- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒമാനിൽ വിദേശികളുടെ തൊഴിൽ പ്രായപരിധി 60 ആക്കാൻ നീക്കം; മലയാളികളുൾപ്പെടുന്ന പ്രവാസി സമൂഹത്തെ ബാധിക്കുന്ന നിയമം ശുറയുടെ പരിഗണനയിൽ
മസ്‌കത്ത്: മലയാളികൾ ഉൾപ്പെട്ട പ്രവാസി സമൂഹത്തെ ഏറെ ദോഷകരമായി ബാധിക്കുന്ന പുതിയ നിയമം നടപ്പിലാക്കാൻ ഒമാൻ തയ്യാറെടുക്കുന്നു. രാജ്യത്തെ വിദേശികളുടെ വിരമിക്കൽ പ്രായം 60 ആയി നിശ്ചയിക്കണമെന്ന് നിർദ്ദേശവുമായി മജ്‌ലിസുശ്ശൂറ രംഗത്തെത്തിയിരിക്കുകയാണ്. ഇപ്പോൾ ഈ വിഷയം ശൂറയുടെ സജീവ പരിഗണനയിലാണ്. ഈ നിയമം നടപ്പിലാകുന്നതോടെ 60 പിന്നിട്ടവരെ ജോ
മസ്‌കത്ത്: മലയാളികൾ ഉൾപ്പെട്ട പ്രവാസി സമൂഹത്തെ ഏറെ ദോഷകരമായി ബാധിക്കുന്ന പുതിയ നിയമം നടപ്പിലാക്കാൻ ഒമാൻ തയ്യാറെടുക്കുന്നു. രാജ്യത്തെ വിദേശികളുടെ വിരമിക്കൽ പ്രായം 60 ആയി നിശ്ചയിക്കണമെന്ന് നിർദ്ദേശവുമായി മജ്‌ലിസുശ്ശൂറ രംഗത്തെത്തിയിരിക്കുകയാണ്. ഇപ്പോൾ ഈ വിഷയം ശൂറയുടെ സജീവ പരിഗണനയിലാണ്.
ഈ നിയമം നടപ്പിലാകുന്നതോടെ 60 പിന്നിട്ടവരെ ജോലിയിൽ തുടരാൻ അനുവദിക്കില്ല. യുവാക്കൾക്ക് കൂടുതൽ തൊഴിലവസരങ്ങൾ നൽകാനാണ് പുതിയ നീക്കം. വിദേശികളുടെ തൊഴിൽ പ്രായപരിധി 60 ആയി നിജപ്പെടുത്തുന്ന വിഷയം ഗൗരവത്തിലെടുക്കുന്നതായി മജ്‌ലിസുശ്ശൂറ അംഗം പറഞ്ഞു. വിഷയത്തിൽ കൂടുതൽ പഠനം ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ, നിർബന്ധിത സാഹചര്യത്തിൽ പരിധി നീട്ടുന്ന കാര്യവും പരിഗണിക്കുമെന്ന് അധികൃതർ പറഞ്ഞു.
നിലവിൽ ഒമാനിലെ നിരവധി കമ്പനികൾ 60 വയസ്സ് പ്രായപരിധി നിശ്ചയിച്ചിട്ടുണ്ട്. ചില മേഖലകളിൽ ഒമാൻ അധികൃതർ റസിഡന്റ് കാർഡ് പുതുക്കി നൽകുന്നുമില്ല.