- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
റമദാൻ മാസത്തിൽ വീട്ടുജോലിക്കാർക്ക് പ്രതിമാസം 5000 റിയാൽ; ഗാർഹിക തൊഴിലാളി മേഖലയിലെ കരിഞ്ചന്ത ഒഴിവാക്കാനുള്ള ശ്രമങ്ങൾ ഫലപ്രദമാകുന്നില്ല; വൻ ലാഭം കൊയ്ത് ബ്രോക്കർമാർ
ജിദ്ദ: റമദാൻ മാസത്തിൽ വീട്ടുജോലിക്കാർക്കുള്ള ഡിമാൻഡ് വർധിച്ചതോടെ പ്രതിമാസം ഇക്കൂട്ടർക്ക് 5000 റിയാൽ വരെ വേതനം ലഭിക്കുന്നുണ്ടെന്ന് റിപ്പോർട്ട്. അനധികൃതമായി വീട്ടുജോലിക്കാരെ നിയമിക്കുന്നവർക്ക് കടുത്ത ശിക്ഷ നൽകുമെന്നുള്ള മന്ത്രാലയത്തിന്റെ പ്രഖ്യാപനങ്ങളെയെല്ലാം അവഗണിച്ചുകൊണ്ട് ഈ മേഖലയിൽ കരിഞ്ചന്ത വ്യാപകമാകുന്നതായി റിപ്പോർട്ടുണ്ട്. നോമ്പുകാലത്ത് ഗാർഹിക തൊഴിലാളികൾക്കുള്ള മാർക്കറ്റ് മുതലെടുത്ത് ബ്രോക്കർമാർ വൻ ലാഭമാണ് കൊയ്യുന്നത്. മതിയായ രേഖകളില്ലാത്ത ഗാർഹിക തൊഴിലാളികളെ നിയമിക്കരുത് നിയമവിരുദ്ധമാണെന്നും ഇത്തരക്കാരെ നിയമിക്കാൻ കൂട്ടു നിൽക്കുന്ന ബ്രോക്കർമാർക്ക് കടുത്ത ശിക്ഷ നൽകുമെന്നും മന്ത്രാലയം വെളിപ്പെടുത്തിയിരുന്നതാണ്. എന്നാൽ വീട്ടുജോലിക്കാരുടെ ഡിമാൻഡ് നോമ്പുകാലത്ത് ഏറെ വർധിച്ചതോടെ സർക്കാർ മുന്നറിയിപ്പുകളെല്ലാം കാറ്റിൽപറത്തി അനധികൃത ഗാർഹിക തൊഴിലാളികളുടെ നിയമനം തകൃതിയായി നടക്കുന്നുണ്ട്. ഇത്തരത്തിൽ ബ്രോക്കർമാർക്ക് കൂട്ടു നിൽക്കുന്നതിനായി ഈ മേഖലയിലെ റിക്രൂട്ടിങ് ഏജൻസികളും ഒത്താശ ചെയ്യുന്നുണ്ടെ
ജിദ്ദ: റമദാൻ മാസത്തിൽ വീട്ടുജോലിക്കാർക്കുള്ള ഡിമാൻഡ് വർധിച്ചതോടെ പ്രതിമാസം ഇക്കൂട്ടർക്ക് 5000 റിയാൽ വരെ വേതനം ലഭിക്കുന്നുണ്ടെന്ന് റിപ്പോർട്ട്. അനധികൃതമായി വീട്ടുജോലിക്കാരെ നിയമിക്കുന്നവർക്ക് കടുത്ത ശിക്ഷ നൽകുമെന്നുള്ള മന്ത്രാലയത്തിന്റെ പ്രഖ്യാപനങ്ങളെയെല്ലാം അവഗണിച്ചുകൊണ്ട് ഈ മേഖലയിൽ കരിഞ്ചന്ത വ്യാപകമാകുന്നതായി റിപ്പോർട്ടുണ്ട്. നോമ്പുകാലത്ത് ഗാർഹിക തൊഴിലാളികൾക്കുള്ള മാർക്കറ്റ് മുതലെടുത്ത് ബ്രോക്കർമാർ വൻ ലാഭമാണ് കൊയ്യുന്നത്.
മതിയായ രേഖകളില്ലാത്ത ഗാർഹിക തൊഴിലാളികളെ നിയമിക്കരുത് നിയമവിരുദ്ധമാണെന്നും ഇത്തരക്കാരെ നിയമിക്കാൻ കൂട്ടു നിൽക്കുന്ന ബ്രോക്കർമാർക്ക് കടുത്ത ശിക്ഷ നൽകുമെന്നും മന്ത്രാലയം വെളിപ്പെടുത്തിയിരുന്നതാണ്. എന്നാൽ വീട്ടുജോലിക്കാരുടെ ഡിമാൻഡ് നോമ്പുകാലത്ത് ഏറെ വർധിച്ചതോടെ സർക്കാർ മുന്നറിയിപ്പുകളെല്ലാം കാറ്റിൽപറത്തി അനധികൃത ഗാർഹിക തൊഴിലാളികളുടെ നിയമനം തകൃതിയായി നടക്കുന്നുണ്ട്. ഇത്തരത്തിൽ ബ്രോക്കർമാർക്ക് കൂട്ടു നിൽക്കുന്നതിനായി ഈ മേഖലയിലെ റിക്രൂട്ടിങ് ഏജൻസികളും ഒത്താശ ചെയ്യുന്നുണ്ടെന്ന് പരാതിയുണ്ട്.
ഗാർഹിക തൊഴിലാളികളുടെ റിക്രൂട്ട്‌മെന്റ് മനപ്പൂർവം വൈകിപ്പിക്കുന്ന ചില ഇന്തോനേഷ്യൻ, ഫിലിപ്പൈൻസ് ഏജൻസികൾ ഉണ്ടെന്നും പറയപ്പെടുന്നു. വീട്ടുജോലിക്കാർക്കായി സോഷ്യൽ മീഡിയ വെബ് സൈറ്റുകളിലും മറ്റും പരസ്യം പ്രത്യക്ഷപ്പെട്ടു തുടങ്ങിയതോടെ എന്തുപ്രതിഫലം നൽകിയും വീട്ടുജോലിക്കാരെ നിയമിക്കുമെന്ന് അവസ്ഥയിലേക്ക് കാര്യങ്ങൾ എത്തിച്ചേർന്നിരിക്കുകയാണ്.
റിക്രൂട്ട്‌മെന്റുകൾക്ക് എടുക്കുന്ന കാലതാമസവും ചെലവും കണക്കിലെടുത്ത് ഇത്തരത്തിൽ അനധികൃതമായി വീട്ടുജോലിക്കാരെ നിയമിക്കാൻ മിക്ക വീട്ടമ്മമാരും തയാറാണു താനും. അതുകൊണ്ടു തന്നെ റമദാനു മുമ്പു തന്നെ ഇത്തരത്തിൽ കരിഞ്ചന്തയിൽ വീട്ടുജോലിക്കാരെ നൽകുന്നതിനായി ബ്രോക്കർമാർ വലവീശിത്തുടങ്ങും. വീട്ടുജോലിക്കാർക്ക് ശരാശരി പ്രതിമാസം 1700 റിയാൽ മുതൽ 2500 റിയാൽ വരെ പ്രതിഫലം കിട്ടുന്ന സ്ഥാനത്താണ് 5000 റിയാലിനും 6000 റിയാലിനും മറ്റും വീട്ടുജോലിക്കാരെ റമദാനിൽ നിയമിക്കുന്നത്.