- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലിസ്റ്റിലേക്ക് 'അടിച്ചുകേറിവന്ന്' റിയാസ് ഖാനും; സുനിത കൃഷ്ണന്റ ഭര്‍ത്താവ് ടച്ച്റിവറും പ്രതിക്കൂട്ടില്‍; രണ്ടാം സ്മാത്ത വിചാരമായി സിനിമാ പീഡന വിവാദം!
കോഴിക്കോട്: താരസംഘടനയായ അമ്മയുടെ ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്ന്, നടന്‍ സിദ്ധീഖ് രാജിവെക്കുന്നതിന് ഇടയാക്കിയ പീഡന ആരോപണം ഉന്നയിച്ച യുവ നടി്, കഴിഞ്ഞ കുറേക്കാലമായി സിനിമയുടെ മറവില്‍ നടക്കുന്ന ലൈംഗിക ചൂഷണത്തെക്കുറിച്ച് തുറന്നുപറയാറുണ്ട്്. പക്ഷേ ഹേമാകമ്മറ്റി റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തിലാണ് അതിന് വാര്‍ത്താ പ്രധാന്യം ലഭിച്ചത്് ഇതോടെ കാലങ്ങളായി മുടിവെച്ച പീഡനങ്ങളെക്കുറിച്ച്, കൂടുതല്‍ വെളിപ്പെടുത്തലുകള്‍ വരുകയാണ്. ഫലത്തില്‍ ഒരു രണ്ടാം സ്മാത്തവിചാരംപോലെ അത് പടരുകയാണെന്നാണ് സോഷ്യല്‍ മീഡിയയില്‍ ചിലര്‍ പറയുന്നത്. ഇതോടെ ആരുടെ തലകള്‍ ഉരുളും എന്ന സംശയത്തിലാണ് ചലച്ചിത്രലോകത്തെ […]
കോഴിക്കോട്: താരസംഘടനയായ അമ്മയുടെ ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്ന്, നടന്‍ സിദ്ധീഖ് രാജിവെക്കുന്നതിന് ഇടയാക്കിയ പീഡന ആരോപണം ഉന്നയിച്ച യുവ നടി്, കഴിഞ്ഞ കുറേക്കാലമായി സിനിമയുടെ മറവില്‍ നടക്കുന്ന ലൈംഗിക ചൂഷണത്തെക്കുറിച്ച് തുറന്നുപറയാറുണ്ട്്. പക്ഷേ ഹേമാകമ്മറ്റി റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തിലാണ് അതിന് വാര്‍ത്താ പ്രധാന്യം ലഭിച്ചത്് ഇതോടെ കാലങ്ങളായി മുടിവെച്ച പീഡനങ്ങളെക്കുറിച്ച്, കൂടുതല്‍ വെളിപ്പെടുത്തലുകള്‍ വരുകയാണ്. ഫലത്തില്‍ ഒരു രണ്ടാം സ്മാത്തവിചാരംപോലെ അത് പടരുകയാണെന്നാണ് സോഷ്യല്‍ മീഡിയയില്‍ ചിലര്‍ പറയുന്നത്. ഇതോടെ ആരുടെ തലകള്‍ ഉരുളും എന്ന സംശയത്തിലാണ് ചലച്ചിത്രലോകത്തെ പ്രമുഖര്‍.
സിദ്ധിഖിനൊപ്പം നടന്‍ റിയാസ്ഖാനെക്കുറിച്ചും പറഞ്ഞിട്ടുണ്ട്. ആ വാക്കുകള്‍ ഇങ്ങനെയാണ്. " ഇപ്പോള്‍ അടിച്ചുകേറിവാ, എന്ന പേരില്‍ പ്രശസ്തനായ ഒരു നടനുണ്ടല്ലോ. അയാള്‍ ഫോണ്‍ വിളിച്ച് വൃത്തികേട് പറയുകയാണ് ചെയ്തത്. തന്നോട് ചോദിക്കാതെയാണ് ഒരു ക്യാമറമാന്‍ അയാള്‍ക്ക് നമ്പര്‍ കൊടുത്തത്. വിളിച്ചപ്പോള്‍ ചോദിച്ചത് സെക്‌സ് ചെയ്യാന്‍ ഇഷ്ടമാണോയെന്നാണ്. പിന്നെ നിങ്ങള്‍ക്ക് ഏത് പൊസിസിഷനാണ് ഇഷ്ടമെന്ന് ചോദിക്കുകയും വൃത്തികേട് തുടര്‍ച്ചയായി പറയുകയുമായിരുന്നു. പിന്നെ പറഞ്ഞു നിങ്ങള്‍ക്ക് ഇഷ്ടമില്ലെങ്കില്‍ കുഴപ്പമില്ല. താന്‍ ഒന്‍പത് ദിവസം കൊച്ചിയില്‍ ഉണ്ട്. നിങ്ങളുടെ ഫ്രന്റ്‌സ് ആരെങ്കിലും ഉണ്ടെങ്കില്‍ ഒപ്പിച്ചുതന്നാല്‍ മതിയെന്നും തുറന്നടിച്ചു'- അവര്‍ മാധ്യമങ്ങളോട് പറഞ്ഞു.
നിരവധി പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍മാര്‍ വിളിച്ച് ചില ആളുകള്‍ക്ക് വഴങ്ങാന്‍ പറഞ്ഞതായും നടി പറഞ്ഞു. നിരവധി തവണ പരാതി നല്‍കിയെങ്കിലും കാര്യമുണ്ടായില്ല. ഒപ്പമുണ്ടെന്ന് സര്‍ക്കാര്‍ പറയുന്നതല്ലാതെ അതുകൊണ്ട് ഒരു ഗുണവുമില്ല. ഇവിടുത്തെ പൊലീസുകാര്‍ ഇത്തരം കാര്യങ്ങളില്‍ സീറോയാണെന്നും നടി പറഞ്ഞു.
പീഡകരുടെ ലിസ്റ്റില്‍ രാജേഷ് റിച്ച്റിവറും
സിദ്ധീഖ് അടക്കമുള്ള പീഡകരരെക്കുറിച്ച് 2019 മുതല്‍ ഈ യുവ നടി തുടര്‍ച്ചയായി പറയുന്നുണ്ട്. പക്ഷേ ആരില്‍നിന്നും ഒരു സംരക്ഷണവും തനിക്ക് ലഭിച്ചില്ല എന്ന് പറയുന്നു. ഇതോടൊപ്പം, 2021 ജൂണ്‍ 15ന് ഫേസ്ബുക്കിലിട്ട ഒരു പോസ്റ്റും വൈറല്‍ ആവുന്നുണ്ട്.
പോസ്റ്റിന്റെ പൂര്‍ണ്ണരൂപം ഇങ്ങനെയാണ്. -"എന്റെ ജീവിതത്തില്‍ എന്നെ ഇതുവരെ സെക്ഷ്വലി, മെന്റലി, വെര്‍ബലി, ഇമോഷണലി പീഡിപ്പിച്ച പ്രൊഫഷണല്‍/പേര്‍സണല്‍/സ്‌ട്രെയിഞ്ച്/സൈബര്‍ ഇടങ്ങളിലുള്ള അബ്യൂസേഴ്സിന്റെ അഥവാ ക്രിമിനലുകളുടെ പേരുകള്‍ ഞാന്‍ ഇവിടെ മെന്‍ഷന്‍ ചെയ്യുന്നു..!
1.രാജേഷ് ടച്ച്റിവര്‍(സംവിധായകന്‍)
2.സിദ്ദിഖ്(നടന്‍)
3.ആഷിഖ് മാഹി(ഫോട്ടോഗ്രാഫര്‍)
4.ഷിജു എ.ആര്‍(നടന്‍)
5.അഭില്‍ ദേവ്(കേരള ഫാഷന്‍ ലീഗ്, ഫൗണ്ടര്‍)
6.അജയ് പ്രഭാകര്‍(ഡോക്ടര്‍)
7.എം.എസ്സ്.പാദുഷ്(അബ്യൂസര്‍)
8.സൗരഭ് കൃഷ്ണന്‍(സൈബര്‍ ബുള്ളി)
9.നന്തു അശോകന്‍(അബ്യൂസര്‍,ഡിവൈഫ്ഐ യൂണിറ്റ് കമ്മിറ്റി അംഗം, നെടുംങ്കാട്)
10.മാക്ക്സ് വെല്‍ ജോസ്(ഷോര്‍ട്ട് ഫിലിം ഡയറക്ടര്‍)
11.ഷനൂബ് കരുവാത്ത് & ചാക്കോസ് കേക്സ് (ആഡ് ഡയറക്ടര്‍)
12.രാകേന്ത് പൈ, കാസ്റ്റ് മീ പെര്‍ഫെക്ട് (കാസ്റ്റിംഗ് ഡയറക്ടര്‍)
13.സരുണ്‍ ലിയോ( ഇസാഫ് ബാങ്ക് ഏജന്റ്, വലിയതുറ)
14.സബ്ബ് ഇന്‍സ്‌പെക്ടര്‍ ബിനു (പൂന്തുറ പോലീസ് സ്റ്റേഷന്‍, തിരുവനന്തപുരം )
ഇനിയും ഇനിയും പറഞ്ഞ് കൊണ്ടേ ഇരിക്കും…"- ഇങ്ങനെയാണ് പോസ്റ്റ്.
ഇതില്‍ ആദ്യപേരുകാരനായി പറഞ്ഞിരിക്കുന്ന, രാജേഷ് ടച്ച്റിവര്‍ പത്മശ്രീ സുനിതാ കൃഷ്ണന്റെ ഭര്‍ത്താവാണ്. ലൈംഗികാതിക്രമങ്ങള്‍ക്ക് ഇരയായ സ്ത്രീകള്‍ക്ക് വേണ്ടി പോരാടുന്ന, മനുഷ്യാവകാശാ പ്രവര്‍ത്തകയാണ് സുനിതാ കൃഷ്ണന്‍. സ്ത്രീ പീഡനങ്ങള്‍ക്കെതിരെ തന്റെ ചലച്ചിത്രങ്ങളിലൂടെ പോരാടുന്ന സംവിധയാകനാണ് രാജേഷ് റിച്ച്റിവറും. തൃശൂരിലെ സ്‌കൂള്‍ ഓഫ് ഡ്രാമയില്‍ പഠനം പൂര്‍ത്തിയാക്കിയശേഷം ഹൈദരാബാദിലെത്തിയ രാജേഷ് അവിടെ തെലുങ്ക്, ബോളിവുഡ് ചിത്രങ്ങളില്‍ കലാ സംവിധായകനായാണ് തുടങ്ങിയത്. 2000-2001 വര്‍ഷം ലണ്ടനിലെ വിംബിള്‍ഡണ്‍ സ്‌കൂള്‍ ഓഫ് ആര്‍ട്ടില്‍നിന്നും വിഷ്വല്‍ സീനോഗ്രാഫിയില്‍ ബിരുദാനന്തര ബിരുദവും സീ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ക്രിയേറ്റീവ് ആര്‍ട്സില്‍നിന്ന് ആനിമേഷനില്‍ ഡിപ്ലോമയും നേടി. വിവിധ ഭാഷകളിലായി ഒട്ടേറെ നാടകങ്ങള്‍ സംവിധാനം ചെയ്തു.
ശ്രീലങ്കയിലെ വംശീയ പോരാട്ടത്തിന്റെ പശ്ചാത്തലത്തില്‍ ഒരുക്കിയ ഇന്‍ ദ നെയിം ഓഫ് ബുദ്ധ എന്ന ഇംഗ്ലീഷ് ചിത്രത്തിലൂടെയാണ് രാജേഷ് ചലച്ചിത്രസംവിധാന മേഖലയില്‍ തുടക്കം കുറിച്ചത്. മലയാളി നടന്‍ ഷിജു നായകനായ ചിത്രം ദേശീയ രാജ്യാന്തര തലങ്ങളില്‍ ഏറെ ശ്രദ്ധ നേടി. ബെവര്‍ലി ഹില്‍സ്, ന്യൂപോര്‍ട്ട് ബീച്ച് ഫിലിം ഫെസ്റ്റുവെലുകളില്‍ മികച്ച വിദേശ ചിത്രമായി തെരഞ്ഞെടുക്കപ്പെട്ടു. തെലുങ്കില്‍ അലക്സ്, 10 ദ സ്ട്രേഞ്ചേഴ്സ് എന്നീ സിനിമകളും രാജേഷ് സംവിധാനം ചെയ്തു. മനുഷ്യാവകാശ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട ഒട്ടേറെ ഡോക്കുമെന്ററികളും രാജേഷ് നിര്‍മിച്ചിട്ടുണ്ട്. മനുഷ്യക്കടത്തിനെ ആസ്പദമാക്കി സംവിധാനം ചെയ്ത അനാമിക എന്ന ഡോക്യുമെന്ററിക്ക് നിരവധി പുരസ്‌കാരങ്ങള്‍ ലഭിച്ചു. ഈ ഡോക്യുമെന്ററി ദേശീയ പോലീസ് അക്കാദമിയുടെ സിലബസില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കുട്ടികള്‍ക്കെതിരായ ലൈംഗിക ചൂഷണം വിഷമാക്കി നിര്‍മിച്ച സേക്രഡ് ഫേസ് 2006ല്‍ കാന്‍ ചലച്ചിത്രോത്സവത്തില്‍ പ്രദര്‍ശിപ്പിച്ചു.
മനുഷ്യക്കടത്തിനെതിരായ ആഗോള പ്രചാരണ പരിപാടിയുടെ ഭാഗമായി യുനൈറ്റഡ് നേഷന്‍സ് ഓഫീസ് ഓണ്‍ ഡ്രഗ്സ് ആന്റ് ക്രൈമിനു(യു.എന്‍.ഒ.ഡി.സി) വേണ്ടി 2007ല്‍ വണ്‍ ലൈഫ് നോ പ്രൈസ് എന്ന ഹ്രസ്വ ചിത്രം സംവിധാനം ചെയ്തു. ഭാര്യ സുനിതാ കൃഷ്ണന് ഒപ്പം ഹൈദരാബാദ് കേന്ദ്രമായി മനുഷ്യക്കടത്തിനെതിരെ പ്രവര്‍ത്തിക്കുന്ന പ്രജ്വല എന്ന സ്ഥാപനത്തിന്റെ പ്രവര്‍ത്തനങ്ങളിലും രാജേഷ് സജീവമാണ്. രാജ്യാന്തര സിനിമാ രംഗത്ത് സജീവമായി ചുവടുറപ്പിക്കാനുള്ള ശ്രമങ്ങള്‍ക്കു മുന്നോടിയായി തൊടുപുഴ എന്ന സ്ഥലപ്പേരിന് ഇംഗ്ലീഷ് പരിഭാഷ നല്‍കി സ്വന്തം പേരിന്റെ ഭാഗമാക്കിയതോടെയാണ് രാജേഷ് കുമാര്‍ രാജേഷ് ടച്ച് റിവര്‍ ആയി മാറിയത്.
ഈ രീതിയില്‍ സ്ത്രീപക്ഷത്ത് നില്‍ക്കുന്നു എന്ന അവകാശപ്പെടുന്ന ഒരു സംവധിായകന്റെ പോയ്മുഖമാണ് പൊളിഞ്ഞുവീണത് എന്നും സോഷ്യല്‍ മീഡിയ ആക്റ്റീവിസ്റ്റുകള്‍ ചൂണ്ടിക്കാട്ടുന്നു. രാജേഷ് ടച്ച്റിവറിനെയും ക്രമിനല്‍ എന്നാണ് നടി വിശേഷിപ്പിക്കുന്നതെങ്കിലും, ഇവര്‍ ഏത് തരത്തിലുള്ള പീഡനമാണ് നടത്തിയതെന്ന് വ്യക്തമായിട്ടില്ല. വിഷയത്തില്‍ രാജേഷ് ഇതുവരെ പ്രതികരിച്ചിട്ടില്ല. നടി ആവട്ടെ പോസ്റ്റ് പിന്‍വലിച്ചിട്ടുമില്ല.