- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മന്ത്രിയുടെ കാറിടിച്ചു പരിക്കേറ്റ പതിനാറുകാരനു ചികിത്സ കഴിഞ്ഞ് അമിതശരീരവളർച്ച, ഇപ്പോൾ ഭാരം നൂറുകിലോ, രണ്ടു തവണയായി പണം കൊടുത്തു തലയൂരി മന്ത്രി
ആലപ്പുഴ : മന്ത്രി കെ സി ജോസഫിന്റെ കാറിടിച്ച് പരിക്കേറ്റതിനെത്തുടർന്നുള്ള ചികിൽസ കഴിഞ്ഞപ്പോൾ പതിനാറുകാരന്റെ ശരീരം അനിയന്ത്രിതമായി വലുതാകാൻ തുടങ്ങി. പരിക്കേറ്റ സമയത്തു അല്പം പണം കൊടുത്തു പ്രശ്‌നം തീർത്തു മുങ്ങിയ മന്ത്രിക്കെതിരേ ഇപ്പോൾ വിമർശനമുയർന്നതോടെ പി സി വിഷ്ണുനാഥ് മുഖേന അല്പം കൂടി പണം കൊടുത്തു തലയൂരാനുള്ള ശ്രമത്തിലാണു മന
ആലപ്പുഴ : മന്ത്രി കെ സി ജോസഫിന്റെ കാറിടിച്ച് പരിക്കേറ്റതിനെത്തുടർന്നുള്ള ചികിൽസ കഴിഞ്ഞപ്പോൾ പതിനാറുകാരന്റെ ശരീരം അനിയന്ത്രിതമായി വലുതാകാൻ തുടങ്ങി. പരിക്കേറ്റ സമയത്തു അല്പം പണം കൊടുത്തു പ്രശ്‌നം തീർത്തു മുങ്ങിയ മന്ത്രിക്കെതിരേ ഇപ്പോൾ വിമർശനമുയർന്നതോടെ പി സി വിഷ്ണുനാഥ് മുഖേന അല്പം കൂടി പണം കൊടുത്തു തലയൂരാനുള്ള ശ്രമത്തിലാണു മന്ത്രി.
ചെങ്ങന്നൂർ കാരയ്ക്കാട് ചരിവുകാലായിൽ രമണിക്കുട്ടിയുടെ മകൻ മഹി (16)യുടെ ശരീരമാണ് അനിയന്ത്രിതമായി വളരുന്നത്. 2013 ഏപ്രിൽ 13 നാണ് മന്ത്രി കെ.സി.ജോസഫിന്റെ കാറിടിച്ച് മഹിക്ക് പരിക്കേറ്റത്. അപകടം പറ്റിയ ഉടൻ മന്ത്രിതന്നെ ആളെ ആശുപത്രിയിൽ എത്തിച്ച് ചികിൽസ നടത്തി. പണം നൽകി മടങ്ങുകയും ചെയ്തു. പിന്നീടാണ് മഹിക്ക് ശരീര വളർച്ച കണ്ടുതുടങ്ങിയത്. മുളക്കുഴ സെഞ്ച്വറി ആശുപത്രിയിലായിരുന്നു ആദ്യവട്ട ചികിൽസ. എന്നാൽ പരിക്കുകൾക്ക് ചികിൽസ തേടി ആശുപത്രിവിട്ട മഹി പീന്നീടാണ് അറിയുന്നത് തന്റെ ശരീരം ക്രമാതീതമായി വളരുന്നുണ്ടെന്ന്. ഇപ്പോൾ ഏകദേശം 100 കിലോ ഭാരത്തിലേക്ക് എത്തിയിരിക്കുകയാണ് ഈ പതിനാറുകാരൻ. ദിവസങ്ങൾ കഴിയുതോറും ഈ വിദ്യാർത്ഥിയുടെ ഭാരം കൂടിക്കൊണ്ടിരിക്കുന്നു. ഇപ്പോൾ പരസഹായമില്ലാതെ എഴുന്നേൽക്കാൻ കഴിയില്ല.
സാമ്പത്തികമായി ഏറെ പിന്നോക്കം നിൽക്കുന്ന കുട്ടിയുടെ മാതാപിതാക്കൾ മകന്റെ വളർച്ചയെ കുറിച്ചോർത്ത് ആശങ്കയിലാണ്. പരിക്കേറ്റതിനെത്തുടർന്നു ശരീരത്തിനു സംഭവിച്ച വ്യതിയാനം മൂലമോ ശരീരഭാഗത്തിനേറ്റ കഠിനമായ ക്ഷതം മൂലമോ സ്റ്റെറോയിഡ് അടങ്ങിയ മരുന്നുകൾ കഴിച്ച് ഹോർമോൺ വ്യതിയാനമുണ്ടായിട്ടോ ആകാം ഇങ്ങനെ സംഭവിക്കുന്നതെന്നു ഡോക്ടർമാർ പറയുന്നു. ആധുനിക സൗകര്യങ്ങളുള്ള ആശുപത്രിയിൽ ചികിൽസ നേടിയെങ്കിൽ മാത്രമെ മഹിയുടെ രോഗകാരണം കണ്ടെത്താനും ചികിത്സിക്കാനും കഴിയുകയുള്ളുവെന്നാണ് ഡോക്ടർമാരുടെ അഭിപ്രായം.
ഇപ്പോൾ അമിതഭാരം മൂലം പ്രഥമിക കൃത്യങ്ങൾക്കു പോലും ആശ്രയമില്ലാതെ കഴിയില്ലെന്നുള്ള സ്ഥിതിയാണ്. ഇതു തുടർന്നാൽ വളർച്ച എവിടെ എത്തിനിൽക്കുമെന്നുള്ളത് പ്രവചനാതീതമാണ്. അതേസമയം വാഹനാപകടം നടക്കുമ്പോൾ പാലിക്കേണ്ട യാതൊരു നടപടിക്രമങ്ങളും മഹിയുടെ അപകടത്തിൽ അധികൃതർ എടുക്കാതിരുന്നത് പ്രതിഷേധത്തിന് ഇടയാക്കി. ഒരു പെറ്റി കേസ് പോലും ചാർജ് ചെയ്തിട്ടില്ലെന്നുള്ളതാണ് വിചിത്രമായത്. അപകടത്തെ തുടർന്ന് മഹിയെ ആശുപത്രിലെത്തിച്ച മന്ത്രി ചികിൽസാ ചെലവ് നൽകി പോയെങ്കിലും പിന്നീട് ഒന്നും തിരക്കിയില്ല.
എന്നാൽ സ്ഥിതി വഷളായതിനെ തുടർന്ന് പി സി വിഷ്ണുനാഥ് എം എൽ എ കാര്യത്തിൽ ഇടപെട്ട് മഹിയെ വിദ്ഗ്ധ ചികിൽസയ്ക്ക് അയയ്ക്കാനെന്നു പറഞ്ഞു സർക്കാർ ഖജനാവിൽനിന്നും പണം വാങ്ങി നൽകിയിട്ടുണ്ട്. പക്ഷേ തീർത്തും ദരിദ്രകുടുംബത്തിൽപ്പെട്ട മഹിക്ക് ആ പണം കൊണ്ടു വിദഗ്ധചികിത്സ കിട്ടുമോയെന്നു കണ്ടറിയണം.