- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
'ഞാൻ മകളെ കണ്ടിട്ട് 135 ദിവസമായി; ജൂൺ മുതൽ ക്വാറന്റെയ്നിലും ബയോ ബബ്ളിലുമാണ്'; ട്വന്റി-20 ലോകകപ്പിനിടെ വീട്ടിലേക്ക് മടങ്ങാൻ ജയവർധന
ഒമാൻ: ട്വന്റി-20 ലോകകപ്പിൽ കളിക്കുന്ന ശ്രീലങ്കൻ ടീമിന്റെ ബാറ്റിങ് കൺസൾട്ടന്റ് ആയ മുൻ താരം മഹേല ജയവർധന നാട്ടിലേക്ക് മടങ്ങാനൊരുങ്ങുന്നു. ലോകകപ്പിലെ ബയോ ബബ്ൾ സംവിധാനം മാനസിക സമ്മർദ്ദമുണ്ടാകുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് ജയവർധന ടീം വിട്ടത്.
അതേസമയം സാങ്കേതിക വിദ്യയുടെ സഹായത്തോടെ ശ്രീലങ്കയിലെ വീട്ടിലിരുന്ന് ടീമിനുവേണ്ട കാര്യങ്ങൾ ചെയ്യുമെന്ന് ജയവർധന വ്യക്തമാക്കി. ഗ്രൂപ്പ് എയിലെ യോഗ്യതാ മത്സരങ്ങളിലെ തകർപ്പൻ പ്രകടനത്തോടെ ശ്രീലങ്ക സൂപ്പർ 12-ൽ എത്തിയിട്ടുണ്ട്.
ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസിന്റെ ഒപ്പം തുടർന്ന ജയവർധന കഴിഞ്ഞ ജൂൺ മുതൽ ബയോ ബബ്ളിലാണ്. മകളെ കണ്ടിട്ട് 135 ദിവസമായെന്നും അച്ഛനെന്ന നിലയിൽ ഇത്രയും ദിവസങ്ങൾ മകളെ കാണാതിരിക്കാനാകില്ലെന്നും ജയർവധന പറയുന്നു.
'ഇത് വളരെ പ്രയാസമേറിയ കാര്യമാണ്. ഞാൻ മകളെ കണ്ടിട്ട് 135 ദിവസമായി. ജൂൺ മുതൽ ക്വാറന്റെയ്നിലും ബയോ ബബ്ളിലുമാണ്. എന്റെ അവസ്ഥ എല്ലാവർക്കും മനസിലാകുമെന്ന് ഞാൻ കരുതുന്നു. വീട്ടിലേക്ക് തിരിച്ചുപോകാനുള്ള ഒരുക്കത്തിലാണ് ഇപ്പോൾ.' ജയവർധന വ്യക്തമാക്കുന്നു.
ഇംഗ്ലണ്ടിലെ 100 പന്തുകളുടെ ടൂർണമെന്റായ 'ദി ഹൻട്രഡിൽ' സതേൺ ബ്രെയ്വ്സ് ടീമിന്റെ ബാറ്റിങ് കൺസൾട്ടന്റായിരുന്നു ജയർവധന. ഉദ്ഘാന സീസണിൽ തന്നെ സതേൺ ബ്രെയ്വ്സ് കിരീടം നേടി. അതിനുശേഷം ജയവർധന ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസിനൊപ്പം ചേർന്നു. അവിടേയും ബയോ ബബ്ളും ക്വാറന്റെയ്നുമുണ്ടായിരുന്നു. ഐപിഎല്ലിന് ശേഷം ട്വന്റ-20 ലോകകപ്പ് കൂടി ആയതോടെ താരത്തിന് ബയോ ബബ്ൾ സംവിധാനം അസഹനീയമാകുകയായിരുന്നു.