- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വണ്ടിപ്പെരിയാറിൽ പ്രതിഷേധമില്ല: ഡി.വൈ.എഫ് ഐ - സി പി എം പ്രവർത്തകർ പ്രതികളാകുന്ന പീഡന കേസുകളിൽ പ്രതികരിക്കാത്ത സാംസ്‌കാരിക നായകന്മാരെ ട്രോളി മഹിളാ മോർച്ച; ടി.പദ്നാഭന്റെ വീട്ടിലേക്ക് മഹിളാ മോർച്ച വക കണ്ണടയും മെഴുകുതിരിയും
തലശേരി: കേരളത്തിൽ ഡി.വൈ.എഫ് ഐ - സി പി എം പ്രവർത്തകർ പ്രതികളാകുന്ന പീഡന കേസുകൾ പുറത്തു വരുമ്പോൾ പ്രതികരിക്കാത്ത സാംസ്‌കാരിക നായകന്മാരെ ട്രോളി മഹിളാ മോർച്ചയുടെ പ്രതിഷേധ സമരം.
വണ്ടിപ്പെരിയാറിൽ കുരുന്ന് പെൺകുട്ടിയെ പീഡിപ്പിച്ച് കെട്ടിത്തുക്കി കൊന്ന സംഭവത്തിൽ ഒരക്ഷരം പോലും ഉരിയാടാത്ത സംസ്‌കാരിക നായകന്മാർക്കെതിരെയാണ് സംസ്ഥാന വ്യാപകമായ പ്രതിഷേധവുമായി മഹിളാ മോർച്ച രംഗത്തെത്തിയത്. ഇതിന്റെ ഭാഗമായി 'കഥാകൃത്ത് ടി.പത്മനാഭന്റെ വീട്ടിലേക്ക് പ്രതിഷേധ ജ്വാല തെളിയിക്കാനുള്ള മെഴുക് തിരിയും പത്രവാർത്തകൾ വായിക്കാനുള്ള കണ്ണടയും പ്രതീകാത്മകമായി അയച്ചുകൊടുത്താണ് മഹിളാ മോർച്ച പ്രവർത്തകർ പ്രതിഷേധിച്ചത്.
തലശേരി പഴയ ബസ് സ്റ്റാൻഡിലെ പോസ്റ്റ് ഓഫിസിനു മുൻപിൽ നടന്ന പ്രതിഷേധ പരിപാടി മഹിളാ മോർച്ച ജില്ലാ അധ്യക്ഷ സ്മിതാ ജയമോഹൻ ഉദ്ഘാടനം ചെയ്തു.യു.പി യിൽ ഇതിനു സമാനമായ സംഭവങ്ങളുണ്ടാവുമ്പോൾ പ്രതികരിക്കുന്ന സാംസ്‌കാരിക നായകന്മാർ വണ്ടിപ്പെരിയാറിൽ ഡിവൈഎഫ്ഐ പ്രവർത്തകൻ കഴിഞ്ഞ മൂന്ന് വർഷമായിഒരു കുരുന്ന് ബാലികയെ കൊടും പീഡനത്തിനിരയാക്കിയതിന് ശേഷം കെട്ടിത്തൂക്കി കൊന്ന സംഭവത്തിൽ എന്തുകൊണ്ടാണ് പ്രതികരിക്കാത്തതെന്ന് സ്മിതാ ജയമോഹൻ ചോദിച്ചു.
ഇത്തരം ഇരട്ടത്താപ്പുകാണിക്കുന്നവരുടെ കണ്ണു തുറപ്പിക്കുന്നതിനാണ് കണ്ണടയും പ്രതിഷേധ തിരി തെളിയിക്കാൻ മെഴുകുതിരിയും പാർസൽ അയക്കുന്നതെന്ന് അവർ പറഞ്ഞു.ടി.പത്മനാഭൻ താമസിക്കുന്ന കണ്ണുർ പള്ളിക്കുന്നിലുള്ള രാജേന്ദ്ര നഗറിലുള്ള വീട്ടിലേക്കാണ് മഹിളാ മോർച്ച പാർസൽ അയച്ച് പ്രതിഷേധിച്ചത്.പരിപാടിയിൽ മഹിളാ മോർച്ച ജില്ലാ വൈസ് പ്രസിഡന്റ് ദിനമണി അജിത്ത് അധ്യക്ഷയായി തലശേരി നഗരസഭാ കൗൺസിലർ പ്രീത പ്രദീപ് ജില്ലാ സെക്രട്ടറി മജ്മ, ഷീജ തലായി എന്നിവർ നേതൃത്വം നൽകി.