- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അച്ഛനേക്കാൾ വലിയൊരു ആളാണ് മഹേഷ് പപ്പ എനിക്ക്; ലോകത്തെ എല്ലാ പെൺകുട്ടികൾക്കും ഇതുപോലെയൊരു അച്ഛനെ കിട്ടിയിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചുപോകുന്നു; ഇത്തവണ സമൂഹ വിവാഹത്തിന്റെ ഭാഗമായവരിൽ മുസ്ലിം ക്രൈസ്തവ യുവതികൾക്കൊപ്പം എച്ച് ഐ വി ബാധിതരും; ഡൈമണ്ട് കച്ചവടക്കാൻ മഹേഷ് സാവാനിയുടെ മനുഷ്യസ്നേഹത്തിന്റെ കഥ ചർച്ചയാക്കി പശ്ചാത്യമാധ്യമങ്ങളും
ഭവൻനഗർ: അച്ഛന്റെ വിയോഗം സൃഷ്ടിച്ച അനാഥത്വത്തിലും ഭാവിയെക്കുറിച്ചുള്ള അനിശ്ചിതത്വത്തിലും കഴിയുന്ന പെൺമക്കൾക്ക് ആശ്വാസമാകുന്ന ഒരു വ്യവസായിയുണ്ട്, ഗുജറാത്തിൽ. മഹേഷ് സവാനി. പിതൃദിനം ലോകമെമ്പാടും ആഘോഷിക്കുമ്പോൾ ലോകം ചർച്ചയാക്കുകയാണ് മഹേഷ് സവാനിയെന്ന ഡൈമണ്ട് കച്ചവടക്കാരന്റെ കഥ. വിദേശ മാധ്യമങ്ങളിലും താരമാണ് ഈ ഗുജറാത്തി. മഹേഷ് സവാനി. മഹേഷ് പപ്പ എന്ന് അവർ അദ്ദേഹത്തെ വിളിക്കുന്നു. മഹേഷ് പപ്പയുടെ സ്വപ്നമാണ് ഇന്ന് ഈ യുവതികളുടെ ജീവിതം. അച്ഛന്റെ സ്ഥാനത്ത് നിന്നുകൊണ്ട് ഒരു കുറവും വരുത്താതെ 251 പേരുടെ വിവാഹം നടത്തികൊടുത്തത് ഈ 47കാരനാണ്. ഇതിൽ അഞ്ച് മുസ്ലീങ്ങളും ഒരു ക്രിസ്ത്യൻ കുട്ടിയും വരും. കന്യാദാനമാണ് ചെയ്യുന്നത്. രണ്ട് എച്ച് ഐ വി പോസിറ്റിവായ യുവതികളുടെ വിവാഹവും നടത്തി. നിർധനരായ വീടുകളിലെ അച്ഛനില്ലാത്ത പെൺകുട്ടികളുടെ വിവാഹം നടത്തികൊടുക്കുകയെന്നത് സവാനി ജീവിത സപര്യയായി എടുത്തിട്ട് ഏതാണ്ട് പത്ത് വർഷക്കാലമായി. അന്തരിച്ച സ്വന്തം സഹോദരന്റെ രണ്ട് പെൺമക്കളുടെ വിവാഹം നടത്തികൊടുത്തായിരുന്നു തുടക്കം. 'ഭർത്താവി
ഭവൻനഗർ: അച്ഛന്റെ വിയോഗം സൃഷ്ടിച്ച അനാഥത്വത്തിലും ഭാവിയെക്കുറിച്ചുള്ള അനിശ്ചിതത്വത്തിലും കഴിയുന്ന പെൺമക്കൾക്ക് ആശ്വാസമാകുന്ന ഒരു വ്യവസായിയുണ്ട്, ഗുജറാത്തിൽ. മഹേഷ് സവാനി. പിതൃദിനം ലോകമെമ്പാടും ആഘോഷിക്കുമ്പോൾ ലോകം ചർച്ചയാക്കുകയാണ് മഹേഷ് സവാനിയെന്ന ഡൈമണ്ട് കച്ചവടക്കാരന്റെ കഥ. വിദേശ മാധ്യമങ്ങളിലും താരമാണ് ഈ ഗുജറാത്തി.
മഹേഷ് സവാനി. മഹേഷ് പപ്പ എന്ന് അവർ അദ്ദേഹത്തെ വിളിക്കുന്നു. മഹേഷ് പപ്പയുടെ സ്വപ്നമാണ് ഇന്ന് ഈ യുവതികളുടെ ജീവിതം. അച്ഛന്റെ സ്ഥാനത്ത് നിന്നുകൊണ്ട് ഒരു കുറവും വരുത്താതെ 251 പേരുടെ വിവാഹം നടത്തികൊടുത്തത് ഈ 47കാരനാണ്. ഇതിൽ അഞ്ച് മുസ്ലീങ്ങളും ഒരു ക്രിസ്ത്യൻ കുട്ടിയും വരും. കന്യാദാനമാണ് ചെയ്യുന്നത്. രണ്ട് എച്ച് ഐ വി പോസിറ്റിവായ യുവതികളുടെ വിവാഹവും നടത്തി.
നിർധനരായ വീടുകളിലെ അച്ഛനില്ലാത്ത പെൺകുട്ടികളുടെ വിവാഹം നടത്തികൊടുക്കുകയെന്നത് സവാനി ജീവിത സപര്യയായി എടുത്തിട്ട് ഏതാണ്ട് പത്ത് വർഷക്കാലമായി. അന്തരിച്ച സ്വന്തം സഹോദരന്റെ രണ്ട് പെൺമക്കളുടെ വിവാഹം നടത്തികൊടുത്തായിരുന്നു തുടക്കം. 'ഭർത്താവിനെ നഷ്ടപ്പെട്ട സ്ത്രീകളെ സംബന്ധിച്ച് പെൺമക്കളുടെ വിവാഹം വലിയ വെല്ലുവിളിയാണ്. അവർക്ക് ഒരു കൈത്താങ്ങ് നൽകുകയാണ് എന്റെ ലക്ഷ്യം.' സവാനി പറയുന്നു.
ഭവൻനഗറിലെ റപാർഡ് ഗ്രാമ നിവാസിയാണ് സാവാനി. പാരമ്പര്യമായി തുടരുന്ന ഡയമണ്ട് ബിസിനസ്സാണ് തൊഴിൽ. സമ്പാദിക്കുന്ന പണത്തിൽ നിന്നും ഒരു വിഹിതം നിർധനരായ പെൺകുട്ടികൾക്കായി മാറ്റിവെയ്ക്കും. അച്ഛനില്ലാത്തതിന്റെ കുറവ് പെൺകുട്ടികളുടെ വിവാഹത്തിൽ ഉണ്ടാകരുതെന്ന് സവാനിക്ക് നിർബന്ധമുണ്ട്. അതിനാൽ തന്നെ ഓരോരുത്തരുടേയും വിവാഹത്തിന് നാല് ലക്ഷം രൂപയാണ് സവാനി മുടക്കിയത്.
''അച്ഛനേക്കാൾ വലിയൊരു ആളാണ് മഹേഷ് പപ്പ എനിക്ക്. ലോകത്തെ എല്ലാ പെൺകുട്ടികൾക്കും ഇതുപോലെയൊരു അച്ഛനെ കിട്ടിയിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചുപോകുന്നു'' 2014ൽ വിവാഹിതയായ നഹേഡ ബാന പറയുന്നു. 'ഒരു മെസേജ് അയച്ചാൽ മതി, മഹേഷ് പപ്പ ഓടി വരും'' സവാനിയെക്കുറിച്ച് ഹിന കാതിരിയ എന്ന യുവതിയുടെ പ്രതികരണം ഇങ്ങനെ. ആറ് വയസ്സുള്ളപ്പോൾ അച്ഛനെ നഷ്ടപ്പെട്ട ഹിന 2015ലാണ് വിവാഹിതയായത്.
ഇതിനോടകം 700ലധികം പെൺകുട്ടികളുടെ വിവാഹമാണ് ഈ വ്യവസായി മുഴുവൻ ചിലവുകളും ഏറ്റെടുത്ത് നടത്തിയിട്ടുള്ളത്. കല്യാണത്തിനോടനുബന്ധിച്ചുള്ള ചെലവ് ഏറ്റെടുക്കാൻ മാത്രമല്ല സവാനി തയ്യാറാകുന്നത്. പേരിനൊരു കല്യാണം നടത്തി ഉത്തരവാദിത്വങ്ങളിൽ നിന്ന് ഒഴിയാനും സവാനി തയാറല്ല. വിവാഹിതരായ പെൺമക്കൾക്ക് എന്താവശ്യത്തിനും ഈ അച്ഛന്റെ അരികിൽ എത്താം. സഹായം ആവശ്യപ്പെടാം. 2012 മുതൽ എല്ലാ ഡിസംബർ മാസത്തിലും നിർധനരായ യുവതീയുവാക്കൾക്കായി സമൂഹ വിവാഹം സംഘടിപ്പിക്കാനും സവാനിക്ക് കഴിയുന്നുണ്ട്. അങ്ങനെ ഡിസംബറിൽ നടന്ന സമൂഹ വിവാഹത്തിലാണ് സവാനിയുടെ സ്വന്തം മക്കളുടെ വിവാഹവും നടന്നത്. തനിക്കു കഴിവുള്ളിടത്തോളം കാലം ഈ സദ്കർമ്മങ്ങൾ അഭംഗുരം തുടരുക എന്നതാണ് മഹേഷ് സവാനിയുടെ സ്വപനം.
2008 മുതൽ തന്നെ ചാരിറ്റി പ്രവർത്തനരംഗത്ത് സജീവമാണ് മഹേഷ് സവാനി. തന്റെ ജോലിക്കാരിലൊരാൾ മകളുടെ വിവാഹത്തിന് തൊട്ടുമുമ്പ് പെട്ടെന്ന് മരിച്ചതാണ് ഇത്തരമൊരു ചാരിറ്റിരംഗത്തേക്ക് ഇറങ്ങാൻ സവാനിക്ക് പ്രേരണയായത്.