- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആദ്യം വീഴ്ത്തിയത് അലങ്കാര പക്ഷികളെ വിൽക്കുന്ന കടയുടമയുടെ ഭാര്യയെ; മൊഴി ചൊല്ലിയ മുസ്ലിം യുവതിയെ വശത്താക്കി പൊടിക്കുണ്ടിലെത്തി; അനൂപെന്ന കണ്ണൂരിലെ നാടൻ ബോംബ് വിദഗ്ധന്റെ വളർച്ച രാഷ്ട്രീയക്കാരുടെ തണലിൽ തന്നെ
കണ്ണൂർ: കണ്ണൂർ പൊടിക്കുണ്ട് പടക്ക സ്‌ഫോടനത്തിന് കാരണക്കാരനായ അനൂപ് കുമാർ സ്ത്രീകളെ വീഴ്‌ത്തുന്നതിലും സമർത്ഥൻ. ഉന്നത രാഷ്ട്രീയ ബന്ധങ്ങൾ തന്നെയായിരുന്ന അനൂപിന് കരുത്തായത്. ഇതിന്റെ തണലിലാണ് കണ്ണൂരിലെ ഏറ്റവും വിലപിടിപ്പുള്ള നാടൻ ബോംബ് നിർമ്മാതാവാക്കി അനൂപിനെ മാറ്റിയത്. അച്ഛനൊപ്പം കണ്ണൂർ ബെല്ലാർഡ് റോഡിൽ ഹോട്ടൽ നടത്തിക്കൊണ്ടുപോകവേ എതിർ വശത്ത് അലങ്കാര പക്ഷികളെ വിൽക്കുന്ന കടയുടമയുടെ ഭാര്യയെ കെണിയിൽ വീഴ്‌ത്തി. രണ്ടു മക്കളുള്ള ആ കുടുംബത്തെ ചിന്നഭിന്നമാക്കി അവളോടൊപ്പം ജീവിതമാരംഭിച്ചു. ഇതിനിടെയാണ് സ്‌ഫോടകവസ്തു നിർമ്മാണം ആരംഭിച്ചത്. ഉത്തര കേരളത്തിലെ ഉത്സവകാലങ്ങളിൽ ലക്ഷങ്ങൾ പൊടിപൊടിക്കുന്ന വെടിമരുന്ന് പ്രയോഗങ്ങൾ നിർമ്മിക്കുക അനൂപ് കുമാറിന് ഹരമായി. സീസണല്ലാത്തപ്പോൾ രാഷ്ട്രീയ പാർട്ടികൾകൾക്ക് സ്റ്റീൽ ബോംബുകളുൾപ്പെടെയുള്ള സ്‌ഫോടക വസ്തുക്കൾ നിർമ്മിച്ചു നൽകും. അതുകൊണ്ടു തന്നെ രാഷ്ട്രീയ ബന്ധങ്ങൾ ലൈസൻസില്ലാത്ത പടക്ക നിർമ്മാണം നടത്തുന്നതിന് തുണയായി. 15 വർഷത്തോളമായി അനിൽ കുമാർ അനധികൃത പടക്ക നിർമ്മാണം ആരംഭിച്ചിട
കണ്ണൂർ: കണ്ണൂർ പൊടിക്കുണ്ട് പടക്ക സ്‌ഫോടനത്തിന് കാരണക്കാരനായ അനൂപ് കുമാർ സ്ത്രീകളെ വീഴ്‌ത്തുന്നതിലും സമർത്ഥൻ. ഉന്നത രാഷ്ട്രീയ ബന്ധങ്ങൾ തന്നെയായിരുന്ന അനൂപിന് കരുത്തായത്. ഇതിന്റെ തണലിലാണ് കണ്ണൂരിലെ ഏറ്റവും വിലപിടിപ്പുള്ള നാടൻ ബോംബ് നിർമ്മാതാവാക്കി അനൂപിനെ മാറ്റിയത്.
അച്ഛനൊപ്പം കണ്ണൂർ ബെല്ലാർഡ് റോഡിൽ ഹോട്ടൽ നടത്തിക്കൊണ്ടുപോകവേ എതിർ വശത്ത് അലങ്കാര പക്ഷികളെ വിൽക്കുന്ന കടയുടമയുടെ ഭാര്യയെ കെണിയിൽ വീഴ്‌ത്തി. രണ്ടു മക്കളുള്ള ആ കുടുംബത്തെ ചിന്നഭിന്നമാക്കി അവളോടൊപ്പം ജീവിതമാരംഭിച്ചു. ഇതിനിടെയാണ് സ്‌ഫോടകവസ്തു നിർമ്മാണം ആരംഭിച്ചത്. ഉത്തര കേരളത്തിലെ ഉത്സവകാലങ്ങളിൽ ലക്ഷങ്ങൾ പൊടിപൊടിക്കുന്ന വെടിമരുന്ന് പ്രയോഗങ്ങൾ നിർമ്മിക്കുക അനൂപ് കുമാറിന് ഹരമായി. സീസണല്ലാത്തപ്പോൾ രാഷ്ട്രീയ പാർട്ടികൾകൾക്ക് സ്റ്റീൽ ബോംബുകളുൾപ്പെടെയുള്ള സ്‌ഫോടക വസ്തുക്കൾ നിർമ്മിച്ചു നൽകും. അതുകൊണ്ടു തന്നെ രാഷ്ട്രീയ ബന്ധങ്ങൾ ലൈസൻസില്ലാത്ത പടക്ക നിർമ്മാണം നടത്തുന്നതിന് തുണയായി. 15 വർഷത്തോളമായി അനിൽ കുമാർ അനധികൃത പടക്ക നിർമ്മാണം ആരംഭിച്ചിട്ട്.
വർഷങ്ങൾക്കു മുമ്പ് പന്നേപ്പാറയിലെ തറവാട്ട് വീട്ടിൽ നടന്ന പടക്ക സ്‌ഫോടനത്തിൽ വീട് പൂർണ്ണമായും തകർന്നിരുന്നു. അതോടെ സ്വന്തം വീട്ടിൽ നിന്നും പുറത്തായ അനൂപ് രാഷ്ട്രീയക്കാരുടേയും പൊലീസിന്റേയും തണലിൽ പടക്ക വ്യാപാരം തകൃതിയായി നടത്തിപ്പോന്നു. അനുഭവത്തിൽ നിന്നും പാഠം ഉൾക്കൊള്ളാൻ ഇയാൾ തയ്യാറായിരുന്നില്ല. അനൂപിനെ അറിയുന്നവരാരും ഇയാൾക്ക് വാടക വീട് നൽകാറില്ല. അങ്ങനെയാണ് പൊടിക്കുണ്ടിൽ അനൂപ് മാലിക്ക് എന്ന പേരിൽ എത്തിയത്. മറ്റൊരാൾ മൊഴി ചൊല്ലിയ മുസ്ലിം യുവതിയെ വശത്താക്കിയാണ് പൊടിക്കുണ്ടിൽ താമസിച്ച്്് പടക്കം ശേഖരിച്ചു വച്ചത്.
കുടുംബ പരിവേഷത്തിൽ മുസ്ലിം യുവതിയേയും അവരുടെ മക്കളേയും കൂടെ നിർത്തിയാണ് വീട് വാടകക്കെടുത്തത്. മാസം 15,000 രൂപ വാടകയുള്ള വീട്. ഭാര്യാ ഭർത്താക്കന്മാരാണെന്ന് ധരിപ്പിച്ചായിരുന്നു വീട് ഒപ്പിച്ചത്. 2009 ൽ കണ്ണൂർ ആറാം കോട്ടത്തിൽ വാടക്കെടുത്ത വീട്ടിൽ നിന്നും വൻ പടക്ക ശേഖരം പൊലീസ് കണ്ടെടുത്തിരുന്നു. 2013 ൽ അഴീക്കോട്ട് ഒരു വാടക വീട്ടിൽ നിന്നും അനൂപിന്റെ പടക്ക ശേഖരം പിടികൂടിയിരുന്നു. ഇത്തരം സംഭവങ്ങൾ നിരന്തരം ഉണ്ടായിട്ടും അനൂപ് അനധികൃത പടക്ക നിർമ്മാണത്തിൽ നിന്നും പിൻതിരിഞ്ഞില്ല. ക്ഷേത്രങ്ങളിലും കാവുകളിലും ഉത്സവകാലത്ത് ഗുണ്ടും ഇടിമിന്നലും പൊട്ടുന്നത് യുവാക്കളുടെ ആകർഷണമാണ്. അതുകൊണ്ടുതന്നെ അനൂപിന് ഉത്സകാലത്തും വിഷുക്കാലത്തും ചാകരയാണ്.
പടക്ക വ്യാപാരത്തിലെ ലാഭം മനസ്സിലാക്കി ഇയാൾ ഗുണ്ടുകളും കതിനയും വ്യാപകമായി നിർമ്മിച്ചു. ക്ഷേത്രക്കമ്മിറ്റികൾ ഉഗ്ര സ്‌ഫോടനമുണ്ടാക്കുന്ന പടക്കങ്ങൾക്കായി അനൂപിനെ തേടിയെത്തുന്നതും പതിവായി. പൊലീസ് അധികാരികളുടെ മൂക്കിന് മുമ്പിൽ പോലും ഗുണ്ടുകൾ പൊട്ടിക്കുന്നത് നിർബാദം തുടർന്നെങ്കിലും അനൂപിനെതിരെ കണ്ണടക്കുകയാണ് പതിവ്. ഇതിനിടെ പടക്ക നിർമ്മാണത്തിൽ വൈദഗ്ധ്യം നേടിയ അനൂപ് മൂന്നേക്കർ ഭൂമിവാങ്ങി ലൈസൻസ് നേടാനുള്ള ശ്രമത്തിലാണ്. ലൈസൻസിന്റെ മറവിൽ ഗുണ്ടു പോലുള്ള ഉഗ്ര സ്‌ഫോടനമുണ്ടാക്കുന്ന പടക്കങ്ങൾ നിർമ്മിക്കുകവാനായിരുന്നു പദ്ധതി. സ്‌ഫോടനം നടക്കുമ്പോൾ കണ്ണൂരിലെ ഒരു ഉത്സവപ്പറമ്പിലായിരുന്നു അനൂപ്. അനൂപിന്റെ പടക്ക ഇടപാട് അനധികൃതമാണെന്ന് അറിഞ്ഞിട്ടും പൊലീസ് കണ്ടഭാവം നടിക്കാറില്ല.
അത്രകണ്ട് സ്വാധീനം ഇയാൾക്കുണ്ട്. ലൈസൻസ് നേടാനുള്ള വഴികൾ സുഗമമാക്കാൻ ഇയാൾക്ക് ഉന്നതരുടെ സഹായം ലഭിക്കുന്നതിനിടെയാണ് അത്യാഹിതമുണ്ടായത്. പൊടിക്കുണ്ടും പരിസരവും ബോംബാക്രമണം നടന്ന യുദ്ധഭൂമിപോലെയാണ്. തകർന്ന് നിലം പരിശായ വീടുകൾ. ഭാഗികമായി തകർച്ച നേരിട്ട അമ്പതോളം വീടുകൾ വേറേയും. ജനലുകളും വാതിലുകളും തകർത്തെറിയപ്പെട്ടരിക്കുന്നു. എട്ട് വീടുകൾ പൂർണ്ണമായും വാസയോഗ്യമല്ലാതായി. മറ്റുള്ളവയിലാണെങ്കിൽ സുരക്ഷിതവുമല്ല. പരീക്ഷാകാലത്ത് പഠിക്കാനുള്ള പുസ്തകങ്ങൾ പോലും കത്തിച്ചാമ്പലായിരിക്കുന്നു. ഏറെ ദുരിതം പേറുന്നത് ഇവിടങ്ങളിലെ വിദ്യാർത്ഥികളാണ്. കിണറുകളിൽ പോലും ശുദ്ധജലം ലഭ്യമല്ല. വെടിമരുന്നിന്റെ മണമാണ് വെള്ളത്തിന് .ആരോഗ്യ വകുപ്പ് അധികൃതർ പരിശോധഝന നടത്തിയാൽ മാത്രമേ അതിന്റെ ദൂഷ്യമറിയാൻ കഴിയൂ. ചുരുക്കത്തിൽ ദൈനംദിന ജീവിതം തന്നെ ഈ ദേശത്തുള്ളവർക്ക് ദുസ്സഹമായിരിക്കയാണ്.
ഭാഗ്യം കൊണ്ട് മാത്രമാണ് നൂറുക്കണക്കിന് ആളുകളുടെ ജീവൻ രക്ഷപ്പെട്ടത്. തളാപ്പ് ശ്രീ സുന്ദരേശ്വര ക്ഷേത്രത്തിലെ ആറാട്ട് ഉത്സമായിരുന്നു അന്ന്. സമാപന ചടങ്ങുകളും കലാപരിപാടികളും കാണാൻ ഈ ദേശത്തെ ഭൂരിഭാഗം വീടുകൾ അടച്ച് കുടുംബസമേതം പോയിരുന്നു. തിരിച്ചു വരുമ്പോഴാണ് ദുരന്തത്തിന്റെ തീവ്രത അവർ അറിയുന്നത്. വീട് നഷ്ടപ്പെട്ടിട്ടും ജീവൻ തിരിച്ചു കിട്ടിയ ആശ്വാസത്തിലാണ് ഈ ദേശവാസികൾ.