- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- POETRY
സാമ്പത്തിക മാന്ദ്യത്തിന്റെ നിഴലിൽ ഓസ്ട്രേലിയ; മാന്ദ്യം ഒഴിവാക്കാൻ ഡോളർ വില താഴ്ത്തി നിർത്തണമെന്ന് സാമ്പത്തിക വിദഗ്ദ്ധർ; കടക്കെണിയിൽ പെടാതെ സമ്പദ് ഘടന മെച്ചപ്പെടുത്താൻ
മെൽബൺ: അനിവാര്യമായ ദുരന്തം എന്ന കണക്കേ സാമ്പത്തിക മാന്ദ്യം ഓസ്‌ട്രേലിയയ്ക്കു മേൽ കരിനിഴൽ വരുത്തുന്നു. സമ്പദ് ഘടന മെച്ചപ്പെട്ടുവെന്ന് പല മേഖലകളിൽ നിന്ന് അഭിപ്രായം ഉയരുന്നുണ്ടെങ്കിലും രാജ്യം സാമ്പത്തിക മാന്ദ്യത്തിലേക്ക് കൂപ്പുകുത്തുകയാണെന്നു തന്നെയാണ് സാമ്പത്തിക വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നത്. മൂന്നാം പാദത്തിൽ കാപ്പിറ്റൽ എക
മെൽബൺ: അനിവാര്യമായ ദുരന്തം എന്ന കണക്കേ സാമ്പത്തിക മാന്ദ്യം ഓസ്‌ട്രേലിയയ്ക്കു മേൽ കരിനിഴൽ വരുത്തുന്നു. സമ്പദ് ഘടന മെച്ചപ്പെട്ടുവെന്ന് പല മേഖലകളിൽ നിന്ന് അഭിപ്രായം ഉയരുന്നുണ്ടെങ്കിലും രാജ്യം സാമ്പത്തിക മാന്ദ്യത്തിലേക്ക് കൂപ്പുകുത്തുകയാണെന്നു തന്നെയാണ് സാമ്പത്തിക വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നത്. മൂന്നാം പാദത്തിൽ കാപ്പിറ്റൽ എക്‌സ്‌പെൻഡിച്ചർ (CAPEX) 9.2 ശതമാനം താഴെയായതു തന്നെ രാജ്യത്ത് സാമ്പത്തിക മാന്ദ്യം ഉടൻ തന്നെ ആധിപത്യം ഉറപ്പിക്കുമെന്നതിന് തെളിവാണെന്നാണ് ചൂണ്ടിക്കാട്ടുന്നത്.
25 വർഷമായി കരുത്തുറ്റ നിലയിൽ തന്നെ മുന്നോട്ടു പോയിരുന്ന ഓസ്‌ട്രേലിയൻ സമ്പദ് ഘടനയ്ക്ക് ഇളക്കം തട്ടിയിരിക്കുന്നത് സർക്കാരിനെ ഒട്ടൊന്നുമല്ല അങ്കലാപ്പിലാക്കിയിരിക്കുന്നത്. സമ്പദ് ഘടനയ്ക്ക് കരുത്തുപകരാൻ പലിശ നിരക്ക് ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിരക്കിൽ നിലനിർത്തുകയാണെങ്കിലും സാമ്പത്തിക നില മോശപ്പെടുകയാണെന്നാണ് വിലയിരുത്തുന്നത്. രാജ്യത്ത് മാന്ദ്യം പിടിമുറുക്കാതിരിക്കാൻ ഓസ്‌ട്രേലിയൻ ഡോളർ വില താഴ്ന്നു തന്നെ നിലനിർത്തണമെന്ന് മറ്റൊരു വിഭാഗവും അഭിപ്രായപ്പെടുന്നുണ്ട്.
രാജ്യത്തിന്റെ പ്രധാന സാമ്പത്തിക സ്രോതസായ മൈനിങ് മേഖലയിൽ വന്ന തിരിച്ചടിയാണ് ഒരു പരിധി വരെ സാമ്പത്തി മാന്ദ്യത്തിന്റ പ്രധാനകാരണമായി ചൂണ്ടിക്കാട്ടപ്പെടുന്നത്. ഏതാനും നാളുകളായി മൈനിങ് മേഖലയിൽ ശക്തമായ ഉണർവ് പ്രകടമാകുന്നില്ലെന്നും നിക്ഷേപ മൂല്യത്തിൽ 60 ശതമാനം ഇടിവാണ് രേഖപ്പെടുത്തുന്നതെന്നുമാണ് ബിഐഎസ് ഷ്രാപ്‌നെൽ ഗ്രൂപ്പിന്റെ ചീഫ് ഇക്കണോമിസ്റ്റായ ഫ്രാങ്ക് ഗെൽബർ അഭിപ്രായപ്പെടുന്നത്. മൈനിങ് മേഖലയിൽ പെട്ടെന്നൊരു ഉണർവ് പ്രകടമാകുകയാണെങ്കിൽ രാജ്യത്തിന് സാമ്പത്തിക മാന്ദ്യത്തിൽ നിന്ന് പെട്ടെന്ന് കരകയറാനാകുമെന്നും ഗെൽബർ വ്യക്തമാക്കുന്നുണ്ട്.
നിർമ്മാണ മേഖലയിലും മാന്ദ്യം അനുഭവപ്പെടുന്ന സാഹചര്യത്തിൽ രാജ്യത്തെ കാത്തിരിക്കുന്നത് വളരെ മോശമായ സാമ്പത്തിക അന്തരീക്ഷമാണെന്നും പറയപ്പെടുന്നു. അടുത്താഴ്ച മൂന്നാം പാദത്തിലെ ജിഡിപി പ്രഖ്യാപനത്തോടെ സമ്പദ് ഘടനയെക്കുറിച്ചുള്ള വ്യക്തമായ രൂപം ലഭിക്കുമെന്നും വിലയിരുത്തപ്പെടുന്നു.