- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചായയ്ക്ക് വിലക്ക്; യോഗത്തിനെത്തുന്നവർക്ക് വെള്ളമോ മോരോ കൊടുക്കാം; പോസ്റ്ററുകളിലെ തലകളെല്ലാം അപ്രത്യക്ഷമായി; രാഷ്ട്രീയപാർട്ടികൾ സ്ഥാപിച്ച ബസ് ഷെൽട്ടറുകൾക്ക് നിരോധനം; മാഹിയിലെ പ്രചരണ വിശേഷങ്ങൾ ഇങ്ങനെ
മാഹി: തിരഞ്ഞെടുപ്പടുത്തതോടെ മാഹിയിൽ എല്ലാവരുടെയും തല വെട്ടിമാറ്റി, പെരുമാറ്റച്ചട്ട പ്രകാരം മുഖ്യമന്ത്രിയുടേയും മന്ത്രിമാരുടേയും വരെ തല വെട്ടി മാറ്റിയിരിക്കയാണ്. അവിടത്തെ പ്രതിമകളുടെ തലയ്ക്കു മാത്രം ഇളവ് നൽകി. കേരളത്തിനകത്ത് എന്നാൽ കേരളത്തിന്റേതല്ലാത്ത മാഹിയിലെ തെരഞ്ഞെടുപ്പു ചട്ടങ്ങൾ അറിഞ്ഞാൽ ആരും മൂക്കത്ത് വിരൽ വച്ചു പോകും. പുതുച്ചേരി സംസ്ഥാനത്തിന്റെ ഭാഗമായ മാഹിയിൽ ഒരേ ഒരു നിയമസഭാമണ്ഡലമാണ് നിലവിലുള്ളത്. എന്നാൽ തെരഞ്ഞെടുപ്പു കമ്മീഷന്റെ നോട്ടം മണ്ഡലത്തിന്റെ മുക്കിലും മൂലയിലുമെത്തുന്നു. സർക്കാർ സ്ഥാപിച്ച പ്രതിമകളല്ലാതെ മറ്റൊന്നും ഇവിടെ കാണാനാവില്ല. കേരളത്തിലെ തെരഞ്ഞെടുപ്പു രീതിയിൽനിന്നും തികച്ചും വേറിട്ടു നിൽക്കുകയാണ് മാഹിയിലെ തെരഞ്ഞെടുപ്പ്. ബാനറുകളോ പോസ്റ്ററുകളോ പൊതുസ്ഥലങ്ങളിലോ സ്വകാര്യ സ്ഥലങ്ങളിലോ പ്രദർശിപ്പിക്കാൻ പാടില്ല. പാർട്ടിയുടേയോ മുന്നണികളുടേയോ യോഗങ്ങളിൽ ചായ കൊടുത്താൽ ഇവിടെ ചട്ട ലംഘനമാണ്, മോരുംവെള്ളമോ വെള്ളമോ കൊടുക്കാം. വീടുകളിൽ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നടക്കുന്ന കുടുംബയോഗങ്ങ
മാഹി: തിരഞ്ഞെടുപ്പടുത്തതോടെ മാഹിയിൽ എല്ലാവരുടെയും തല വെട്ടിമാറ്റി, പെരുമാറ്റച്ചട്ട പ്രകാരം മുഖ്യമന്ത്രിയുടേയും മന്ത്രിമാരുടേയും വരെ തല വെട്ടി മാറ്റിയിരിക്കയാണ്. അവിടത്തെ പ്രതിമകളുടെ തലയ്ക്കു മാത്രം ഇളവ് നൽകി. കേരളത്തിനകത്ത് എന്നാൽ കേരളത്തിന്റേതല്ലാത്ത മാഹിയിലെ തെരഞ്ഞെടുപ്പു ചട്ടങ്ങൾ അറിഞ്ഞാൽ ആരും മൂക്കത്ത് വിരൽ വച്ചു പോകും.
പുതുച്ചേരി സംസ്ഥാനത്തിന്റെ ഭാഗമായ മാഹിയിൽ ഒരേ ഒരു നിയമസഭാമണ്ഡലമാണ് നിലവിലുള്ളത്. എന്നാൽ തെരഞ്ഞെടുപ്പു കമ്മീഷന്റെ നോട്ടം മണ്ഡലത്തിന്റെ മുക്കിലും മൂലയിലുമെത്തുന്നു. സർക്കാർ സ്ഥാപിച്ച പ്രതിമകളല്ലാതെ മറ്റൊന്നും ഇവിടെ കാണാനാവില്ല. കേരളത്തിലെ തെരഞ്ഞെടുപ്പു രീതിയിൽനിന്നും തികച്ചും വേറിട്ടു നിൽക്കുകയാണ് മാഹിയിലെ തെരഞ്ഞെടുപ്പ്. ബാനറുകളോ പോസ്റ്ററുകളോ പൊതുസ്ഥലങ്ങളിലോ സ്വകാര്യ സ്ഥലങ്ങളിലോ പ്രദർശിപ്പിക്കാൻ പാടില്ല.
പാർട്ടിയുടേയോ മുന്നണികളുടേയോ യോഗങ്ങളിൽ ചായ കൊടുത്താൽ ഇവിടെ ചട്ട ലംഘനമാണ്, മോരുംവെള്ളമോ വെള്ളമോ കൊടുക്കാം. വീടുകളിൽ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നടക്കുന്ന കുടുംബയോഗങ്ങളിലും വിലക്ക് ബാധകം അവിടെ ചായയും ബിസ്‌ക്കറ്റും കൊടുക്കുന്ന കേരളത്തിലെ പതിവ് തുടർന്നാൽ നടപടി ഉറപ്പ്. വിലക്കെല്ലാം താഴേത്തലത്തിൽ മാത്രമാണെന്നു കരുതിയാൽ തെറ്റി. മുഖ്യമന്ത്രി, മന്ത്രിമാർ, പ്രതിപക്ഷനേതാവ്, എംഎൽഎ മാർ എന്നിവർക്കിപ്പോൾ പുതുച്ചേരിയിൽ വി.ഐ.പി.പരിവേഷമില്ല. എല്ലാം സാധാരണ പൗരന്മാർ.
പുതുച്ചേരി സർക്കാറിന്റെ ഔദ്യോഗിക വെബ്‌സൈറ്റിലും തിരഞ്ഞെടുപ്പുകമ്മീഷൻ പിടിമുറുക്കി. മുഖ്യമന്ത്രിയുടേയും മന്ത്രിമാരുടേയും എംഎൽഎ. മാരുടേയും ഫോട്ടോകളെല്ലാം വെബ്‌സൈറ്റിൽനിന്നും എടുത്തു മാറ്റപ്പെട്ടു. രാഷ്ട്രീയ നേതാക്കളുടെ കൈകൂപ്പി നിൽക്കുന്നതും ചിരിച്ചു നിൽക്കുന്നതുമായ ഒരു ദൃശ്യവും കാണാത്തിടമായി മാഹി മാറിയിരിക്കയാണ്. പുതുച്ചേരി പൊതുസ്ഥലം വികൃതമാക്കൽ നിരോധന നിയമപ്രകാരം അധികൃതർ എല്ലാ പരസ്യങ്ങളും ഇതിനോടകം നീക്കം ചെയ്തുകഴിഞ്ഞു. കുടുംബയോഗങ്ങളിൽ സ്ഥാനാർത്ഥിയുടെ ചിത്രം പതിച്ച നോട്ടീസോ മറ്റോ നൽകാനും പാടില്ല.

മാത്രമല്ല അത്തരം യോഗം ചേരുന്ന സ്ഥലങ്ങളും പങ്കെടുക്കുന്ന നേതാക്കളുടെ വിവരവും വ്യക്തമായി തെരഞ്ഞെടുപ്പ് വരണാധികാരിയെ അറിയിച്ചിരിക്കണം. ബസ്സ് വെയിറ്റിങ് ഷെൽട്ടറുകൾക്കു പോലും മാഹിയിൽ തിരഞ്ഞെടുപ്പു നിയന്ത്രണം വന്നു കഴിഞ്ഞു. രാഷ്ട്രീയ പാർട്ടികൾ നിർമ്മിച്ച് സ്മാരകമാക്കിയതും അല്ലാത്തതുമായ ബസ്സ് ഷെൽട്ടറുകൾ തുണിവച്ച് മൂടിക്കെട്ടിയിരിക്കയാണ്. ഏതെങ്കിലും പാർട്ടിയുമായോ മുന്നണിയുമായോ ഉള്ള ബന്ധം വ്യക്തമാക്കുന്നതു കൊണ്ടാണ് വെയിറ്റിങ്്് ഷെൽട്ടറുകൾ മറയ്ക്കാൻ കാരണമായത്.
പൊതു പരിപാടികളിൽ രാഷ്ട്രീയ പാർട്ടി നേതാക്കൾക്ക് പങ്കെടുക്കാൻ പാടില്ല. സർക്കാർ പരിപാടികളിൽ സർക്കാർ ഉദ്യോഗസ്ഥർക്ക് മാത്രമായി വരണാധികാരി പരിമിതപ്പെടുത്തിയിട്ടുണ്ട്. ക്ഷേത്രോത്സവങ്ങളുമായി ബന്ധപ്പെട്ട അനുബന്ധ ചടങ്ങുകളിൽ രാഷ്ട്രീയക്കാർക്ക് മുഖം കാണിക്കുന്നതിലും വിലക്കുണ്ട്. സ്‌ക്കൂൾ വാർഷികാഘോഷങ്ങൾക്കും തിരഞ്ഞെടുപ്പു കമ്മീഷന്റെ നിയന്ത്രണങ്ങളുണ്ട്. പി.ടി.എ. ഭാരവാഹികൾ സ്റ്റേജിൽ കയറാൻ പാടില്ല. വേദിയിലിരിക്കുന്നതു മുഴുവൻ സർക്കാർ ഉദ്യോഗസ്ഥർ മാത്രം. രാഷ്ട്രീയേതര ചടങ്ങുകൾക്ക് സർക്കാർ ഉദ്യോഗസ്ഥർ പങ്കെടുക്കണമെങ്കിൽ വരണാധികാരിയുടെ മുൻകൂർ അനുമതി വാങ്ങണം. ലംഘിച്ചാൽ വിശദീകരണ നോട്ടീസ് ഉറപ്പ്.
കണ്ണൂർ , കോഴിക്കോട് ജില്ലകളുടെ അകത്ത് നിലകൊള്ളുന്ന 9 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുള്ള സ്ഥലമാണ് മാഹി. നേരത്തെ രണ്ട് നിയമസഭാ മണ്ഡലങ്ങളുണ്ടായിരുന്ന മാഹിയിൽ 2011 ലെ തിരഞ്ഞെടുപ്പിൽ അത് ഒന്നായി ചുരുങ്ങി. 29,000 ത്തോളം വോട്ടർമാരുള്ള മാഹിയിൽ കേരളത്തോടൊപ്പമാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. തെരഞ്ഞെടുപ്പ് ചട്ടങ്ങളുടെ സവിശേഷതകൾ കൊണ്ട് ശ്രദ്ധേയമാവുകയാണ് മാഹി. നിലവിൽ കോൺഗ്രസ്സിലെ ഇ.വത്സരാജാണ് മാഹിയെ പ്രതിനിധീകരിക്കുന്നത്.



