കൊച്ചി: ദിലീപിന് സുരക്ഷയൊരുക്കാനെത്തിയ തണ്ടർ ഫോഴ്‌സിനെ പൊലീസ് പിടിച്ചതുകൊട്ടാരക്കരയിലായിരുന്നു. ദിലീപിനെ എന്നും എതിർത്ത ബൈജു കൊട്ടാരക്കരയിൽ ഇത് ആശങ്കയും ഉണ്ടാക്കി. ഇതേ കുറിച്ച് അന്വേഷിക്കണമെന്ന് ബൈജു കൊട്ടാരക്കര പൊലീസിനോട് ആവശ്യപ്പെട്ടു. തൊട്ടു പിറകെ തിരുവനന്തപുരത്തേക്കുള്ള തണ്ടർ ഫോഴ്‌സിന്റെ യാത്ര മലേഷ്യൻ സ്പീക്കർക്ക് സുരക്ഷയൊരുക്കാനാണെന്നും വ്യക്തമായി. എന്നാൽ തർക്കം അവിടെ കൊണ്ട് തീർന്നില്ല. സിനിമയിലെ ചേരി തിരിവിനെ ഈ വിഷയം മൂർച്ഛിപ്പിക്കുകയാണ്. ഒരു വാട്‌സ് ആപ്പ് ഗ്രൂപ്പിൽ നടന്ന ചർച്ചയാണ് ഇതിന് കാരണം.

ദിലീപിനെ അനുകൂലിക്കുന്നവരിൽ പ്രധാനിയാണ് നടനും സംവിധായകനുമായ മഹേഷ്. ദിലീപ് തെറ്റ് ചെയ്തിട്ടില്ലെന്ന് ഉറച്ച് വിശ്വസിക്കുന്ന സിനിമാക്കാരൻ. ചാനൽ ചർച്ചകളിൽ ദിലീപ് പക്ഷത്തെ ഉറച്ച മുഖം. പലപ്പോഴും ബൈജു കൊട്ടാരക്കരയുമായി ചർച്ചകളിൽ ഏറ്റുമുട്ടി മഹേഷ്. ദിലീപിന് ജാമ്യം കിട്ടിയപ്പോൾ ആശ്വസിച്ച സിനിമാക്കാരൻ. ദിലീപിന്റെ തണ്ടർ ഫോഴ്‌സ് വിവാദത്തിൽ ഒരു ഗ്രൂപ്പിൽ മഹേഷ് ഇങ്ങനെ കുറിച്ചു.-കഷ്ട്ടം. കൊതുകിനെ ഓടിക്കുവാൻ ആരും ആറ്റം ബോബ് പൊട്ടിക്കാറില്ല. മലേഷ്യൻ സ്പീക്കർക്കൊപ്പം വന്ന തണ്ടർബോൾട്ടിനെയാണ് കൊട്ടാരക്കരയിൽ പൊലീസ് പിടിച്ചത്. ചെക്ക് ചെയ്ത് പൊലീസ് വിട്ടയച്ചതായി വാർത്തയും വന്നു. പക് ഷേ വാർത്ത വായിക്കുവാൻ അക്ഷരങ്ങൾ അറിഞ്ഞിരിക്കണം .അതിനു പഠിത്തം വേണം. മിനിമം സ്‌ക്കൂളിൽ എങ്കിലും പോയിരിക്കണം.-മാക്ട ഭാരവാഹി കൂടിയായ ബൈജു കൊട്ടാരക്കരയെ കളിയാക്കിയത് ഇങ്ങനെയാണ്.

ബൈജു കൊട്ടാരക്കരയും ഇതേ ഗ്രൂപ്പിലെ അംഗമായിരുന്നു. അതുകൊണ്ട് തന്നെ മറുപടി ഉടനെത്തി. എടോ മഹേഷ്.... താൻ ദിലീപിന്റെ കയ്യിൽ നിന്ന് പിച്ച വാങ്ങിയതും സിനിമകളിൽ ചാൻസ് ഇപ്പൊൾ ഇരന്നു വാങ്ങുന്നതും നാട്ടിൽ പാട്ടാണ്. അയാളുടെ അപ്പി കൂടി കഴുകി കൊടുക്കുക. തന്നെ പോലുള്ള നാലാംകിട ജീർണിച്ച മനസ്സുള്ള ഒരു ചെറ്റയല്ല ഞാൻ. എന്റെ വിദ്യഭ്യാസം അറിയണമെന്കിൽ കേരളാ യൂണവേഴ്‌സിറ്റിയിൽ താനൊന്ന് അന്വേഷിച്ചാൽ മതി. 

തനിക്ക് വിദ്യഭ്യാസം കൂടിയതുകൊണ്ട് ആയിരിക്കാം അമേരിക്കയിൽ ഷിക്കാഗോയിലുള്ള മലയാളി ബിജുവിന്റെ ഗ്യാസ് സ്റ്റേഷനിൽ ജോലിക്ക് നിന്നതും ഒരു കസ്റ്റമറുടെ ക്രെഡിറ്റ് കാർഡ് അടിച്ചു മാറ്റിയതിന് ജയിലിൽ പോയതും. ഐ എ എസ്. ഉണ്ടായതുകൊണ്ടാണ് താൻ 24 വീലുള്ള ലോറി ഡ്രൈവറായതും. എടോ മഹേഷേ ഒരാളെ അച്ഛാന്നു വിളി. തനിക്കു പിച്ച തരുന്ന എല്ലാവരേയും വിളിക്കല്ലെ. തനിക്കും രണ്ടു പെൺമക്കളല്ലെ? ഈ ബലാത്സംഗ ഗുണ്ടകൾക് വേണ്ടി വീടുപണി ചെയ്ത് ആസനം താങ്ങി നടക്കുന്ന നീ അവരുടെ ഭാവി കൂടി ഓർകേണ്ടേ? നാണമില്ലേ തനിക്ക്? ഇതിലും ഭേദം പോയി. ................ചെയ്യടോ-ബൈജു കുറിച്ചു.

ഇതിന് മഹേഷ് കുറിച്ച മറുപടി ഇങ്ങനെ-പ്രിയ ബൈജു കൊട്ടാരക്കര, ഞാൻ പറഞ്ഞതു ശരിവെയ്ക്കാൻ, തന്റെ നിലവാരം ഇത്രമോശമാണന്ന് കാണിക്കുവാൻ, തന്റെ അന്തസ്സ് വളരെ കുറവാണ് എന്ന് മറ്റുള്ളവരെ അറിയിക്കാൻ ഈ മുകളിൽ എഴുതിയിരിക്കുന്ന ഭാഷ തന്നെ അധികമാണ്. ഞാൻ പ്രത്യെകിച്ച് ഇനി താങ്കൾ എന്ന മഹാനെക്കുറിച്ച് ഒന്നും തന്നെ പറയേണ്ടതായി ഇല്ല. ഈ ഗ്രൂപ്പിലെ മാന്യ മിത്രങ്ങൾ അല്ലണ്ട് തന്നെ മനസ്സിലാക്കിക്കൊള്ളും.

ഞാൻ ഒരു ഗ്യാസ് സ്റ്റേഷനിൽ ജോലി ചെയ്തതായി അങ്ങയ്ക്ക് തെളിയിക്കാമെങ്കിൽ ( ഉടമ എന്നു താങ്കൾ പറയുന്ന ബിജുവിനെ വരെ കൊണ്ടു വരാം) ഞാൻ വന്നു അങ്ങ് പറയുന്ന ജോലി ചെയ്യാം. പിന്നെയല്ലെ പൊലീസും അറസ്റ്റും (കിഡിറ്റ് കാർഡും. ശരിക്കും നടന്നത് അറിയണമെന്നാണങ്കിൽ 2006 ലെ ജൂൺ മാസ്സത്തിലെ കന്യകയോ, 2005 അവസാനത്തെ മാസത്തിലെ രണ്ടു ലക്കം വെള്ളിനക്ഷത്രമോ വായിച്ചാൽ മതി. എന്റെ അമേരിക്കൻ ജീവിതരീതികളെക്കുറിച്ച് അതിൽ പറഞ്ഞട്ടുണ്ട്. എനിക്ക് ഒന്നും ഒളിക്കണ്ടതായി ഇല്ല.

പിന്നെ 24വിലുള്ള ട്രക്ക് ഓടിച്ചിട്ടുണ്ട്. അതിൽ അഭിമാനവുമുണ്ട്. താങ്കളെപ്പോലെ ഒരു മാന്യൻ കാണിച്ചുകൂട്ടിയത് എന്നാണ് എന്നു് പറഞ്ഞ് ഞാൻ എന്റെ നിലവാരം കളയുന്നില്ല. അങ്ങാടിയിൽ തോറ്റതിന് അമ്മയുടെ നേരെ എന്നു കേട്ടിണ്ടുണ്ട്. ഇപ്പോഴാണ് അനുഭവപ്പെടുന്നത്. എന്റെ കുടുബത്തിനെ ഇതിലേയ്ക്ക് വലിച്ചെഴച്ച് പ്രത്യേകിച്ച് എന്റെ മക്കളെ; കഷ്ട്ടം; എന്തു പറയാൻ. താങ്കൾ ഇനിയെങ്കിലും മനുഷ്യനാകു. മനസ്സിലാക്കു; ഭ്രാന്തിന് ഇപ്പോഴും ചികിത്സയുണ്ട്.-മഹേഷ് കുറിച്ചു.