- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
സാമ്പത്തിക പ്രതിസന്ധിയിൽ നട്ടംതിരിയവേ ശ്രീലങ്കൻ പ്രധാനമന്ത്രി രജപക്സെ രാജിവെച്ചെന്ന് അഭ്യൂഹം; മാധ്യമ റിപ്പോർട്ടുകൾക്ക് പിന്നാലെ രാജി വാർത്ത തള്ളി പത്രക്കുറിപ്പ് ഇറങ്ങി പ്രധാനമന്ത്രിയുടെ ഓഫീസും; അവശ്യ സാധനങ്ങൾക്ക് ക്ഷാമം അനുഭവപ്പെട്ടതോടെ ജനം തെരുവിൽ
കൊളംബോ: ശ്രീലങ്കൻ പ്രധാനമന്ത്രി മഹിന്ദ രാജപക്‌സെ രാജിവച്ചതായി അഭ്യൂഹം. പ്രസിഡന്റ് ഗോതബായ രജപക്സെക്കാണ് മഹീന്ദ രജപക്സെ രാജിക്കത്ത് സമർപ്പിച്ചതെന്ന് അന്തർദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. മഹിന്ദ രജപക്സെയ്ക്കൊപ്പം മന്ത്രിമാരും രാജിവച്ചേക്കുമെന്നാണ് സൂചന. കർഫ്യൂ പ്രഖ്യാപിച്ചെങ്കിലും പ്രധാനമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം തുടരുന്ന സാഹചര്യത്തിലാണ് രാജിയെന്നായിരുന്നു മാധ്യമ റിപ്പോർട്ട്. എന്നാൽ രാജി വാർത്ത തള്ളി പ്രധാനമന്ത്രിയുടെ ഓഫീസിന്റെ പത്രക്കുറിപ്പ് ഇറങ്ങി.
പ്രതിപക്ഷത്തിന്റെ രാജ്യവ്യാപക പ്രക്ഷോഭം നേരിടാൻ തിങ്കളാഴ്ച രാവിലെ 6 വരെ സർക്കാർ കർഫ്യൂ ഏർപ്പെടുത്തിയിരുന്നു. സമൂഹമാധ്യമങ്ങൾക്കും വിലേക്കേർപ്പെടുത്തിയിരുന്നു. എന്നാൽ ഇതെല്ലാം അവഗണിച്ച് ജനം തെരുവിലിറങ്ങി. വ്യാഴാഴ്ച രാത്രി പ്രസിഡന്റ് ഗോട്ടബയ രാജപക്‌സെയുടെ വീടിനു മുന്നിലെ പ്രതിഷേധം കലാപത്തോളമെത്തിയതിനെത്തുടർന്നു വെള്ളിയാഴ്ച ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു. ഗോട്ടബയ രാജപക്‌സെ പ്രസിഡന്റായി തുടരും.
ശ്രീലങ്കയിൽ ജനങ്ങളുടെ പ്രക്ഷോഭങ്ങൾക്കു തടയിടാനായാണ് സർക്കാർ രാജ്യവ്യാപകമായി സമൂഹമാധ്യമങ്ങൾക്ക് വിലക്കേർപ്പെടുത്തിയത്. അന്താരാഷ്ട്ര നിരീക്ഷകരെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തതാണ് ഇക്കാര്യം. ഫേസ്‌ബുക്ക്, ട്വിറ്റർ, വാട്സ്ആപ്പ്, യൂട്യൂബ്, സ്നാപ്ചാറ്റ്, ഇൻസ്റ്റഗ്രാം എന്നിവയുൾപ്പെടെ പന്ത്രണ്ടോളം സമൂഹമാധ്യമങ്ങൾക്കാണ് വിലക്ക്.
സൈന്യത്തിന് പൂർണ നിയന്ത്രണം നൽകുന്ന അടിയന്തരാവസ്ഥയ്ക്കു പിന്നാലെയാണ് കർഫ്യൂ. ശനി വൈകിട്ട് ആറുമുതൽ തിങ്കൾ രാവിലെ ആറുവരെയാണ് കർഫ്യൂ. കർഫ്യൂ പ്രക്ഷോഭകരെ വിരട്ടാനാണെന്നും പ്രതിഷേധിക്കാനുള്ള അവകാശം ജനത്തിനുണ്ടെന്നും പ്രതിപക്ഷ പാർട്ടി നേതാക്കൾ പറഞ്ഞു. അറബ് വസന്തത്തിനു സമാനമായ പ്രക്ഷോഭത്തിനാണ് വഴിയൊരുങ്ങുന്നത്.
കർഫ്യൂവായതോടെ അവശ്യസാധനത്തിനായി ജനം തെരുവിൽ പരക്കംപായുന്നു. ഭക്ഷ്യവസ്തുക്കൾക്കും മരുന്നിനുമായി കടകൾക്ക് മുന്നിൽ ശനി പകൽ നീണ്ടവരികളായിരുന്നു. വാരാന്ത്യ കർഫ്യൂവിനെതിരേ പ്രതിഷേധവുമായി നൂറുകണക്കിന് വിദ്യാർത്ഥികൾ തെരുവിലിറങ്ങി. കാൻഡി മേഖലയിൽനിന്നുള്ള വിദ്യാർത്ഥികളാണ് പ്രതിഷേധവുമായി തെരുവിലിറങ്ങിയത്.
സാമ്പത്തിക പ്രതിസന്ധിയിൽ നട്ടംതിരിയുന്ന ശ്രീലങ്കയിൽ ഭക്ഷണം, ഇന്ധനം, മറ്റ് അവശ്യവസ്തുക്കൾ തുടങ്ങിയവയ്ക്ക് കടുത്തക്ഷാമമാണ് നേരിടുന്നത്. ഊർജപ്രതിസന്ധിയും രാജ്യത്ത് രൂക്ഷമാണ്. പെരാദെനിയ സർവകലാശാലയ്ക്കു പുറത്തായിരുന്നു വാരന്ത്യ കർഫ്യൂവിനെതിരേയുള്ള കുട്ടികളുടെ പ്രതിഷേധം. പ്രതിഷേധക്കാരെ പിരിച്ചുവിടാൻ പൊലീസ് കണ്ണീർവാതകവും ജലപീരങ്കിയും പ്രയോഗിച്ചു.
തലസ്ഥാനമായ കൊളംബോയിൽ പ്രതിപക്ഷ നേതാക്കൾ ധർണ നടത്തുകയും ചെയ്തു. നൂറിലധികം ആളുകൾ ഈ പ്രതിഷേധ ധർണയിൽ പങ്കെടുത്തിരുന്നു. എന്നാൽ ഈ മാർച്ച്, പ്രതിപക്ഷ നേതാവ് സജിത് പ്രേമദാസയുടെ വീടിന് സമീപത്തുവെച്ച് പൊലീസിന്റെയും പട്ടാളത്തിന്റെയും വൻസംഘം തടഞ്ഞു.
ശനിയാഴ്ച വൈകിട്ട് ആറരയ്ക്ക് ആരംഭിച്ച കർഫ്യൂ തിങ്കളാഴ്ച രാവിലെ ആറുമണി വരെ തുടരും. നിരവധി സർക്കാർ വിരുദ്ധ പ്രതിഷേധങ്ങൾ നടത്താൻ നേരത്തേ പ്രതിഷേധക്കാർ തീരുമാനിച്ചിരുന്നു. ഇതു തടയുക എന്ന ലക്ഷ്യത്തോടെ ആയിരുന്നു കർഫ്യൂ പ്രഖ്യാപനം. അതേസമയം കർഫ്യൂ ലംഘിച്ചതിന് ഇതുവരെ 664 പേർ അറസ്റ്റിലായിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു.




