ഭോപ്പാൽ: മധ്യപ്രദേശിലെ ഭോപ്പാലിൽ വൻ തീപിടിത്തം. ഭോപ്പാലിലെ ബൈരാഗഡ് ഷോപ്പിങ് കോംപ്ലക്‌സിൽ ആണ് തീപിടിത്തമുണ്ടായത്. സംഭവത്തിൽ ആർക്കും പരിക്കേറ്റതായി റിപ്പോർട്ടില്ല. അഗ്‌നിശമനസേന സ്ഥലത്തെത്തി തീ അയടണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. നൂറോളം കടകൾ കത്തിനശിച്ചതായാണ് ഇപ്പോൾ ലഭിക്കുന്ന വിവരം. ഉച്ചയ്ക്ക് പന്ത്രണ്ടുമണിയോടെയാണ് തീപിടിത്തം ഉണ്ടായത്. തീപിടിത്തത്തിന്റെ കാരണം അറിവായിട്ടില്ല. രക്ഷാപ്രവർത്തനം തുടരുന്നു.