- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മാഹിയിൽ ബാറുകൾ തൽക്കാലം തുറക്കില്ല; മദ്യവിൽപ്പന പുനരാരംഭിക്കുന്നത് കേരളത്തിനൊപ്പം മാത്രമെന്ന് പുതുച്ചേരി സർക്കാർ
മാഹി: മാഹിയിൽ മദ്യശാലകൾ തുറക്കുന്നത് വീണ്ടും നീട്ടിവെച്ചു.കേരളത്തിൽ ലോക് ഡൗൺ തുടരുന്ന സാഹചര്യത്തിലും മാഹിയിൽ കൊ വിഡ് വ്യാപനം തുടരുന്നതു പരിഗണിച്ചുമാണ് നടപടി.
കേരളത്തിൽ ബാറുകളും ബീവ് റേജ്‌സ് വിൽപ്പനശാലകളും തുറന്നു പ്രവർത്തിക്കാത്ത സാഹചര്യത്തിൽ മാഹിയിൽ തുറന്നാൽ തൊട്ടടുത്ത ജില്ലകളായ കണ്ണുർ ,കോഴിക്കോട് ജില്ലകളിൽ നിന്നും മദ്യപരുടെ ഒഴുക്ക് മാഹിയിലേക്കുണ്ടാകുമെന്നും ഇതുകോവിഡ് വ്യാപനം വർധിപ്പിക്കാനുള്ള സാഹചര്യമുണ്ടാക്കുമെന്നും കേരള ത്തിന്റെ ആശങ്ക മാഹി അഡ്‌മിനിസ്‌ട്രേറ്ററെ അറിയിച്ചിരുന്നു. ഇതു കൂടി പരിഗണിച്ചാണ് താൽക്കാലികമായി മാഹി, പന്തക്കൽ, കോപ്പാലം എന്നിവടങ്ങളിൽ ബാറുകൾ ഇപ്പോൾ തുറക്കേണ്ടതില്ലെന്ന തീരുമാനമുണ്ടായത്.
ബാറുകൾ തുറക്കുന്ന വിഷയം ചർച്ച ചെയ്യുന്നതിനായി കഴിഞ്ഞ ദിവസം ബാർ അസോസിയേഷന്റെ നേതൃത്വത്തിൽ റീജിയണൽ അഡ്‌മിനിസ്‌ട്രേറ്റർ ഓഫീസിൽ വച്ച് നടന്ന യോഗത്തിലാണ് തീരമാനമെടുത്തത്.. പുതുച്ചേരിയിൽ മദ്യശാലകൾ തുറന്നപ്പോൾ അത് മയ്യഴിക്കും ബാധകമാക്കി ഇവിടെയും തുറക്കാമെന്ന തീരുമാനം പുതുച്ചേരി സർക്കാരിന്റെഭാഗത്ത് നിന്ന് ആദ്യം അറിയിച്ചിരുന്നെങ്കിലും പിന്നീട് നടന്ന യോഗത്തിൽ കേരളത്തിൽ കുറയാത്തത് കാരണം തൽക്കാലം തുറക്കാതിരിക്കുന്നതാണ് ഉചിതമെന്ന തീരുമാനത്തിലെത്തുകയായിരുന്നു.
ഇതിന് ശേഷം വീണ്ടും ബാർ അസോസിയേഷൻ പ്രതിനിധികൾ മാഹിറീജിയണൽ അഡ്‌മിനിസ്‌ട്രേറ്ററെനേരിൽ കണ്ട് കോവിഡ് നിയന്ത്രണങ്ങളോടെ ബാറുകൾതുറക്കാൻ അനുവദിക്കണം എന്നാവശ്യപ്പെട്ടെങ്കിലും തുറക്കുന്ന കാര്യത്തിൽ അനുകൂലമായ തീരുമാനമുണ്ടായില്ല. അതേ സമയം മാഹിയിൽ കേരളത്തിനൊപ്പം മാത്രമെ മദ്യശാലകൾ തുറക്കാൻ സാധ്യതയുള്ളൂവെന്നാണ് അഡ്‌മിനിസ്‌ട്രേറ്റർ നൽകുന്ന സൂചന.
കേരളത്തിലും പുതുച്ചേരിയിലും ബാറുകളും മദ്യവിൽപ്പനശാലകളും അടഞ്ഞ് കിടക്കുകയും കർണാടകത്തിൽ തുറന്ന് പ്രവർത്തിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ കർണാടകയിൽ നിന്നുള്ള മദ്യക്കടത്ത് വ്യാപകമായിരിക്കുകയാണ്. കണ്ണുരിലെ വനാതിർത്തികളിൽ കൂടിയും കടൽ മാർഗവുമാണ് മദ്യക്കടത്ത് നടക്കുന്നത്. പച്ചക്കറി കയറ്റി കൊണ്ടുവരുന്ന ലോറികളിൽ നിന്നും ഓരോ ദിവസവും വൻ മദ്യ ശേഖരമാണ് പിടികൂടുന്നത്.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്