടൽ എത്തി ഗൃഹപ്രവേശം നടത്തി; വിവാഹ സദ്യയും കെങ്കേമമാക്കി; വിവാഹ ചടങ്ങ് മാത്രം മാറ്റിവെച്ചു; ബാബുവിനെ കൊന്ന കേസിൽ ചോദ്യം ചെയ്യാൻ കൊണ്ടുപോയ വരൻ ജെറിൻ ഇപ്പോഴും പൊലീസ് കസ്റ്റഡിയിൽ തന്നെ
മാഹി: മാഹിയിലെ സിപിഎം നേതാവ് ബാബുവിന്റെ കൊലപാതക കേസിൽ പോണ്ടിച്ചേരി പൊലീസ് കസ്റ്റഡിയിലെടുത്ത യുവാവിന്റെ വിവാഹം മുടങ്ങിയെങ്കിലും വധു വരന്റെ വീട്ടിൽ പ്രവേശിച്ച് താമസം തുടങ്ങി. ആദ്യരാത്രി നടക്കേണ്ട രാത്രിയിൽ വരൻ പൊലീസ് സ്‌റ്റേഷനിലെ അഴിക്കുള്ളിൽ കഴിയേണ്ട അവസ്ഥയിലുമായിരുന്നു. ബാബുവിന്റെ കൊലപാതക കേസിൽ ചോദ്യം ചെയ്യുന്നതിന് വേണ്ടിയാണ് ആർഎസ്എസ് പ്രവർത്തകൻ ജെറിനെ പള്ളൂർ പൊലീസ് വിളിപ്പിച്ചത്. വിവാഹ ദിവസം തന്നെ പൊലീസ് കൈക്കൊണ്ട നടപടിയിൽ ബിജെപി പ്രവർത്തകർ പ്രതിഷേധവുമായി എത്തുകയും ചെയ്തു. വിളിച്ചു വരുത്തിയ യുവിവാനെ വിട്ടയക്കാൻ സാധിക്കില്ലെന്ന നിലപാടിലായിരുന്നു പൊലീസ്. ഇതോടെയാണ് വരനും ചടങ്ങുമില്ലാതെ വധു ബന്ധുക്കളോടൊപ്പം വരന്റെ വീട്ടിൽ പ്രവേശിച്ചത്. പൊലീസ് നടപടിയിൽ പ്രതിഷേധിച്ചു ബിജെപി പ്രവർത്തകർ പള്ളൂർ പൊലീസ് സ്റ്റേഷനു മുൻപിൽ സംഘടിച്ചതു സംഘർഷത്തിനിടയാക്കി. പാനൂർ ചെണ്ടയാട്ടെ പുതിയവീട്ടിൽ കെ.സുരേഷിന്റെയും ആർ.വി.ജമിത കുമാരിയുടെയും മകൻ ജെറിൻ സുരേഷും പിണറായി പടന്നക്കര താഴെപുരയിൽ ടി.പി.രാമന്റെയും കെ.രാജിയുടെയ
മാഹി: മാഹിയിലെ സിപിഎം നേതാവ് ബാബുവിന്റെ കൊലപാതക കേസിൽ പോണ്ടിച്ചേരി പൊലീസ് കസ്റ്റഡിയിലെടുത്ത യുവാവിന്റെ വിവാഹം മുടങ്ങിയെങ്കിലും വധു വരന്റെ വീട്ടിൽ പ്രവേശിച്ച് താമസം തുടങ്ങി. ആദ്യരാത്രി നടക്കേണ്ട രാത്രിയിൽ വരൻ പൊലീസ് സ്‌റ്റേഷനിലെ അഴിക്കുള്ളിൽ കഴിയേണ്ട അവസ്ഥയിലുമായിരുന്നു. ബാബുവിന്റെ കൊലപാതക കേസിൽ ചോദ്യം ചെയ്യുന്നതിന് വേണ്ടിയാണ് ആർഎസ്എസ് പ്രവർത്തകൻ ജെറിനെ പള്ളൂർ പൊലീസ് വിളിപ്പിച്ചത്. വിവാഹ ദിവസം തന്നെ പൊലീസ് കൈക്കൊണ്ട നടപടിയിൽ ബിജെപി പ്രവർത്തകർ പ്രതിഷേധവുമായി എത്തുകയും ചെയ്തു.
വിളിച്ചു വരുത്തിയ യുവിവാനെ വിട്ടയക്കാൻ സാധിക്കില്ലെന്ന നിലപാടിലായിരുന്നു പൊലീസ്. ഇതോടെയാണ് വരനും ചടങ്ങുമില്ലാതെ വധു ബന്ധുക്കളോടൊപ്പം വരന്റെ വീട്ടിൽ പ്രവേശിച്ചത്. പൊലീസ് നടപടിയിൽ പ്രതിഷേധിച്ചു ബിജെപി പ്രവർത്തകർ പള്ളൂർ പൊലീസ് സ്റ്റേഷനു മുൻപിൽ സംഘടിച്ചതു സംഘർഷത്തിനിടയാക്കി. പാനൂർ ചെണ്ടയാട്ടെ പുതിയവീട്ടിൽ കെ.സുരേഷിന്റെയും ആർ.വി.ജമിത കുമാരിയുടെയും മകൻ ജെറിൻ സുരേഷും പിണറായി പടന്നക്കര താഴെപുരയിൽ ടി.പി.രാമന്റെയും കെ.രാജിയുടെയും മകൾ ടി.പി.റംഷയും തമ്മിലുള്ള വിവാഹത്തിന്റെ ചടങ്ങ് ഇന്നലെയാണു നിശ്ചയിച്ചിരുന്നത്.
പള്ളൂർ നടവയൽ റോഡിൽ വരന്റെ വലിയച്ഛന്റെ വീട്ടിലാണു വിവാഹച്ചടങ്ങ് ക്രമീകരിച്ചിരുന്നത്. സമീപത്തെ മറ്റൊരു ബന്ധുവീട്ടിൽ സുഹൃത്തുക്കളോടൊപ്പം കിടന്നുറങ്ങുകയായിരുന്ന വരൻ ജെറിനെയും 11 സുഹൃത്തുക്കളെയും ഇന്നലെ പുലർച്ചെയാണു പൊലീസ് കസ്റ്റഡിയിലെടുത്തത്. വരനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു എന്നറിഞ്ഞിട്ടും വിവാഹം മാറ്റഇവെക്കാൻ ബന്ധുക്കൾ തയ്യാറായില്ല.
രാവിലെ ബന്ധുക്കൾ സംഭവമറിഞ്ഞ് പള്ളൂർ സ്റ്റേഷനിൽ എത്തിയപ്പോഴാണ് സിപിഎം പ്രവർത്തകൻ കണ്ണിപ്പൊയിൽ ബാബു കൊല്ലപ്പെട്ട കേസുമായി ബന്ധപ്പെട്ടാണ് പിടികൂടിയതെന്ന് അറിയുന്നത്. മൊബൈൽ ടവറിനു കീഴിലെ ഫോൺ വിളികൾ പരിശോധിച്ചതിന്റെ അടിസ്ഥാനത്തിൽ ചോദ്യം ചെയ്യാൻ വിളിപ്പിച്ചെന്നായിരുന്നു ബന്ധുക്കൾക്കു ലഭിച്ച വിവരം. വിവാഹച്ചടങ്ങിന്റെ കാര്യം ബോധ്യപ്പെടുത്താനായി വിവാഹ ക്ഷണക്കത്ത് ഉദ്യോഗസ്ഥരെ കാണിച്ചെങ്കിലും ചോദ്യം ചെയ്യൽ പൂർത്തിയായിട്ടില്ലെന്നായിരുന്നു പൊലീസ് നിലപാട്.
വധുവിന്റെ അച്ഛനും സുഹൃത്തുക്കളും സ്റ്റേഷനിലെത്തി അഭ്യർത്ഥിച്ചെങ്കിലും ഫലമുണ്ടായില്ല. ഇതോടെയാണ് വരനും ചടങ്ങും ഇല്ലെങ്കിലും നിശ്ചയിച്ച ദിവസം തന്നെ വരന്റെ ഗൃഹത്തിൽ പ്രവേശിക്കാമെന്ന തീരുമാനമെടുത്തത്. തുടർന്ന് വധു ബന്ധുക്കൾക്കൊപ്പം വിവാഹച്ചടങ്ങ് നിശ്ചയിച്ചിരുന്ന പള്ളൂരിലെ വീട്ടിലെത്തി. സൽക്കാരച്ചടങ്ങും നടത്തി. 400 പേർക്കാണു സദ്യയൊരുക്കിയിരുന്നത്. ജെറിൻ ഇപ്പോഴും പൊലീസ് കസ്റ്റഡിയിലാണ്.
വരനെ കസ്റ്റഡിയിലെടുത്തതു ചോദിക്കാനെത്തിയ ബിജെപി നേതാക്കളെ സ്റ്റേഷനിൽ പ്രവേശിപ്പിക്കാതെ തടഞ്ഞു നിർത്തിയതും സംഘർഷത്തിനിടയാക്കി. ഏറെനേരത്തെ വാക്കേറ്റത്തിനു ശേഷമാണ് നേതാക്കളെ സ്റ്റേഷനിൽ കടത്തിയത്. സംഘർഷത്തെത്തുടർന്ന് ബിജെപി പ്രവർത്തകർ റോഡ് ഉപരോധിച്ചതുമൂലം ഏറെനേരം വാഹനഗതാഗതം തടസ്സപ്പെട്ടു.
സിപിഎം നേതാവ് ബാബു കണ്ണിപ്പൊയിലിന്റെയും ആർഎസ്എസ് പ്രവർത്തകൻ ഷമേജിന്റെയും ഘാതകരെ തിരഞ്ഞുള്ള പൊലീസ് അന്വേഷണം തുടരുകയാണ്. വിവരങ്ങൾ പരസ്പരം കൈമാറിയാണ് ഇരു സംസ്ഥാനങ്ങളിലെയും പൊലീസ് അന്വേഷണം തുടരുന്നത്. ബിജെപി പുതുച്ചേരി സംസ്ഥാന സമിതി അംഗം വിജയൻ പൂവച്ചേരിയെ പള്ളൂർ പൊലീസ് ചോദ്യം ചെയ്ത് വിട്ടയിച്ചിരുന്നു. ബാബുവിന്റെ കൊലപാതകത്തിൽ ഗൂഢാലോചന നടത്തിയതായി സംശയം തോന്നിയതാണ് ചോദ്യം ചെയ്യാൻ കാരണം. ഷമേജിന്റെ കൊലപാതകം അന്വേഷിക്കുന്ന കേരള പൊലീസ് ഇതിനോടകം ഇരുപത് പേരെ ചോദ്യം ചെയ്തു കഴിഞ്ഞു.
കൊലപാതകം നടന്ന പ്രദേശത്തെ സിസിടിവി ദൃശങ്ങളും ശേഖരിച്ചിട്ടുണ്ട്. ഫോൺ രേഖകളും പരിശോധിക്കുന്നുണ്ട്. ബാബുവിന്റെ വിലാപയാത്രയ്ക്കെത്തിയവർ പുതുച്ചേരി പൊലീസിന്റെ വാഹനം കത്തിച്ച കേസിലും ആരെയും പിടികൂടിയിട്ടില്ല. അതേസമയം ബാബുവിന്റെ മരണത്തിൽ ജെറിന് കൃത്യമായ പങ്കുണ്ടെന്ന സൂചനയാണ് പൊലീസ് നൽകുന്നത്. കേരള-പുതുച്ചേരി പൊലീസ് സംയുക്തമായാണ് അന്വേഷണം നടത്തുന്നതെങ്കിലും കേരളാ പൊലീസിനെ പോലും അറിയിക്കാതെയാണ് പുതുച്ചേരി പൊലീസ് ജെറിനെ കസ്റ്റഡിയിൽ എടുത്തിരിക്കുന്നത്. ഇന്ന് വിവാഹം നടക്കാനിരിക്കെ ദിവസങ്ങൾക്ക് മുമ്പായിരുന്നു സിപിഎം പ്രവർത്തകനായ ബാബുവിന്റെ കൊലപാതകം.
ഇക്കഴിഞ്ഞ മെയ് എട്ടിനാണ് സിപിഎം പ്രവർത്തകനായ ബാബുവും അതിന് പിന്നാലെ ബിജെപി പ്രവർത്തകനായ ഷമേജും കൊല്ലപ്പെുന്നത്. ബിജെപി ആർഎസ്എസ് നേതൃത്വ്തതിന്റെ കണ്ണിലെ കരടായിരുന്നു ബാബു കണ്ണിപ്പൊയില്ഡ, സംഘാടക മികവിലും അണികളെ പ്രതിരോധത്തിന് നയിക്കുന്നതിലും മുൻ നിരക്കാരനായിരുന്നു ബാബു. മുൻ മാഹി നഗരസഭാ കൗൺസിലർ കൂടിയായിരുന്ന ബാബു കണ്ണിപ്പൊയിലാണ് ആദ്യം കൊല്ലപ്പെട്ടത് പിന്നാലെ 20 മിനിട്ട്ുകൾക്ക് ശേഷം ആയുധധാരികളായി എത്തിയ സംഘം ആർഎസ്എസ് പ്രവർത്തകനായ ന്യൂ മാഹി പെരിങ്ങാടിയിലെ യു.സി ഷമേജിനെയും ആക്രമിച്ചു കൊലപ്പെടുത്തി.