- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് മാഹിയിൽ സമ്മാനപ്പെരുമഴ; സൗജന്യമായി മിക്‌സിയും ഗ്രൈൻഡറും ലാപ്‌ടോപ്പും; മുൻ ആഭ്യന്തര മന്ത്രി വത്സരാജിനെ തളയ്ക്കാൻ മുഖ്യമന്ത്രിയും സ്പീക്കറും മന്ത്രിയും; കൊതിയോടെ നോക്കി ചുറ്റുമുള്ള കേരളീയർ
മാഹി : തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് ആനുകൂല്യങ്ങളുടെ പെരുമഴയുമായി പുതുച്ചേരി മുഖ്യമന്ത്രി എൻ. രങ്കസ്വാമി മാഹിയിലെത്തി. കേരളത്തിലോ മറ്റ് അയൽ സംസ്ഥാനങ്ങളിലോ അടുത്ത കാലത്തൊന്നും ലഭിക്കാൻ സാധ്യതയില്ലാത്ത സമ്മാനങ്ങളുമായാണ് മുഖ്യമന്ത്രി എത്തിയത്. മാഹിക്കാർക്കുള്ള സമ്മാനങ്ങൾ അദ്ദേഹം പ്രഖ്യാപിക്കും. കേരളത്തിനകത്ത്്് എന്നാൽ കേരളത്
മാഹി : തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് ആനുകൂല്യങ്ങളുടെ പെരുമഴയുമായി പുതുച്ചേരി മുഖ്യമന്ത്രി എൻ. രങ്കസ്വാമി മാഹിയിലെത്തി. കേരളത്തിലോ മറ്റ് അയൽ സംസ്ഥാനങ്ങളിലോ അടുത്ത കാലത്തൊന്നും ലഭിക്കാൻ സാധ്യതയില്ലാത്ത സമ്മാനങ്ങളുമായാണ് മുഖ്യമന്ത്രി എത്തിയത്. മാഹിക്കാർക്കുള്ള സമ്മാനങ്ങൾ അദ്ദേഹം പ്രഖ്യാപിക്കും.
കേരളത്തിനകത്ത്്് എന്നാൽ കേരളത്തിന്റേതല്ലാത്ത മയ്യഴിയിൽ ഭൂരിഭാഗം പേർക്കും ആനുകൂല്യങ്ങൾ ലഭ്യമാകുമെന്നതാണ് സവിശേഷത. 42,000 ത്തോളം ജനങ്ങൾ അധിവസിക്കുന്ന മാഹിയിൽ 161 കുടുംബങ്ങൾ മാത്രമാണ് പേരിന് ദാരിദ്ര്യരേഖക്ക് താഴെയുള്ളത്. എന്നാൽ എല്ലാവർക്കും മുഖ്യമന്ത്രിയുടെ സമ്മാനം ഉറപ്പാണ്. 7,000 കാർഡുടമകളുടെ കുടുംബത്തിന് നൽകുന്ന സമ്മാനങ്ങൾ ഇങ്ങനെ. മിക്‌സിയും ഗ്രൈൻഡറും, +2 പാസായ 817 വിദ്യാർത്ഥികൾക്ക് ലാപ്‌ടോപ്പ്, പോണ്ടിച്ചേരി സംസ്ഥാനത്തിന്റെ ഭാഗമായ മാഹിയിൽ ഈ ആനുകൂല്യങ്ങളെല്ലാം ലഭിക്കുമ്പോൾ ഒരു വിളിപ്പാടകലെ കിടക്കുന്ന കേരളീയർക്ക് ഇത് അസൂയയോടെ മാത്രമേ നോക്കിക്കാണാനാകുന്നുള്ളൂ.
കേന്ദ്രഭരണ പ്രദേശമായ മാഹിയിൽ ഇടത്തരക്കാരും സമ്പന്നരുമാണ് നിലവിലുള്ളത്. കേന്ദ്ര നിരക്കിലാണ് ഇവിടെ ശമ്പളവും ആനുകൂല്യങ്ങളും. ലോവർ ഡിവിഷൻ ക്ലാർക്കായി പ്രവേശിക്കുന്ന ഒരാൾക്ക് 21,000 രൂപയാണ് ശമ്പളം. പ്രൈമറി ടീച്ചറായി ജോലി ആരംഭിക്കവേ 32,000 രൂപയും സ്റ്റാഫ് നേഴ്‌സായി പ്രവേശിക്കുമ്പോൾ 42,000 രൂപയും ലഭിക്കും. സർവ്വീസ് കൂടിയവർക്ക് ഒരു ലക്ഷം രൂപ ശമ്പളം ലഭിക്കുന്നുണ്ട്. ഇത്തരം ആനുകൂല്യങ്ങൾ ലഭിക്കുമ്പോൾ അതു നോക്കി നിൽക്കാനേ കേരളീയർക്കാവുന്നുള്ളൂ. ഒരു രാജ്യത്ത് രണ്ടു തരം നീതിയും രണ്ടു തരം പൗരത്വവും നിലനിൽക്കുന്നത് ജനാധിപത്യം ഉദ്‌ഘോഷിക്കുന്ന നാട്ടിൽ ഭൂഷണമല്ല.
മിക്‌സിയും ഗ്രൈൻഡറും ലാപ്‌ടോപ്പും നൽകാൻ മുഖ്യമന്ത്രി രംഗസ്വാമിയും ഒപ്പം നിയമസഭാ സ്പീക്കർ എ. സഭാപതിയും മന്ത്രി ടി. ത്യാഗരാജനും എത്തുന്നുണ്ട്. ഓരോ കുടുംബത്തിനും കൂപ്പൺ നേരിട്ടെത്തിച്ചാണ് സമ്മാന വിതരണക്രമം നടപ്പാക്കുക. മാഹിയിലും പള്ളൂരിലും വീടുകളിൽ കൂപ്പണുകൾ എത്തിച്ചു കഴിഞ്ഞു. കൂപ്പണുമായി വിതരണ കേന്ദ്രത്തിലെത്തിയാൽ ആനുകൂല്യം ലഭിക്കും. നാളെ രാവിലെ 9.30 ന് മാഹി ജവഹർലാൽ നെഹ്‌റു ഹയർ സെക്കന്ററി സ്‌ക്കൂളിൽ വച്ചും 11.30 ന് പള്ളൂർ കസ്തൂർബാ ഗാന്ധി ഗവൺമെന്റ് ഹയർ സെക്കന്ററി സ്‌ക്കൂളിൽ വച്ചുമാണ് വിതരണോദ്ഘാടനം നടക്കുക.
വരുന്ന മെയ് മാസം നിയമസഭാ തെരഞ്ഞെടുപ്പു നടക്കുന്ന പുതുച്ചേരിയിൽ വീണ്ടു ഭരണം പിടിക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിച്ചിട്ടുള്ളത്. കോൺഗ്രസ്സുമായി പിണങ്ങി സ്വന്തം പാർട്ടിയായ എൻ.ആർ. കോൺഗ്രസ്സിന് വീണ്ടും അധികാരത്തിലേറാനുള്ള തന്ത്രം കൂടിയാണിതിനു പിന്നിൽ. മാഹി എം.എൽഎ. ഇ. വത്സരാജ് കോൺഗ്രസ്സ് അംഗമായതിനാൽ പ്രതിപക്ഷമായാണ് നിലകൊള്ളുന്നത്. നിയമസഭാംഗമെന്ന നിലയിൽ കാൽ നൂറ്റാണ്ട് പൂർത്തിയാക്കിയ വത്സരാജിനെ ഇനിയും തെരഞ്ഞെടുക്കരുതെന്ന ഗൂഢ ഉദ്ദേശ്യവും മുഖ്യമന്ത്രിയുടെ വരവിനുണ്ട്.
എൻ.ആർ. കോൺഗ്രസ്സിന് പോണ്ടിച്ചേരിക്ക് പുറമേ മാഹിയിൽ കൂടി അക്കൗണ്ട് തുറക്കാനുള്ള പ്രതീക്ഷയിലാണ് മുഖ്യമന്ത്രി രംഗസ്വാമി. എൻ.ആർ കോൺഗ്രസ്സിന്റെ സ്ഥാനാർത്ഥിത്വത്തിന് കുപ്പായമിട്ട് കാത്തിരിക്കുന്നവർ ഏറെയാണ്