- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അഭിമുഖമായി നിന്ന് ഇരുകൈ കൊണ്ടും ആറ് തവണ വെടിയുതിർത്തു; സിദ്ധു മൂസേവാലയുടെ കൊലയിൽ പ്രധാന ഷൂട്ടർ പിടിയിൽ; അറസ്റ്റിലായത് സംഘത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രതി
ന്യൂഡൽഹി: പഞ്ചാബി ഗായകൻ സിദ്ധു മൂസേവാലയുടെ കൊലപാതകത്തിൽ രണ്ട് പ്രതികൾ കൂടി പിടിയിൽ. വെടിയുതിർത്തവരിൽ ഏറ്റവും പ്രായം കുറഞ്ഞ അങ്കിത് സിർസയാണ് പിടിയിലായത്. ഇയാളാണ് കൊലപാതകം നടത്തിയതിലെ പ്രധാന ഷൂട്ടറെന്നും പൊലീസ് പറഞ്ഞു.
ഇന്നലെ രാത്രി ന്യൂഡൽഹിയിലെ ഐഎസ്‌ബിറ്റി ബസ് ടെർമിനിൽ നിന്നാണ് പതിനെട്ടുകാരനായ അങ്കിതിനെ പൊലീസ് പിടികൂടുന്നത്. ഇയാൾ ലോറൻസ് ബിഷ്ണോയിയുടെ സംഘാംഗമാണെന്ന് പൊലീസ് പറഞ്ഞു. സിദ്ധു മൂസെ വാലയെ ഏറ്റവും അടുത്ത് നിന്ന് ആറ് തവണയാണ് ഇയാൾ വെടിയുതിർത്തതെന്ന് പൊലീസ് പറഞ്ഞു. ഇയാളുടെ കൂട്ടാളി സച്ചിൻ വിർമാനിയെയും പൊലീസ് പിടികൂടിയിട്ടുണ്ട്.
മെയ് 29 ന് പഞ്ചാബിലെ ഒരു ഗ്രാമത്തിൽ വെച്ച് ഒരു സംഘം അക്രമികളുടെ വെടിയേറ്റാണ് 28 കാരനായ സിദ്ധു മൂസെ വാല കൊല്ലപ്പെട്ടത്. ശരീരത്തിൽ 19 വെടിയുണ്ടകളേറ്റിരുന്നു. സംഭവസ്ഥലത്തുവച്ചുതന്നെ മൂസേവാല മരിച്ചു. ജയിലിൽ നിന്ന് കൊലപാതകം ആസൂത്രണം ചെയ്തതെന്നാരോപിക്കപ്പെടുന്ന ഗുണ്ടാസംഘം ലോറൻസ് ബിഷ്‌ണോയിയാണ് കൊലപാതകത്തിലെ മുഖ്യപ്രതി.
എസ്യുവി ഓടിച്ചിരുന്ന സിദ്ധുവിന്റെ അടുത്ത് ചെന്ന് അങ്കിത് സിർസ രണ്ട് കൈകളും ഉപയോഗിച്ച് വെടിയുതിർക്കുകയായിരുന്നുവെന്ന് ഡൽഹി പൊലീസ് പറഞ്ഞു. സംഭവ ശേഷം ഇയാൾ ഒളിവിൽ പോകുകയായിരുന്നു. ഊർജ്ജിത അന്വേഷണത്തിനൊടുവിലാണ് സിർസയെ പൊലീസ് പിടികൂടിയത്. കൊലയാളികൾക്ക് ഒളിച്ച് താമസിക്കാൻ സഹായം നൽകിയത് സച്ചിനാണ്.
മറുനാടന് മലയാളി ബ്യൂറോ