- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പൈപ്പ് പൊട്ടിയത് ശരിയാക്കാൻ ഗതാഗതം തിരിച്ചുവിട്ടത് പിടിച്ചില്ല; വാഹനം നിർത്താതെ മാർട്ടിന്റെ കാലിലൂടെ കയറ്റിയിറക്കി; നാട്ടുകാരെത്തിയപ്പോൾ ജാക്കി ലിവറുമായി ആക്രമണം; രക്ഷപ്പെടാൻ ശ്രമിച്ചവരെ പിന്തുടർന്ന് തല്ലി; രക്ഷപ്പെടുത്താൻ ശ്രമിച്ച വീട്ടുടമയേയും ഭാര്യയേയും ആക്രമിച്ചു; മേജർ രവിയുടെ അനുജൻ പട്ടാമ്പി റോഡിൽ കാട്ടിയത് അതിക്രമം; ഒത്തുതീർപ്പ് ശ്രമം പാളിയപ്പോൾ പട്ടാമ്പി കണ്ണന്റെ അറസ്റ്റ്
തൃശൂർ: സംവിധായകൻ മേജർ രവിയുടെ സഹോദരനും അഭിനേതാവുമായ കണ്ണൻ പട്ടാമ്പി അറസ്റ്റിൽ. വീട്ടിൽ കയറി ജലഅഥോറിറ്റി ജീവനക്കാരനെയും ദമ്പതികളെയും ക്രൂരമായി ആക്രമിച്ച കേസിലാണ് താരം പിടിയിലായത്. പെരുമ്പിലാവ്പട്ടാമ്പി റോഡിൽ ജൂലൈ 22 നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. പൈപ്പ് പൊട്ടി തടസപ്പെട്ട ജലവിതരണം പുനഃസ്ഥാപിക്കാൻ ഇതുവഴിയുള്ള ഗതാഗതം ഒറ്റവരിയായി ക്രമീകരിച്ചിരുന്നു. ജല അഥോറിറ്റി ജീവനക്കാരൻ മാർട്ടിനാണു വാഹനങ്ങൾ നിയന്ത്രിച്ചിരുന്നത്. ഇതുമായി ബന്ധപ്പെട്ട തർക്കമാണ് പ്രശ്‌നങ്ങൾക്ക് കാരണം. സിനിമയിൽ പ്രൊഡക്ഷൻ എക്‌സിക്യൂട്ടീവായും പ്രൊഡക്ഷൻ കൺട്രോളറായും കണ്ണൻ പ്രവർത്തിച്ചിട്ടുണ്ട്. മേജർ രവി ചിത്രമായ മോഹൻലാലിന്റെ 1971 ബിയോണ്ട് ദ ബോർഡേഴസിലും കണ്ണൻ അഭിനയിച്ചിരുന്നു. ആക്രമണത്തിൽ പരിക്കേറ്റ ജല അതോററ്റി ജീവനക്കാരൻ കുന്നംകുളം ഇൻഡ്രസ്റ്റിയൽ എസ്റ്റേറ്റിന് സമീപം താമസിക്കുന്ന കുരിശിങ്കൽ മാർട്ടിൻ, പെരുമ്പിലാവ് അറക്കൽ ചന്ദ്രൻ, ഭാര്യ എന്നിവരെ പെരുമ്പിലാവ് അൻസാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. മേജർ രവി പ്രചാരകനായ പ്രീ
തൃശൂർ: സംവിധായകൻ മേജർ രവിയുടെ സഹോദരനും അഭിനേതാവുമായ കണ്ണൻ പട്ടാമ്പി അറസ്റ്റിൽ. വീട്ടിൽ കയറി ജലഅഥോറിറ്റി ജീവനക്കാരനെയും ദമ്പതികളെയും ക്രൂരമായി ആക്രമിച്ച കേസിലാണ് താരം പിടിയിലായത്. പെരുമ്പിലാവ്പട്ടാമ്പി റോഡിൽ ജൂലൈ 22 നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്.
പൈപ്പ് പൊട്ടി തടസപ്പെട്ട ജലവിതരണം പുനഃസ്ഥാപിക്കാൻ ഇതുവഴിയുള്ള ഗതാഗതം ഒറ്റവരിയായി ക്രമീകരിച്ചിരുന്നു. ജല അഥോറിറ്റി ജീവനക്കാരൻ മാർട്ടിനാണു വാഹനങ്ങൾ നിയന്ത്രിച്ചിരുന്നത്. ഇതുമായി ബന്ധപ്പെട്ട തർക്കമാണ് പ്രശ്‌നങ്ങൾക്ക് കാരണം. സിനിമയിൽ പ്രൊഡക്ഷൻ എക്‌സിക്യൂട്ടീവായും പ്രൊഡക്ഷൻ കൺട്രോളറായും കണ്ണൻ പ്രവർത്തിച്ചിട്ടുണ്ട്. മേജർ രവി ചിത്രമായ മോഹൻലാലിന്റെ 1971 ബിയോണ്ട് ദ ബോർഡേഴസിലും കണ്ണൻ അഭിനയിച്ചിരുന്നു.
ആക്രമണത്തിൽ പരിക്കേറ്റ ജല അതോററ്റി ജീവനക്കാരൻ കുന്നംകുളം ഇൻഡ്രസ്റ്റിയൽ എസ്റ്റേറ്റിന് സമീപം താമസിക്കുന്ന കുരിശിങ്കൽ മാർട്ടിൻ, പെരുമ്പിലാവ് അറക്കൽ ചന്ദ്രൻ, ഭാര്യ എന്നിവരെ പെരുമ്പിലാവ് അൻസാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. മേജർ രവി പ്രചാരകനായ പ്രീ റിക്രൂട്ട്മെന്റ് സ്ഥാപനത്തിന്റെ മേധാവികളാണ് കണ്ണനൊപ്പം സംഘത്തിലുണ്ടായിരുന്നത്. വൈകീട്ട് 5.30 ഓടെയായിരുന്നു സംഭവം. പെരുമ്പിലാവ്പട്ടാമ്പി പാതയിൽ റോഡിലൂടെ പോകുന്ന ജല പൈപ്പ് പൊട്ടിയതിന്റെ അറ്റകുറ്റ പണികൾ നടക്കുന്നതിനാൽ വാഹന ഗതാഗതം നിയന്ത്രിച്ചിരുന്നു.
പട്ടാമ്പി ഭാഗത്ത് നിന്നുമുള്ള വാഹനങ്ങൾ നിർത്തി എതിർദിശയിൽ നിന്നുള്ള വാഹനങ്ങൾ കടന്നുപോകാനായി സിഗ്നൽ നൽകിയപ്പോൾ നിർത്തിയിട്ട വാഹനങ്ങൾക്ക് പുറകിൽ നിന്നും അമിതവേഗത്തിലെത്തിയ എസ് യു വി കാറിനെ അവിടെയുണ്ടായിരുന്ന മാർട്ടിൻ കൈകാണിച്ച് നിർത്താൻ ആവശ്യപെട്ടു. എന്നാൽ വാഹനം നിർത്താതെ മാർട്ടിന്റെ കാലിലൂടെ കയറിയിറങ്ങിയെന്ന് പറയുന്നു. ഇതേസമയം എതിർദിശയിൽ നിന്നുള്ള വാഹനങ്ങൾ എത്തിയപ്പോൾ എസ്യുവി നിർത്തേണ്ടിവന്നു. സംഭവം കണ്ട കരാർ ജോലിക്കാർ കൂടി വാഹനത്തിനടുത്തെത്തിയപ്പോൾ ഇവർ ജാക്കി ലിവറുൾപ്പടെയുള്ള ആയുധങ്ങളുമായി ഇറങ്ങുകയും ചോദ്യ ചെയ്ത മാർട്ടിനെ ആക്രമിക്കുകയുമായിരുന്നുവെന്നാണ് കേസ്്.
രക്ഷപെടാനായി മാർട്ടിൻ തൊട്ടടുത്ത വീട്ടിൽ കയറി ഒളിച്ചു. എന്നാൽ പുറകെ എത്തിയ ഇവർ മാർട്ടിനെ ഇറക്കിവിടാൻ ആവശ്യപെട്ട് ബഹളമുണ്ടാക്കുകയും സമ്മിതിക്കാതിരുന്ന വീട്ടുടമയേയും ഭാര്യയേയും ആക്രമിക്കുകയും ചെയ്തു. വീടിന്റെ മുൻപിലെ ചുമരിലെ പ്ലഗ്ഗും സ്വിച്ച് ബോർഡുകളും ഇവർ അടിച്ചു തകർത്തു. ഇതോടെ നാട്ടുകാരിൽ ചിലർ പൊലീസിനെ വിളിച്ചതോടെയാണ് ഇവർ രക്ഷപെട്ടത്. നിരവധി സിനമയിൽ അഭിനയിച്ചിട്ടുള്ളയാളാണ് കണ്ണനെന്നതാണ് ആളുകൾ ഇയാളെ തിരിച്ചറിയാൻ കാരണം. കാറിൽ സ്ഥാപനത്തിന്റെ പേരും ലോഗോയുമുണ്ടായിരുന്നു.
പൊലീസ് ജാമ്യമില്ലാ വകുപ്പു പ്രകാരം കേസെടുത്തതിനെത്തുടർന്ന് മൂവരും ഹൈക്കോടതിയിൽനിന്ന് മുൻകൂർ ജാമ്യം സംഘടിപ്പിച്ചശേഷം കുന്നംകുളം സ്റ്റേഷനിൽ കീഴടങ്ങുകയായിരുന്നു. ആഴ്ചയിലൊരിക്കൽ സ്റ്റേഷനിലെത്തി ഒപ്പിടണമെന്ന വ്യവസ്ഥയിൽ പിന്നീട് മൂവരെയും വിട്ടയച്ചു. ഇവർ സഞ്ചരിച്ചിരുന്ന കാറും പൊലീസ് കസ്റ്റഡിയിലെടുത്തു.