- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
472 പെൺമക്കളെ കെട്ടിച്ചുവിട്ട ഒരു അച്ഛൻ നമ്മുടെ നാട്ടിലുണ്ടെന്നറിയാമോ? എല്ലാവർക്കും കൊടുത്തത് നാലു ലക്ഷത്തിന്റെ സ്വർണവും വസ്ത്രങ്ങളും
സന്തോഷകരമായ കുടുംബജീവിതത്തിലേക്ക് പെൺമക്കളെ കൈപിടിച്ച് നയിക്കുന്നതിൽപ്പരം ഒരച്ഛന് സന്തോഷിക്കാൻ മറ്റൊന്നും വേണ്ട. മഹേഷ് സാവനി അങ്ങനെ ജീവിതത്തിലേക്ക് കൈപിടിച്ചുകൊടുത്തത് 472 പെൺമക്കൾക്കാണ്. പിതാവിനെ നഷ്ടപ്പെട്ട പെൺമക്കളുടെ വിവാഹം നടത്തിക്കൊടുക്കുന്നതിലൂടെയാണ് മഹേഷ് തന്റെ പ്രാർത്ഥന നിറവേറ്റുന്നത്. കഴിഞ്ഞ ഏതാനും വർഷങ്ങൾക്കിടെയാണ് മഹേഷ് ഇത്രയും പെൺകുട്ടികളുടെ വിവാഹം നടത്തിയത്. വ്യവസായിയായ മഹേഷ് തന്റെ വരുമാനത്തിന്റെ സിംഹഭാഗവും ചെലവഴിക്കുന്നത് ഈ ജീവകാരുണ്യ പ്രവർത്തനത്തിനുതന്നെ. തന്റെ സഹോദരന്റെ മരണശേഷം അദ്ദേഹത്തിന്റെ രണ്ട് പെൺകുട്ടികളുടെ വിവാഹം നടത്തിക്കൊണ്ടാണ് പത്തുവർഷം മുമ്പ് മഹേഷ് ഈ പ്രവർത്തിക്ക് തുടക്കമിട്ടത്. അച്ഛനെ നഷ്ടപ്പെട്ട മറ്റു പെൺകുട്ടികളെക്കുറിച്ചും അതോടെ മഹേഷ് ചിന്തിക്കാൻ തുടങ്ങി. 2008 മുതൽ തന്റെ വരുമാനത്തിൽനിന്ന് വലിയൊരു പങ്ക് ഇത്തരം പെൺകുട്ടികളുടെ വിവാഹത്തിനായി മഹേഷ് നീക്കിവച്ചു. വർഷം തോറും സമൂഹ വിവാഹം നടത്തി പെൺകുട്ടികൾക്ക് പുതിയ ജീവിതം സമ്മാനിക്കുന്നു. റിയൽ എസ്റ്റേറ്റ്, വജ്രവ്യ
സന്തോഷകരമായ കുടുംബജീവിതത്തിലേക്ക് പെൺമക്കളെ കൈപിടിച്ച് നയിക്കുന്നതിൽപ്പരം ഒരച്ഛന് സന്തോഷിക്കാൻ മറ്റൊന്നും വേണ്ട. മഹേഷ് സാവനി അങ്ങനെ ജീവിതത്തിലേക്ക് കൈപിടിച്ചുകൊടുത്തത് 472 പെൺമക്കൾക്കാണ്. പിതാവിനെ നഷ്ടപ്പെട്ട പെൺമക്കളുടെ വിവാഹം നടത്തിക്കൊടുക്കുന്നതിലൂടെയാണ് മഹേഷ് തന്റെ പ്രാർത്ഥന നിറവേറ്റുന്നത്.
കഴിഞ്ഞ ഏതാനും വർഷങ്ങൾക്കിടെയാണ് മഹേഷ് ഇത്രയും പെൺകുട്ടികളുടെ വിവാഹം നടത്തിയത്. വ്യവസായിയായ മഹേഷ് തന്റെ വരുമാനത്തിന്റെ സിംഹഭാഗവും ചെലവഴിക്കുന്നത് ഈ ജീവകാരുണ്യ പ്രവർത്തനത്തിനുതന്നെ. തന്റെ സഹോദരന്റെ മരണശേഷം അദ്ദേഹത്തിന്റെ രണ്ട് പെൺകുട്ടികളുടെ വിവാഹം നടത്തിക്കൊണ്ടാണ് പത്തുവർഷം മുമ്പ് മഹേഷ് ഈ പ്രവർത്തിക്ക് തുടക്കമിട്ടത്.
അച്ഛനെ നഷ്ടപ്പെട്ട മറ്റു പെൺകുട്ടികളെക്കുറിച്ചും അതോടെ മഹേഷ് ചിന്തിക്കാൻ തുടങ്ങി. 2008 മുതൽ തന്റെ വരുമാനത്തിൽനിന്ന് വലിയൊരു പങ്ക് ഇത്തരം പെൺകുട്ടികളുടെ വിവാഹത്തിനായി മഹേഷ് നീക്കിവച്ചു. വർഷം തോറും സമൂഹ വിവാഹം നടത്തി പെൺകുട്ടികൾക്ക് പുതിയ ജീവിതം സമ്മാനിക്കുന്നു.
റിയൽ എസ്റ്റേറ്റ്, വജ്രവ്യാപാരം, സ്‌കൂളുകൾ തുടങ്ങി പല മേഖലകളിലും വ്യവസായങ്ങളുള്ള മഹേഷ് ഓരോ പെൺകുട്ടിക്കും നാലുലക്ഷം രൂപയുടെ സ്വർണവും വസ്ത്രവും നൽകന്നു. ഇതിന് പുറമെ അത്യാവശ്യം പാത്രങ്ങളും ഇലക്ട്രോണിക് ഉപകരണങ്ങളും നൽകും. ഇക്കൊല്ലം മാത്രം 216 പെൺകുട്ടികളെയാണ് മഹേഷ് വിവാഹം കഴിപ്പിച്ച് അയക്കുന്നത്.
മഹേഷിന്റെ അനുഗ്രഹത്തോടെ ജീവിതത്തിലേക്ക് കടന്ന പെൺകുട്ടികളെല്ലാം അദ്ദേഹത്തെ പിതാവിന്റെ സ്ഥാനത്താണ് കാണുന്നത്. സമൂഹവിവാഹം നടത്തി പേരെടുക്കുകയല്ല മഹേഷ് ചെയ്യുന്നത്. ഇപ്പോഴും എന്താവശ്യമുണ്ടെങ്കിലും ഒരു എസ്.എം.എസ് അയച്ചാൽ അദ്ദേഹം അവരുടെ അടുത്തെത്തും. എന്താവശ്യത്തിനും തുണയായി അവർക്കൊപ്പം ഈ പിതാവുണ്ട്.